x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ നാ​ല് ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍​ക്ക് പു​തി​യ ത​ല​വ​ന്‍​മാ​രാ​യി

വെബ്ഡെസ്ക്
Published: August 29, 2026 12:21 AM IST | Updated: August 29, 2026 12:21 AM IST

ഇടുക്കി എൻജിനീയറിംഗ് കോളജ്

കോ​​​​​​ഴി​​​​​​ക്കോ​​​​​​ട്: വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ള്‍​ക്കി​​​​​​ടെ, സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ നാ​​​​​​ല് ഗ​​​​​​വ.​​ എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ല്‍ പു​​​​​​തി​​​​​​യ ത​​​​​​ല​​​​​​വ​​​​​​ന്‍​മാ​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ച്ചു. കേ​​​​​​ര​​​​​​ള അ​​​​​​ഡ്മി​​​​​​നി​​​​​​സ്‌​​​​​​ട്രേ​​​​​​റ്റീ​​​​​​വ് ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ലി​​​​​​ന്‍റെ (കെ​​​​​​എ​​​​​​ടി) ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലി​​​​​​നെ തു​​​​​​ട​​​​​​ര്‍​ന്ന് പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച സെ​​​​​​ല​​​​​​ക്‌​​​​ഷ​​​​​​ന്‍ ക​​​​​​മ്മി​​​​​​റ്റി​​​​​​യു​​​​​​ടെ ശി​​​​​​പാ​​​​​​ര്‍​ശ പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് ഡോ.​​ ​​​​വി.​​​​​​ആ​​​​​​ര്‍. രാ​​​​​​ജീ​​​​​​വ് (വ​​​​​​യ​​​​​​നാ​​​​​​ട്), ഡോ. ​​​​​​പി.​​​​​​കെ. ജ​​​​​​യ​​​​​​ശ്രീ (കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ), ഡോ. ​​​​​​മ​​​​​​ഞ്ജു മാ​​​​​​നു​​​​​​വ​​​​​​ല്‍ (ഇ​​​​​​ടു​​​​​​ക്കി) എ​​​​​​ന്നി​​​​​​വ​​​​​​രെ പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍​മാ​​​​​​രാ​​​​​​യും ഡോ. ​​​​​​പി.​​​​​​എ. ഹാ​​​​​​രി​​​​​​സി​​​​​​നെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റേ​​​​​​റ്റ് ഓ​​​​​​ഫ് ടെ​​​​​​ക്‌​​​​​​നി​​​​​​ക്ക​​​​​​ല്‍ എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ന്‍റെ ജോ​​​​​​യി​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റാ​​​​​​യും നി​​​​​​യ​​​​​​മി​​​​​​ച്ച​​​​​​ത്.

പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളെ തു​​​​​​ട​​​​​​ര്‍​ന്ന് മു​​​​​​ന്‍ നി​​​​​​യ​​​​​​മ​​​​​​ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ കെ​​​​​​എ​​​​​​ടി റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ര്‍​ന്ന് ഓ​​​​​​ള്‍ ഇ​​​​​​ന്ത്യ കൗ​​​​​​ണ്‍​സി​​​​​​ല്‍ ഫോ​​​​​​ര്‍ ടെ​​​​​​ക്‌​​​​​​നി​​​​​​ക്ക​​​​​​ല്‍ എ​​​​​​ഡ‍്യു​​​​ക്കേ​​​​​​ഷ​​​​​​ന്‍റെ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ള്‍ പാ​​​​​​ലി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച സെ​​​​​​ല​​​​​​ക്‌​​​​ഷ​​​​​​ന്‍ ക​​​​​​മ്മി​​​​​​റ്റി​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ള്‍ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച് അ​​​​​​ഭി​​​​​​മു​​​​​​ഖം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ആ​​​​​​കെ ല​​​​​​ഭി​​​​​​ച്ച 17 അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​രി​​​​​​ല്‍ 12 പേ​​​​​​ര്‍ അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ല്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. ഇ​​​​​​തി​​​​​​ല്‍നി​​​​​​ന്നു മെ​​​​​​റി​​​​​​റ്റ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ല്‍ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ റാ​​​​​​ങ്ക് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ല്‍നി​​​​​​ന്ന് ആ​​​​​​ദ്യ നാ​​​​​​ലു സ്ഥാ​​​​​​ന​​​​​​ക്കാ​​​​​​രെ​​​​​​യാ​​​​​​ണ് നി​​​​​​ല​​​​​​വി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് നി​​​​​​യ​​​​​​മി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സ​​​​​​ര്‍​ക്കാ​​​​​​ര്‍ എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ല്‍ പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍​മാ​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ത​​​​​​ര്‍​ക്ക​​​​​​ങ്ങ​​​​​​ളും നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളും കേ​​​​​​ര​​​​​​ള അ​​​​​​ഡ്മി​​​​​​നി​​​​​​സ്‌​​​​​​ട്രേ​​​​​​റ്റീ​​​​​​വ് ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ലി​​​​​​ന്‍റെ​​​​​​യും മ​​​​​​റ്റ് ഉ​​​​​​ന്ന​​​​​​ത കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍, പ്ര​​​​​​ഫ​​​​​​സ​​​​​​ര്‍ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ഓ​​​​​​ള്‍ ഇ​​​​​​ന്ത്യ കൗ​​​​​​ണ്‍​സി​​​​​​ല്‍ ഫോ​​​​​​ര്‍ ടെ​​​​​​ക്‌​​​​​​നി​​​​​​ക്ക​​​​​​ല്‍ എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ന്‍ നി​​​​​​ര്‍​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന കൃ​​​​​​ത്യ​​​​​​മാ​​​​​​യ യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ള്‍ (പി​​​​​​എ​​​​​​ച്ച്ഡി, നി​​​​​​ശ്ചി​​​​​​ത വ​​​​​​ര്‍​ഷ​​​​​​ത്തെ അ​​​​​​ധ്യാ​​​​​​പ​​​​​​ന പ​​​​​​രി​​​​​​ച​​​​​​യം/​​​​​​ഗ​​​​​​വേ​​​​​​ഷ​​​​​​ണ പ​​​​​​രി​​​​​​ച​​​​​​യം) അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം എ​​​​​​ന്ന് കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ള്‍ നേ​​​​​​ര​​​​​​ത്തേ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​റ്റ് പ്ര​​​​​​ഫ​​​​​​സ​​​​​​ര്‍, പ്ര​​​​​​ഫ​​​​​​സ​​​​​​ര്‍ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ല്‍ നി​​​​​​ന്നു​​​​​​ള്ള പ്ര​​​​​​മോ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളും ത​​​​​​രം​​​​​​താ​​​​​​ഴ്ത്ത​​​​​​ലു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് മു​​​​​​മ്പ് ഉ​​​​​​യ​​​​​​ര്‍​ന്ന പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ കേ​​​​​​ര​​​​​​ള അ​​​​​​ഡ്മി​​​​​​നി​​​​​​സ്‌​​​​​​ട്രേ​​​​​​റ്റീ​​​​​​വ് ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ല്‍ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന് നോ​​​​​​ട്ടീ​​​​​​സ് അ​​​​​​യയ്​​​​​​ക്കു​​​​​​ക​​​​​​യും ച​​​​​​ട്ട​​​​​​ങ്ങ​​​​​​ള്‍ പാ​​​​​​ലി​​​​​​ക്കാ​​​​​​ന്‍ നി​​​​​​ര്‍​ദേ​​​​​​ശി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. അ​​​​​​തി​​​​​​നി​​​​​​ടെ, സ​​​​​​ര്‍​ക്കാ​​​​​​ര്‍ എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ല​​​​​​ഭി​​​​​​ച്ച അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ള്‍ വീ​​​​​​ണ്ടും സൂ​​​​​​ക്ഷ്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് ഉ​​​​​​ന്ന​​​​​​ത​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വ​​​​​​കു​​​​​​പ്പ് സെ​​​​​​ല​​​​​​ക്‌​​​​ഷ​​​​​​ന്‍ ക​​​​​​മ്മി​​​​​​റ്റി​​​​​​യെ നി​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യും പ​​​​​​രാ​​​​​​തി ഉ​​​​​​യ​​​​​​ര്‍​ന്നു. സെ​​​​​​ല​​​​​​ക്‌​​​​ഷ​​​​​​ന്‍ ക​​​​​​മ്മ​​​​​​ിറ്റി​​​​​​യി​​​​​​ല്‍ സ്വ​​​​​​കാ​​​​​​ര്യ സ്വാ​​​​​​ശ്ര​​​​​​യ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ ര​​​​​​ണ്ട് പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍​മാ​​​​​​രെ ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി ചോ​​​​​​ദ്യം ചെ​​​​​​യ്ത് കേ​​​​​​ര​​​​​​ള ഗ​​​​​​സ​​​​​​റ്റ​​​​​​ഡ് ഓ​​​​​​ഫീ​​​​​​സേ​​​​​​ഴ്‌​​​​​​സ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​നാ​​​​​​ണ് രം​​​​​​ഗ​​​​​​ത്തു വ​​​​​​ന്ന​​​​​​ത്.

എ​​​​​​ഐ​​​​​​സി​​​​​​ടി​​​​​​ഇ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​പ്ര​​​​​​കാ​​​​​​രം എ​​​​​​ന്ന് വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ചു കൊ​​​​​​ണ്ട് കേ​​​​​​ര​​​​​​ള ടെ​​​​​​ക്‌​​​​​​നോ​​​​​​ള​​​​​​ജി​​​​​​ക്ക​​​​​​ല്‍ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി വൈ​​​​​​സ് ചാ​​​​​​ന്‍​സ​​​​​​ല​​​​​​ര്‍ നോ​​​​​​മി​​​​​​നി​​​​​​യാ​​​​​​യി ര​​​​​​ണ്ട് സ്വാ​​​​​​ശ്ര​​​​​​യ സ്വ​​​​​​കാ​​​​​​ര്യ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍​മാ​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​യാ​​​​​​ണ് കെ​​​​​​ജി​​​​​​ഒ​​​​​​എ എ​​​​​​തി​​​​​​ര്‍​ത്ത​​​​​​ത്.

സ​​​​​​ര്‍​ക്കാ​​​​​​ര്‍ എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലെ പ്രി​​​​​​ന്‍​സി​​​​​​പ്പ​​​​​​ല്‍​മാ​​​​​​രു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​ല്‍ സം​​​​​​സ്ഥാ​​​​​​ന സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​നേ​​​​​​ക്കാ​​​​​​ള്‍ പ്രാ​​​​​​മു​​​​​​ഖ്യം കേ​​​​​​ര​​​​​​ള ടെ​​​​​​ക്‌​​​​​​നോ​​​​​​ള​​​​​​ജി​​​​​​ക്ക​​​​​​ല്‍ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി​​​​​​യു​​​​​​ടെ വൈ​​​​​​സ് ചാ​​​​​​ന്‍​സ​​​​​​ല​​​​​​ര്‍​ക്ക് ന​​​​​​ല്‍​കി​​​​​​യ​​​​​​തി​​​​​​ലെ സാം​​​​​​ഗ​​​​​​ത്യം ചോ​​​​​​ദ്യം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണ് സെ​​​​​​ല​​​​​​ക്‌​​​​ഷ​​​​​​ന്‍ ക​​​​​​മ്മി​​​​​​റ്റി​​​​​​യു​​​​​​ടെ ശി​​​​​​പാ​​​​​​ര്‍​ശ​​​​​​യി​​​​​​ല്‍ നാ​​​​​​ലു സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മേ​​​​​​ധാ​​​​​​വി​​​​​​മാ​​​​​​രെ നി​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്.

Tags : GovernmentEngineeringColleges NewHead Controversies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up