x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല; സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍


Published: May 14, 2026 12:45 PM IST | Updated: May 14, 2026 12:45 PM IST

 

കോ​ട്ട​യം: വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി എ​ന്‍​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഇ​തി​നാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും താ​മ​സി​പ്പി​ച്ച​തെ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗ് ഇ​ട​പെ​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ൻ​ഷി​യാ​ണ് സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം 11 ദി​വ​സ​ത്തോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മാ​യ​ത്.

Tags : g sukumaran nair VD Satheesan

Recent News

Corehub Up