x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': വാർത്തയിലല്ല കാര്യം, റിപ്പോർട്ട് എവിടെ?: പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം

ആലപ്പുഴ ബ്യൂറോ
Published: May 26, 2026 01:26 PM IST | Updated: May 26, 2026 02:40 PM IST

ആലപ്പുഴ: നവകേരള യാത്രയിൽ ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.

വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുന്നതാണെന്നോ, ജാമ്യമില്ലാത്തതാണെന്നോ പറയുമെന്നാണ് കോടതിയുടെ ചോദ്യം. നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ലെന്ന് പറഞ്ഞ കോടതി, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.

Tags : Gunmen Alappuzha Attack Court prosecution

Recent News

Corehub Up