പിറവം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ മാസങ്ങളോളം ചികിത്സയിലിരുന്നശേഷം മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പിറവം വെള്ളാപ്പിള്ളിൽ അലക്സിന്റെ മകൻ അമലാ(39) ണു മരിച്ചത്.
റോമിലെ ഒരു വീട്ടിൽ കെയർടെക്കറായി ജോലി ചെയ്തു വന്നിരുന്ന അമലിനെ നാലു മാസം മുമ്പാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിനെ ബാധിച്ച അസുഖം മൂലം കോമ സ്റ്റേജിലായ യുവാവ് വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം 18 നാണു മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ . അമ്മ: റെജി. സഹോദരി :ചിന്നു ജോമിസ്.
Tags : Funeral Italy Amal death