x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘വ​ലി​യ’ ആ​ഗ്ര​ഹ​ങ്ങ​ള്‍ ന​ട​ക്കി​ല്ല; വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഡി​ഫി​ക്കേ​ഷ​നിൽ ജെ​ന്‍​സി​ക​ള്‍​ക്ക് നി​രാ​ശ


Published: June 4, 2026 11:03 PM IST | Updated: June 4, 2026 11:03 PM IST

കോ​​​ഴി​​​ക്കോ​​​ട്: വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജെ​​​ന്‍​സി​​​ക​​​ള്‍​ക്ക് നി​​​രാ​​​ശ​​​പ്പെ​​​ടേ​​​ണ്ടി​​​വ​​​രും. അ​​​വ​​​രു​​​ടെ ‘വ​​​ലി​​​യ’ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍​ക്കു മേ​​​ല്‍ ക​​​രി​​​നി​​​ഴ​​​ല്‍ വീ​​​ഴ്ത്തി​​​ക്കൊണ്ടു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി വാ​​​ക്കു​​​പാ​​​ലി​​​ച്ചോ, ഇ​​​ല്ല​​​യോ എ​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ച​​​ര്‍​ച്ച​​​ക​​​ളാ​​​ണ് കൊ​​​ഴു​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​രാ​​​ക​​​ട്ടെ എം​​​വി​​​ഡി ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലും ക​​​യ​​​റി ത​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി വാ​​​ഗ്ദാ​​​നം ചെ​​​യ്ത മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഇ​​​താ​​​യി​​​രു​​​ന്നോ എ​ന്നി​ങ്ങ​നെ​യു​ള്ള പോ​​​സ്റ്റു​​​ക​​​ളാ​​​ണ് ഏ​​​റെ​​​യും. ച​​​തി​​​ച്ചാ​​​ശാ​​​നേ...​​​ഇ​​​തെ​​​ന്ത് മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്നാ​​​ണ് ചി​​​ല​​​ര്‍ ചോ​​​ദി​​​ക്കു​​​ന്ന​​​ത്. പെ​​​ട്ടി ഓ​​​ട്ടോ ടി​​​പ്പ​​​ര്‍ ആ​​​ക്കു​​​ന്ന മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നാ​​​ണോ ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ന്ന ചോ​​​ദ്യം മ​​​റു​​​വി​​​ഭാ​​​ഗം ഉ​​​യ​​​ര്‍​ത്തു​​​ന്നു.

പ​​​ഞ്ച​​​റാ​​​യ ട​​​യ​​​ര്‍ മാ​​​റ്റാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​കു​​​മോ, ട​​​യ​​​റി​​​ല്‍ എ​​​യ​​​ര്‍ എ​​​ത്ര​​​വേ​​​ണേ​​​ലും അ​​​ടി​​​ക്കാ​​​മോ, പ​​​ഴു​​​ത്ത ച​​​ക്ക ഡി​​​ക്കി​​​യി​​​ല്‍ കൊ​​​ണ്ടു​​​പോ​​​കാ​​​മോ തു​​​ട​​​ങ്ങി പ​​​രി​​​ഹാ​​​സ ചോ​​​ദ്യം വേ​​​റെ. എ​​​ന്താ​​​യാ​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ഗ്ദാ​​​ന​​​വും ഒ​​​ടു​​​വി​​​ല്‍ എം​​​വി​​​ഡി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ടും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ ക​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്.

റി​​​പ്പോ​​​ര്‍​ട്ടി​​​ൻ​​​മേ​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ര്‍​ക്കാ​​​രും എ​​​ന്ത് നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കു​​​മെ​​​ന്ന ആ​​​കാം​​​ക്ഷ​​​യും ഏ​​​റു​​​ക​​​യാ​​​ണ്. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ രൂ​​​പ​​​ത്തി​​​ല്‍ വ്യ​​​ത്യാ​​​സം വ​​​രു​​​ത്തു​​​ക, ഉ​​​യ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, വീ​​​തി​​​യേ​​​റി​​​യ ട​​​യ​​​ർ, പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളി​​​യ അ​​​ലോ​​​യ് വീ​​​ലു​​​ക​​​ൾ, ശ​​​ക്ത​​​മാ​​​യ ലൈ​​​റ്റ്, കാ​​​ത​​​ട​​​പ്പി​​​ക്കു​​​ന്ന ഹോ​​​ൺ തു​​​ട​​​ങ്ങി​​​യ ജെ​​​ന്‍​സി​​​ക​​​ളു​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍ ത​​​ത്കാ​​​ലം ന​​​ട​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​താ​​​ണ് വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗ​​​ത്തെ​​​യും ചൊ​​​ടി​​​പ്പി​​​ച്ച​​​ത്. അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നൊ​​​ക്കെ ‘എ​​​ന്ത് ’ എ​​​ന്നാ​​​ണ് ഇ​​​വ​​​ര്‍ ഉ​​​യ​​​ര്‍​ത്തു​​​ന്ന ചോ​​​ദ്യം.

Tags : disappointed vehicle modifications jency

Recent News

Corehub Up