x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജരേ​ഖ ച​മ​ച്ച് അ​വ​യ​വ​ദാ​നം അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ


Published: May 9, 2026 02:29 AM IST | Updated: May 9, 2026 02:29 AM IST

ആ​​​​ലു​​​​വ: വ്യാ​​​​ജ രേ​​​​ഖ ച​​​​മ​​​​ച്ച് അ​​​​വ​​​​യ​​​​വ​​​​ദാ​​​​നം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ൽ ദ​​​​മ്പ​​​​തി​​​​ക​​​​ള​​​​ട​​​​ക്കം അ​​​​ഞ്ചു പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് കു​​​​മാ​​​​ര​​​​പു​​​​രം മോ​​​​റ​​​​ക്കാ​​​​ല ത​​​​ടി​​​​യ​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​ണ്ണി വ​​​​ർ​​​​ഗീ​​​​സ് (56), ഭാ​​​​ര്യ സി​​​​നി വ​​​​ർ​​​​ഗീ​​​​സ് (50), ചേ​​​​ല​​​​ക്കു​​​​ളം ക​​​​വു​​​​ങ്ങ​​​​പ്പ​​​​റ​​​​മ്പ് കു​​​​ഴി​​​​ക്കാ​​​​ട​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​നോ​​​​ജ് (32) എ​​​​ന്നി​​​​വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം റൂ​​​​റ​​​​ൽ ജി​​​​ല്ല​​​​യി​​​​ലും ശ്രീ​​​​ജ, സു​​​​ധീ​​​​ർ എ​​​​ന്നി​​​​വ​​​​രെ കൊ​​​​ല്ലം കി​​​​ളി​​​​ക്ക​​​​ല്ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​റു സം​​​ഘ​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ഞ്ഞ് പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ, ആ​​​​ലു​​​​വ, പു​​​​ത്ത​​​​ൻ​​​​കു​​​​രി​​​​ശ്, മു​​​​ന​​​​മ്പം സ​​​​ബ് ഡി​​​​വി​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​ക​​​​ളി​​​​ലാ​​​​ണു റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​ത്. കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ പ​​​​ള്ളി​​​​ക്ക​​​​ര ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എം​​​​എ​​​​ൽ​​​​എ, എം​​​​പി എ​​​​ന്നി​​​​വ​​​​രു​​​​ടെ വ്യാ​​​​ജ ബ്ലാ​​​​ങ്ക് ലെ​​​​റ്റ​​​​ർ പാ​​​​ഡു​​​​ക​​​​ൾ, വി​​​​വി​​​​ധ മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബു​​​​ക​​​​ളു​​​​ടെ വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ, ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ബ്ലാ​​​​ങ്ക് വ്യാ​​​​ജ ലെ​​​​റ്റ​​​​ർ പാ​​​​ഡി​​​​ൽ ഡോ​​​​ക്ട​​​​റു​​​​ടെ പേ​​​​രും സീ​​​​ലും ഒ​​​​പ്പും വ​​​​ച്ച് കൃ​​​​ത്രി​​​​മ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി രോ​​​​ഗി​​​​ക​​​​ളു​​​​ടെയും വൃ​​​​ക്ക​​​ദാ​​​​താ​​​​വി​​​​ന്‍റെയും പേ​​​​രും വി​​​​ലാ​​​​സ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി, പി​​​​സി​​​​സി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീ​​​​സി​​​​ന്‍റേ​​​​തെ​​​​ന്നു തോ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ലെ​​​​റ്റ​​​​റു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി. ഈ ​​​​കേ​​​​സി​​​​ലാ​​​​ണ് സ​​​​ണ്ണി വ​​​​ർ​​​​ഗീ​​​​സ്, സി​​​​നി വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ചി​​​​ത്ര​​​​പ്പു​​​​ഴ-​​​​പോ​​​​ഞ്ഞാ​​​​ശേ​​​​രി റോ​​​​ഡ​​​​രി​​​​കി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സൈ​​​​ൻ എ​​​​ച്ച്ഡി ഡി​​​​ജി​​​​റ്റ​​​​ൽ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​രു​​​​ന്ന വ്യാ​​​​ജരേ​​​​ഖ​​​​ക​​​​ൾ, ബ്ലാ​​​​ങ്ക് ലെ​​​​റ്റ​​​​ർ പാ​​​​ഡു​​​​ക​​​​ൾ, സീ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ടു​​​​ത്തു. ഈ ​​​​കേ​​​​സി​​​​ലാ​​​​ണ് സ​​​​നോ​​​​ജി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

വ​​​​ട​​​​ക്കേ​​​​ക്ക​​​​ര​​​​യി​​​​ലെ ഒ​​​​രു വീ​​​​ട്ടി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​​ന്നു​​​​ള്ള വൃ​​​​ക്ക​​​ദാ​​​​താ​​​​വി​​​​ന്‍റെ സ​​​​മ്മ​​​​ത​​​​പ​​​​ത്ര​​​​വും മ​​​​റ്റു വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ളും സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​മ്പ​​​​ല​​​​മേ​​​​ട് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ പെ​​​​രി​​​​ങ്ങാ​​​​ല ഭാ​​​​ഗ​​​​ത്തു​​​​ള്ള അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ന​​​ട​​​ത്തി​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​യി​​​ൽ വ്യാ​​​​ജരേ​​​​ഖ​​​​ക​​​​ളും വ്യാ​​​​ജ മു​​​​ദ്ര​​​​ക​​​​ളും ഹാ​​​​ർ​​​​ഡ് ഡി​​​​സ്കുക​​​​ളും ക​​​​ണ്ടെ​​​​ത്തി. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ കി​​​​ളി​​​​ക്കൊ​​​​ല്ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ ശ്രീ​​​​ജ, സു​​​​ധീ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യാ​​​​ജരേ​​​​ഖ​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

അ​വ​യ​വ മാ​ഫി​യ; ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി ഡോ. ​ഹി​തേ​ഷ് ശ​ങ്ക​ർ

തൃ​​​​ശൂ​​​​ർ: ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​വ​​​​ മാ​​​​ഫി​​​​യ പി​​​​ടി​​​​മു​​​​റു​​​​ക്കി​​​​യെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി തൃ​​​ശൂ​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഫോ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​ഹി​​​​തേ​​​​ഷ് ശ​​​​ങ്ക​​​​ർ.

ക​​​​യ്പ​​​​മം​​​​ഗ​​​​ലം, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ, ചേ​​​​ർ​​​​ത്ത​​​​ല, കൊ​​​​ല്ലം തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യാ​​​​ണു മാ​​​​ഫി​​​​യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ കു​​​​റി​​​​ച്ചു.

Tags : arrested organ donation forging fake documents

Recent News

Corehub Up