x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി


Published: January 28, 2026 01:02 AM IST | Updated: January 28, 2026 01:02 AM IST

പാ​​മ്പാ​​ടി: കു​​ടും​​ബ​​വ​​ഴ​​ക്കി​​നെത്തു​​ട​​ര്‍ന്ന് ഭാ​​ര്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ഭ​​ര്‍ത്താ​​വ് ജീ​​വ​​നൊ​​ടു​​ക്കി. മ​​ണ​​ര്‍കാ​​ട് ഇ​​ല്ലി​​വ​​ള​​വ് വെ​​ള്ളാ​​പ്പ​​ള്ളി​​ക്കു​​ന്ന് മാ​​ട​​മ​​ന​​യി​​ല്‍ സു​​ധാ​​ക​​ര​​നാണ്(64) ​​ഭാ​​ര്യ ബി​​ന്ദു​​വി​​നെ (52) കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.

ഓ​​ട്ടോ​​റി​​ക്ഷ തൊ​​ഴി​​ലാ​​ളി​​യാ​​യ മൂ​​ത്ത​​മ​​ക​​ന്‍ രാ​​വി​​ലെ 11.30നു ​​വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണു കൊ​​ല​​പാ​​ത​​ക വി​​വ​​രം പു​​റ​​ത്തുവ​​ന്ന​​ത്.

മു​​ന്‍ വാ​​തി​​ല്‍ അ​​ട​​ഞ്ഞ് കി​​ട​​ന്ന​​തി​​നാ​​ല്‍ അ​​ടു​​ക്ക​​ള ഭാ​​ഗ​​ത്തേ​​ക്ക് എ​​ത്തിനോ​​ക്കി​​യ​​പ്പോ​​ള്‍ അ​​മ്മ ബി​​ന്ദു​​വി​​നെ നി​​ല​​ത്ത് ര​​ക്തം വാ​​ര്‍ന്ന് കി​​ട​​ക്കു​​ന്ന​​ത് കാ​​ണു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് ക​​മ്പിനെ​​റ്റ് ത​​ക​​ര്‍ത്ത് അ​​ക​​ത്തു ക​​യ​​റി​​യ​​പ്പോ​​ഴാ​​ണു പി​​താ​​വി​​നെ തൂ​​ങ്ങിമ​​രി​​ച്ച നി​​ല​​യി​​ലും ക​​ണ്ടെ​​ത്തി​​യ​​ത്. ക​​മ്പിവ​​ടി​​കൊ​​ണ്ട് ത​​ല​​യ്ക്കേ​​റ്റ പ​​രി​​ക്കാ​​ണു മ​​ര​​ണ​​കാ​​ര​​ണം.

വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ഉ​​ട​​ന്‍ത​​ന്നെ മ​​ണ​​ര്‍കാ​​ടു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ബി​​ന്ദു​​വി​​നെ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കൃ​​ത്യം ന​​ട​​ക്കു​​മ്പോ​​ള്‍ വീ​​ട്ടി​​ല്‍ ആ​​രുമുണ്ടാ​​യി​​രു​​ന്നി​​ല്ല. കു​​ടും​​ബ​​ക​​ല​​ഹ​​മാ​​ണു കൊ​​ല​​പാ​​ത​​ക കാ​​ര​​ണ​​മെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക വി​​വ​​രം.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പോ​​സ്റ്റ്മോ​​ര്‍ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ള്‍ക്കു വി​​ട്ടു​​ന​​ല്‍കി​​യ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ സം​​സ്‌​​ക​​രി​​ച്ചു. പാ​​മ്പാ​​ടി പോ​​ലീ​​സ് മേ​​ല്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. സു​​ധാ​​ക​​ര​​ന്‍ പാ​​റ​​മ​​ട തൊ​​ഴി​​ലാ​​ളി​​യാ​​ണ്. കോ​​ട്ട​​യം നാ​​ഗ​​മ്പ​​ട​​ത്ത് സ്വ​​കാ​​ര്യ ഹോ​​ട്ട​​ലി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ് ബി​​ന്ദു. മ​​ക്ക​​ള്‍: സു​​ദീ​​പ്, സു​​മി​​ത്, സു​​ബി​​ത.

Tags : Husband commits suicide killing wife Pampady sudhakaran Bindhu

Recent News

Corehub Up