x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​ക്ക​ര മാ​വോ​യി​സ്റ്റ് കേ​സ്; മൂ​ന്നു​പേ​ർ​ക്ക് ജാ​മ്യം


Published: April 22, 2026 12:48 PM IST | Updated: April 22, 2026 12:48 PM IST

മ​ല​പ്പു​റം: എ​ട​ക്ക​ര മാ​വോ​യി​സ്റ്റ് കേ​സി​ൽ മൂ​ന്ന് പേ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. തൃ​ശൂ​ർ സ്വ​ദേ​ശി സി.​ജി. രാ​ജ​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ർ. രാ​ഘ​വേ​ന്ദ്ര​ൻ, ച​ത്തീ​സ്ഗ​ഢ് സ്വ​ദേ​ശി ദീ​പ​ക് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

നി​ല​മ്പൂ​ർ കാ​ടു​ക​ളി​ല​ട​ക്കം ആ​യു​ധ​പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​യി​രു​ന്നു എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ സ്ഥി​ര​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

2016ൽ ​എ​ട​ക്ക​ര​യി​ൽ സാ​യു​ധ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചെ​ന്നാ​ണ് കു​റ്റ​പ​ത്രം. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​പി​ഐ മാ​വോ​യി​സ്റ്റി​ന്‍റെ പ​ശ്ചി​മ​ഘ​ട്ട സ്‌​പെ​ഷ​ൽ സോ​ണ​ൽ ക​മ്മി​റ്റി ചേ​ർ​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Tags : Edakara Maoist case court bail

Recent News

Corehub Up