x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് വി.​ഡി. സ​തീ​ശ​ൻ


Published: March 19, 2026 01:30 AM IST | Updated: March 19, 2026 01:30 AM IST

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ക​ത്തു ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് ഇ​ങ്ങ​നെ പ​ര​സ്യം ചെ​യ്ത​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും വി​വി​ധ പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡു​ക​ളും മ​റ്റും ഇ​പ്പോ​ഴും നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ഇ​തു തു​ട​രു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ​തീ​ശ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : V.D. Satheesan Election Commission Government advertisements removed

Recent News

Corehub Up