x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാ​ൻ ജീ​വ​നോ​ടെ ഇ​രി​ക്കു​ന്ന​ത് അ​വ​ൻ കാ​ര​ണം'; പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ഓ​ർ​ത്ത് വി​തു​മ്പി കെ. ​സു​ധാ​ക​ര​ൻ


Published: March 15, 2026 02:41 PM IST | Updated: March 15, 2026 02:41 PM IST

ക​ണ്ണൂ​ർ: ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ക​ന​ൽ​വ​ഴി​ക​ളി​ൽ നി​ഴ​ലാ​യി കൂ​ടെ​നി​ന്ന പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍ കാ​പ്പാ​ട​ൻ ര​മേ​ശ​നെ സ്മ​രി​ച്ച് കെ. ​സു​ധാ​ക​ര​ൻ എം​പി. കോ​ൺ​ഗ്ര​സ് നി​ർ​മി​ച്ചു ന​ൽ​കി​യ കാ​പ്പാ​ട​ൻ ര​മേ​ശ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സു​ധാ​ക​ര​ൻ വി​തു​മ്പി​യ​ത്.

"ഞാ​ൻ ഇ​ന്നും ജീ​വ​നോ​ടെ ഇ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന് കാ​ര​ണം കാ​പ്പാ​ട​ൻ ര​മേ​ശ​നാ​ണ്. ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​ത്ത് എ​ന്‍റെ സം​ര​ക്ഷ​ണം നൂ​റ് ശ​ത​മാ​നം ഉ​റ​പ്പാ​ക്കി​യ എ​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നാ​യി​രു​ന്നു അ​വ​ൻ," സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ ര​ക്ഷി​ക്കാ​ൻ വീ​ടി​ന് മു​ന്നി​ൽ കാ​വ​ൽ നി​ന്ന കാ​പ്പാ​ട​ൻ ര​മേ​ശ​ന്‍റെ ഓ​ർ​മ​ക​ൾ സു​ധാ​ക​ര​നെ ക​ര​യി​പ്പി​ച്ചു. നാ​ടി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു അ​വ​നെ​ന്നും ഏ​ത് പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണാ​ൻ അ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്ത ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്. ത​ന്‍റെ കൈ​പി​ടി​ച്ചു വ​ള​ർ​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളെ​ന്നും ക​ണ്ണൂ​ർ ത​ന്‍റെ ഹൃ​ദ​യ​ര​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം മു​ൻ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

Tags : K. Sudhakaran

Recent News

Corehub Up