കൊച്ചി: പെരുമ്പാവൂരില്‍ സ്വകാര്യ ബസില്‍ മോഷണം. യാത്രക്കാരിയുടെ പണവും എടിഎം കാര്‍ഡും മോഷണം പോയി. ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ സഹയാത്രികയായ യുവതി മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ബസ് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ കൂട്ടമായി ഇറങ്ങുന്നതിനിടെയാണ് മോഷണം നടന്നത്.
കൂട്ടമായി ഇറങ്ങുന്നതിനിടെ ഷാള്‍ കൊണ്ട് കൈമറച്ച് യാത്രക്കാരിയുടെ ബാഗില്‍ നിന്നും സഹയാത്രിക പഴ്‌സ് മോഷ്ടിക്കുകയായിരുന്നു. ഈ പഴ്‌സിലാണ് പണവും എടിഎം കാര്‍ഡും സൂക്ഷിച്ചിരുന്നത്. സ്ത്രീയുടെ പരാതിയില്‍ മോഷ്ടാവിനെ കണ്ടെത്താന്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : passenger CCTV stealing money