x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ക്കി തെ​ന്നി​മാ​റി; ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു


Published: April 10, 2026 10:06 PM IST | Updated: April 10, 2026 10:06 PM IST

കാ​യം​കു​ളം: ബ​സ് ന​ന്നാ​ക്കു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി​മാ​റി കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ​രോ​വ​രം ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് മീ​ന​ത്തേ​ൽ പു​തു​വ​ൽ പ്ര​കാ​ശി​ന്‍റെ​യും ല​തി​ക​യു​ടെ​യും മ​ക​ൻ ഗി​രി​പ്ര​കാ​ശാ​ണ് (23) മ​രി​ച്ച​ത്.

ബ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഗി​രി​പ്ര​കാ​ശും സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​ശ്വി​നും ബ​സ് ജാ​ക്കി​വ​ച്ച് ഉ​യ​ർ​ത്തി​യ ശേ​ഷം അ​ടി​യി​ൽ കി​ട​ന്ന് പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ജാ​ക്കി സ്ഥാ​നം തെ​റ്റി ബ​സ് ഇ​രു​വ​രു​ടെ​യും മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ വാ​ഹ​ന ക​മ്പ​നി ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗി​രി​പ്ര​കാ​ശി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ശ്വി​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Jackie slips dies Kayamkulam kozhikode

Recent News

Corehub Up