തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നതിനിടെ വിഷയത്തിൽ പരിഹാസവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രൻ പരിഹാസവുമായി രംഗത്തെത്തിയത്. ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും നടപടിക്രമങ്ങളെല്ലാം പ്രഹസനമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നും ബിജെപി നേതാവ് കുറിച്ചു. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതിയെന്നും കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം;
ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ്. നടപടിക്രമങ്ങളെല്ലാം പ്രഹസനം. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാം...
Tags : K Surendran bjp udf congress