തൃശൂർ: മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നും കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിൽ ചിന്നിച്ചിതറിയ ശരീരഭാഗം കണ്ടെത്തി.
കൈയുടെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവർ നായ്ക്കൾ കുരക്കുന്നത് കണ്ട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്.
രാവിലെ ആറിന് കഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവർ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ചിന്നി ചിതറിയിയ മറ്റ് ശരീരഭാഗങ്ങൾ സ്ഥലത്തുണ്ടോയെന്നും പരിശോധിക്കും.
Tags : Examination cadaver dogs body parts