കുമരകം: കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ കുളിക്കുന്നതിനിടെ എട്ടു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഒരു കുടുംബത്തിലെ 29 പേരടങ്ങുന്ന സംഘം മലപ്പുറം വേങ്ങരയിൽ നിന്നുമാണ് കുമരകത്ത് എത്തിയത്.
സംഘത്തിലെ പത്തി ലധികം ആളുകൾ നീന്തൽ കുളത്തിൽ ഉണ്ടായിരുന്നപ്പോഴാണ് നൊഹാന്റെ ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .
Tags : Eight-year-old drowns swimming pool