x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് നി​ശ്ച​ലമെന്ന മു​ല്ല​പ്പ​ള്ളിയുടെ പ്രസ്താവന പൊതുവികാരം

പ്ര​​​​ത്യേ​​​​ക​​​​ ലേ​​​​ഖ​​​​ക​​​​ൻ
Published: August 29, 2026 01:08 AM IST | Updated: August 29, 2026 01:08 AM IST

മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ര്‍​ട്ടി നി​​​​ശ്ച​​​​ല​​​​മാ​​​​ണെ​​​​ന്ന മു​​​​ന്‍ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വി​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

വി.ഡി. സ​​​​തീ​​​​ശ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ ത​​​​ന്നെ സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​നു പ​​​​ക​​​​രം മു​​​​ഴു​​​​വ​​​​ന്‍സ​​​​മ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നേ​​​​താ​​​​ക്ക​​​​ള്‍ ഹൈ​​​​ക്ക​​​​മാ​​​​ന്‍​ഡി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മൂ​​​​ന്നു മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ഒ​​​​ന്നും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി. യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം പാ​​​​ര്‍​ട്ടി എ​​​​ല്ലാ ത​​​​ല​​​​ത്തി​​​​ലും നി​​​​ശ്ച​​​​ല​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞു നി​​​​ല​​​​പാ​​​​ട് ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് മു​​​​ല്ല​​​​പ്പ​​​​ള്ളി.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ മെ​​​​ല്ലപ്പോ​​​​ക്കും കാ​​​​ര​​​​ണ​​​​മാണെന്നാ​​​​ണ് മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ക്ഷം. കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ത്ര​​​​മ​​​​ല്ല ര​​​​ണ്ടു വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രും മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണ്. പാ​​​​ര്‍​ട്ടി സ​​​​ര്‍​ക്കാ​​​​ര്‍ ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ന്നും ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ല. പാ​​​​ര്‍​ട്ടി പു​​​​നഃ​​​സം​​​​ഘ​​​​ട​​​​ന​​​​യും ബോ​​​​ര്‍​ഡ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ നി​​​​യ​​​​മ​​​​ന​​​​വും ന​​​​ട​​​​ത്താ​​​​നാ​​​​ണ് നീ​​​​ക്കം.

എ​​​​ന്നാ​​​​ല്‍, പ​​​​ല​​​​ര്‍​ക്കും നോ​​​​ട്ടം അ​​​​ധി​​​​കാ​​​​ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. ചി​​​​ല എം​​​​പി​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി​​​യി​​​​ലേ​​​​ക്കു ച​​​​ര​​​​ടു​​​​വ​​​​ലി ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കൊ​​​​ടി​​​​ക്കു​​​​ന്നില്‍ സു​​​​രേ​​​​ഷും അ​​​​ടൂ​​​​ർ ‍​പ്ര​​​​കാ​​​​ശും ഉ​​​​ള്‍​പ്പെ​​​​ടെ നേ​​​​താ​​​​ക്ക​​​​ള്‍ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണ്.

അ​​​​തേസ​​​​മ​​​​യം ഒ​​​​രു സ്ഥാ​​​​ന​​​​വും നി​​​​ല​​​​വി​​​​ല്ലാ​​​​ത്ത ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ന്‍റെ പേ​​​​രും സ​​​​ജീ​​​​വ​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്. ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഉ​​​​ള്‍​പ്പെ​​​​ടെ വാ​​​​ഴ​​​​യ്ക്ക​​​​നു​​​​വേ​​​​ണ്ടി വാ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കൂ​​​​ടി​​​​യാ​​​​ണ് വ​​​​ണ്‍ മാ​​​​ന്‍ വ​​​​ണ്‍ പോ​​​​സ്റ്റെന്ന മു​​​​ല്ല​​​​പ്പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന. മ​​​​റ്റു സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി കൊ​​​​ടു​​​​ത്താ​​​​ന്‍ അ​​​​തു കു​​​​ട്ടി​​​​ക്ക​​​​ളി​​​​യാ​​​​യി മ​​​​റു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മു​​​​ല്ല​​​​പ്പ​​​​ള്ളി.

ഇ​​​​തേസ​​​​മ​​​​യം കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ലേ​​​​ക്കു മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങിക്ക​​​​ഴി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​ന്‍ വി​​​​ഭ​​​​ജി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ യു​​​​ഡി​​​​എ​​​​ഫ് എം​​​​പി​​​​മാ​​​​രു​​​​ടെ സ​​​​ത്യ​​​​ഗ്ര​​​​ഹം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​തു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​കൂ​​​​ടി​​​​യാ​​​​യ സ​​​​ണ്ണി ജോ​​​​സ​​​​ഫാ​​​​യി​​​​രു​​​​ന്നു.

പു​​​​തി​​​​യ നേ​​​​തൃ​​​​ത്വം വ​​​​രു​​​​ന്ന​​​​തു​​​വ​​​​രെ സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ല്‍ തു​​​​ട​​​​രാ​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ന്‍​ഡ് സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഈ ​​​​നീ​​​​ക്കം. സെ​​​​പ്റ്റം​​​​ബ​​​​ര്‍ ആ​​​​ദ്യ​​​​വാ​​​​രം കെ​​​​പി​​​​സി​​​​സി രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി യോ​​​​ഗ​​​​വും തു​​​​ട​​​​ര്‍​ന്നു ഭാ​​​​ര​​​​വാ​​​​ഹികളുടെ യോ​​​​ഗ​​​​വും ചേ​​​​രും. ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ന്ന ‘ഛാത്രോം ​​​​കി ഗൂ​​​​ഞ്ച്’ പ​​​​രി​​​​പാ​​​​ടി കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളും യോ​​​​ഗ​​​​ത്തി​​​​ല്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യും.

അ​​​​തേ​​​​സ​​​​മ​​​​യം, യു​​​​ഡി​​​​എ​​​​ഫി​​​​ലെ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ര്‍​ച്ച​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ന്‍ മു​​​​ന്ന​​​​ണി നേ​​​​തൃ​​​​ത്വം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ധി​​​​കാ​​​​ര വി​​​​കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലും പ്ര​​​​ധാ​​​​ന ബോ​​​​ര്‍​ഡു​​​​ക​​​​ളു​​​​ടെ അ​​​​ധ്യ​​​​ക്ഷസ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​ര്‍​ഹ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം വേ​​​​ണ​​​​മെ​​​​ന്ന മു​​​​സ്‌​​​​ലിം ലീ​​​​ഗി​​​​ന്‍റെയും മ​​​​റ്റു ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​വ​​​​ശ്യം മു​​​​ന്ന​​​​ണി ഐ​​​​ക്യ​​​​ത്തെ ബാ​​​​ധി​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ശ്ര​​​​മം. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ചേ​​​​രു​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ല്‍ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്തി​​​​മധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് നേ​​​​താ​​​​ക്ക​​​​ള്‍.

Tags : Mullappally Statement Congress PublicSentiment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up