x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ ജോ​സ് കെ ​മാ​ണി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി


Published: March 16, 2026 05:35 PM IST | Updated: March 16, 2026 05:35 PM IST

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​കും. ക​ഴി​ഞ്ഞ ത​വ​ണ കൈ​വി​ട്ടു​പോ​യ പാ​ർ​ട്ടി​യു​ടെ ഉ​രു​ക്കു​കോ​ട്ട തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. കെ.​എം. മാ​ണി​ക്ക് ശേ​ഷം പാ​ലാ മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ ഇ​ത്ത​വ​ണ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ മാ​ണി സി ​കാ​പ്പ​നാ​ണ് പാ​ല സി​റ്റിം​ഗ് എം​എ​ൽ​എ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച അ​ദ്ദേ​ഹം ജോ​സ് കെ. ​മാ​ണി​ക്ക് എ​തി​രെ 15,378 വോ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ൽ നേ​ട‌ി​യ​ത്.

 

Tags : Jose K Mani

Recent News

Corehub Up