x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിയുടെ ബന്ധുവെങ്കിലും ബെ​ന്നി തോ​മ​സ് രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള​യാ​ൾ; കെ.​മു​ര​ളീ​ധ​ര​ൻ


Published: June 5, 2026 12:00 PM IST | Updated: June 5, 2026 12:00 PM IST

കോ​ഴി​ക്കോ​ട്: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ സ​ണ്ണി ജോ​സ​ഫി​നെ പി​ന്തു​ണ​ച്ച് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. നി​ല​വി​ലെ വി​വാ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി സ​ണ്ണി ജോ​സ​ഫി​ന്‍റെ ബ​ന്ധു​വാ​ണെ​ങ്കി​ലും ദീ​ർ​ഘ​കാ​ല​ത്തെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള ആ​ളാ​ണെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വ്യ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള ഒ​രാ​ളാ​ണ് സ​ണ്ണി ജോ​സ​ഫി​നൊ​പ്പം ഉ​ള്ള​ത്. സ​ണ്ണി​യു​ടെ ബ​ന്ധു​വെ​ങ്കി​ലും ബെ​ന്നി തോ​മ​സ് രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള​യാ​ളാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ​യി​ൽ മു​ഹ​മ്മ​ദ് റി​യാ​സ് മ​ന്ത്രി​യാ​യ​പ്പോ​ൾ അ​മ്മാ​യി​യ​പ്പ​ന്‍റെ കാബി​ന​റ്റി​ൽ മ​രു​മോ​നെ മ​ന്ത്രി​യാ​ക്കി​യെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞി​ല്ല​ല്ലോ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : k muraleedharan sunny joseph

Recent News

Corehub Up