x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം ജയിക്കും യുഡിഎഫ് നയിക്കും

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍
Published: April 8, 2026 02:23 AM IST | Updated: April 8, 2026 02:23 AM IST

ഫാ​​​​സി​​​​സ്റ്റ് നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ പി​​​​ന്തു​​​​ട​​​​രു​​​​ന്ന ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ളെ​​​​ല്ലാം ഒ​​​​രുപോ​​​​ലെ​​​​യാ​​​​ണ്. എ​​​​ല്ലാ​​​ക്കാ​​​​ല​​​​ത്തും ഇ​​​​ക്കൂ​​​​ട്ട​​​​ര്‍ ഭീ​​​​രു​​​​ക്ക​​​​ളാ​​​​യി​​​​രി​​​​ക്കും. ഭ​​​​യ​​​​മാ​​​​ണ് അ​​​​വ​​​​രെ ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ധി​​​​കാ​​​​രം കാ​​​​ല്‍ച്ചു​​​​വ​​​​ട്ടി​​​​ല്‍നി​​​​ന്ന് ഒ​​​​ലി​​​​ച്ചു​​​പോ​​​​കു​​​​ന്ന​​​​ത് അ​​​​വ​​​​ര്‍ക്ക് സ​​​​ഹി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തെ ഭ​​​​രി​​​​ക്കു​​​​ന്ന​​​​തും ഭ​​​​യ​​​​മാ​​​​ണ്.

നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും രാ​​​​ഷ്‌​​​ട്രീ​​​​യ രീ​​​​തി​​​​ക​​​​ളി​​​​ലും മോ​​​​ദി​​​​യും പി​​​​ണ​​​​റാ​​​​യി​​​​യും ത​​​​മ്മി​​​​ല്‍ എ​​​​ന്ത് വ്യ​​​​ത്യാ​​​​സ​​​​മാ​​​​ണു​​​​ള്ള​​​​ത്? മു​​​​ണ്ടു​​​​ടു​​​​ത്ത മോ​​​​ദി​​​​യാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ എ​​​​ന്ന വി​​​​മ​​​​ര്‍ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത് ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​യ രാ​​​​മ​​​​ച​​​​ന്ദ്ര ഗു​​​​ഹ​​​​യാ​​​​ണ്. അ​​​​തു​​​ത​​​​ന്നെ​​​​യാ​​​​ണ് യാ​​​​ഥാ​​​​ര്‍ഥ്യ​​​​മെ​​​​ന്ന് കാ​​​​ലം തെ​​​​ളി​​​​യി​​​​ച്ചു. നാ​​​​ല് വോ​​​​ട്ടി​​​​നുവേ​​​​ണ്ടി രാ​​​​ഷ്‌​​​ട്രീ​​​​യ ചെ​​​​റ്റ​​​​ത്ത​​​​രം കാ​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​ടി​​​​ക്ക​​​​ടി പ​​​​റ​​​​യാ​​​​റു​​​​ള്ള പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഇ​​​​പ്പോ​​​​ള്‍ അ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​ഘപ​​​​രി​​​​വാ​​​​റി​​​​നെ നാ​​​​ണി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ച്ച​​​​ വ​​​​ര്‍ഗീ​​​​യ​​​​ത പ​​​​റ​​​​യു​​​​ക​​​​യും വ​​​​ര്‍ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളെ കൂ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്.

വർഗീയവാദികളെ കൂട്ടുപിടിച്ച് പി​​​​ണ​​​​റാ​​​​യി

ആ​​​​ര്‍എ​​​​സ്എ​​​​സു​​​​മാ​​​​യും എ​​​​സ്​​​​ഡി​​​​പി​​​ഐ​​​​യു​​​​മാ​​​​യും പി​​​ഡി​​​പി​​​​യു​​​​മാ​​​​യും ത​​​​രാ​​​​ത​​​​രം​​​പോ​​​​ലെ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ കൂ​​​​ട്ടു​​​​കൂ​​​​ടും. വ​​​​ര്‍ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ തോ​​​​ളി​​​​ല്‍ കൈ​​​യി​​​ട്ടു​​​​കൊ​​​​ണ്ടാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ മ​​​​തേ​​​​ത​​​​ര പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഒ​​​​രുകൂ​​​​ട്ടം വ​​​​ര്‍ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളും മ​​​​തേ​​​​ത​​​​ര കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ന​​​​സി​​​​ല്‍ മു​​​​റി​​​​വു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത് ഇ​​​​നി​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

“നാ​​​​ന്‍ പെ​​​​റ്റ മ​​​​ക​​​​നെ... എ​​​​ന്‍ കി​​​​ളി​​​​യേ...” ഒ​​​​ര​​​​മ്മ​​​​യു​​​​ടെ ച​​​​ങ്ക് പൊ​​​​ട്ടി​​​​യു​​​​ള്ള നി​​​​ല​​​​വി​​​​ളി​​​​യി​​​​ല്‍ കേ​​​​ര​​​​ള​​​​മാ​​​​കെ നി​​​​ല​​​​ച്ചു പോ​​​​യൊ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വ​​​​ര്‍ഗീ​​​​യ​​​​ത തു​​​​ല​​​​യ​​​​ട്ടെ എ​​​​ന്ന ചു​​​​മ​​​​രെ​​​​ഴു​​​​ത്ത് ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നെ ഇ​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ല്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും സി​​​പി​​​എ​​​​മ്മും മ​​​​റു​​​​ന്നു​​​പോ​​​​യോ? അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​ന്‍റെ കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യി നി​​​​ല്‍ക്കു​​​​ന്ന എ​​​​സ്ഡി​​​പി​​​ഐ​​​​യു​​​​മാ​​​​യി എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നി​​​​ങ്ങ​​​​ള്‍ക്ക് ബ​​​​ാന്ധ​​​​വ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ന്‍ മ​​​​ന​​​​സു​​​​ വ​​​​ന്ന​​​​ത്? ആ ​​​​കൊ​​​​ല​​​​ക്കേ​​​​സി​​​​ന്‍റെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​വ​​​​സ്ഥ എ​​​​ന്താ​​​​ണ്? അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ കാ​​​​ലി​​​​ല്‍ വീ​​​​ണ് മാ​​​​പ്പു ചോ​​​​ദി​​​​ച്ചി​​​​ട്ടു വേ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും കൂ​​​​ട്ട​​​​രും എ​​​​സ്ഡി​​​പി​​​ഐ​​​​യു​​​​ടെ തോ​​​​ളി​​​​ല്‍ കൈ ​​​​ഇ​​​​ടേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​സ്ഡി​​​പി​​​ഐ തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന 24-ാം പാ​​​​ര്‍ട്ടി കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ ഖ​​​​ണ്ഡി​​​​ക പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ വാ​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്ത് പാ​​​​ര്‍ട്ടി കോ​​​​ണ്‍ഗ്ര​​​​സ്, എ​​​​ന്ത് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ എ​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍. പി​​​​ണ​​​​റാ​​​​യി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ദൂ​​​​ഷ​​​​ക​​​​ര്‍ ചേ​​​​ര്‍ന്ന് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പാ​​​​ര്‍ട്ടി​​​​യാ​​​​യി സി​​​​പി​​​എം അ​​​​ധ​​​​ഃപ​​​​തി​​​​ച്ചു. പേ​​​​രാ​​​​മ്പ്ര​​​​യി​​​​ലെ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക്കെ​​​​തി​​​​രേ വ​​​​ര്‍ഗീ​​​​യ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തും വ​​​​ട​​​​ക​​​​ര​​​​യി​​​​ല്‍ കാ​​​​ഫി​​​​ര്‍ സ്‌​​​​ക്രീ​​​​ന്‍ ഷോ​​​​ട്ട് ഇ​​​​റ​​​​ക്കി​​​​യ​​​​തും സി​​​പി​​​എ​​​​മ്മാ​​​​ണ്.

ഖജനാവ് കൊള്ളയടിച്ച സർക്കാർ

ഒ​​​​രു സ​​​​ര്‍ക്കാ​​​​രും സ​​​​ര്‍ക്കാ​​​​രി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ല്‍കു​​​​ന്ന പാ​​​​ര്‍ട്ടി​​​​യും ഖ​​​​ജ​​​​നാ​​​​വും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യും കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച ഇ​​​​രു​​​​ണ്ട​​​​ കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ലം. ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​നാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ര്‍ക്കാ​​​​ന്‍ ആ​​​​ദ്യം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ആ​​​​ചാ​​​​രലം​​​​ഘ​​​​ന​​​​ത്തി​​​​ന് കൂ​​​​ട്ടു​​​നി​​​​ന്നു. പി​​​​ന്ന​​​​ലെ അ​​​​യ്യ​​​​പ്പ​​​​ന്‍റെ സ്വ​​​​ര്‍ണം കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു. സ്വ​​​​ര്‍ണ​​​​ക്കള്ള ആ​​​​രും അ​​​​റി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു ക​​​​ണ്ട​​​​തോ​​​​ടെ​​​​യാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കാ​​​​ന്‍ ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മം ന​​​​ട​​​​ത്തി​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യെ​​​പോ​​​​ലും പ​​​​റ്റി​​​​ച്ച് അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മ​​​​ത്തി​​​​ലും കൊ​​​​ള്ള ന​​​​ട​​​​ത്തി​​​​യ ഇ​​​​വ​​​​രെ എ​​​​ന്ത് പേ​​​​രി​​​​ട്ടാ​​​​ണ് വി​​​​ളി​​​​ക്കേ​​​​ണ്ട​​​​ത്? പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും അ​​​​ഭി​​​​മ​​​​ന്യൂ​​​​വി​​​​ന്‍റെ​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വി​​​​ഷ്ണു​​​​വി​​​​ന്‍റെ​​​​യും പേ​​​​രി​​​​ലു​​​​ള്ള ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ടും ഈ ​​​​കൊ​​​​ള്ള​​​​സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു.

കോ​​​​വി​​​​ഡ് ഭീ​​​​തി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ലും ന​​​​ന്മ മ​​​​ര​​​​ങ്ങ​​​​ളാ​​​​യി പി​​​ആ​​​​ര്‍ ഏ​​​​ജ​​​​ന്‍സി​​​​ക​​​​ള്‍ വാ​​​​ഴ്ത്തി​​​​യ​​​​വ​​​​ര്‍ കേ​​​​ര​​​​ളം കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു. മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലും മു​​​​ത​​​​ലെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി. പ്ര​​​​ള​​​​യം മ​​​​നു​​​​ഷ്യ നി​​​​ര്‍മി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് യു​​​ഡി​​​എ​​​​ഫ് അ​​​​ന്നേ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​താ​​​​ണ്. അ​​​​ത് ശ​​​​രി​​​​യാ​​​​ണെ​​​​ന്നും കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍ മു​​​​ന്‍ സ​​​​ര്‍ക്കാ​​​​രി​​​​ലെ ഒ​​​​രു മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും നി​​​​ല​​​​വി​​​​ലെ മ​​​​ന്ത്രി സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഓ​​​​ഡി​​​​യോ​​​​യാ​​​​ണ് പു​​​​റ​​​​ത്തു വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ​​​​യ​​​​നാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് സി​​​പി​​​എം കോ​​​​ണ്‍ഗ്ര​​​​സി​​​​നെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ഉ​​​​ള്‍പ്പെ​​​​ടെ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ​​​​തോ​​​​ടെ ആ ​​​​നു​​​​ണ പൊ​​​​ളി​​​​ഞ്ഞു. വാ​​​​ങ്ങി പു​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ര്‍ട്ടി​​​​യു​​​​ടെ​​​​യും ശീ​​​​ല​​​​മാ​​​​ണ്. ര​​​​ക്തസാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ ഫ​​​​ണ്ട് അ​​​​ടി​​​​ച്ചു​​​​മാ​​​​റ്റി​​​​യ​​​​തും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും സി​​​പി​​​എ​​​​മ്മു​​​​മാ​​​​ണ്. വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ സി​​​പി​​​എം എ​​​​ന്ത് സ​​​​ഹാ​​​​യ​​​​മാ​​​​ണ് ചെ​​​​യ്ത​​​​ത്? ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ ഫ​​​​ണ്ട് പോ​​​​ലും ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ മ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത നി​​​​ങ്ങ​​​​ള്‍ അ​​​​തി​​​​ല്‍നി​​​​ന്ന് എ​​​​ത്ര രൂ​​​​പ​​​​യാ​​​​ണ് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്? വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത വീ​​​​ടു​​​​ക​​​​ളി​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ എ​​​​ത്ര പേ​​​​ര്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ട്? ടെ​​​​ന്‍ഡ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍പോ​​​​ലും ഇ​​​​ല്ലാ​​​​തെ ഊ​​​​രാ​​​​ളു​​​​ങ്ക​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​ക്ക് നി​​​​ര്‍മാ​​​​ണ പ്ര​​​​വൃ​​​ത്തി​​​​ക​​​​ള്‍ ന​​​​ല്‍കി​​​​യ​​​​തി​​​​ലൂ​​​​ടെ എ​​​​ത്ര രൂ​​​​പ​​​​യാ​​​​ണ് സി​​​പി​​​എം നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പോ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്ക് മ​​​​റി​​​​ഞ്ഞ​​​​ത്? ശ​​​​രി​​​​ക്കും ശ​​​​വം​​​​തൂ​​​​ക്കി​​​​ക​​​​ള്‍ ആ​​​​രാ​​​​ണ്? ഇ​​​​വ​​​​ര്‍ ശ​​​​വം​​​​തൂ​​​​ക്കി​​​​ക​​​​ള​​​​ല്ല, ശ​​​​വം​​​​തീ​​​​നി​​​​ക​​​​ളാ​​​​ണ്. എ​​​​ല്ലാത്ത​​​​ര​​​​ത്തി​​​​ലും കേ​​​​ര​​​​ള​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​രു​​​​ണ്ട കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പ​​​​ത്ത് വ​​​​ര്‍ഷ​​​​ത്തെ ഭ​​​​ര​​​​ണം.

നു​​​​ണ​​​​ക​​​​ളു​​​​ടെ കൂ​​​​മ്പാ​​​​ര​​​​വു​​​​മായി പ്രോ​​​​ഗ്ര​​​​സ് റി​​​​പ്പോ​​​​ര്‍ട്ട്

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ നു​​​​ണ​​​​ക​​​​ളു​​​​ടെ കൂ​​​​മ്പാ​​​​ര​​​​വു​​​​മാ​​​​യാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പ്രോ​​​​ഗ്ര​​​​സ് റി​​​​പ്പോ​​​​ര്‍ട്ട് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. അ​​​​ഞ്ച് ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ള്‍ പ​​​​ണി​​​​യു​​​​മെ​​​​ന്ന​​​​ത് 2016ലെ ​​​​എ​​​​ല്‍ഡി​​​എ​​​​ഫ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ വാ​​​​ഗ്ദാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നി​​​​ട്ടാ​​​​ണ് പ​​​​ത്ത് വ​​​​ര്‍ഷം കൊ​​​​ണ്ട് അ​​​​ഞ്ച് ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ള്‍ പ​​​​ണി​​​​തെ​​​​ന്ന് മേ​​​​നി ന​​​​ടി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ഞ്ച് വ​​​​ര്‍ഷം കൊ​​​​ണ്ട് 4,43,000 വീ​​​​ടു​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കു​​​​ക​​​​യും 50,000 വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ര്‍മാ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ആ ​​​​50,000 കൂ​​​​ടി ഇ​​​​വ​​​​രു​​​​ടെ അ​​​​ഞ്ച് ല​​​​ക്ഷ​​​​ത്തി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി.

യ​​​​ഥാ​​​​ര്‍ഥ​​​​ത്തി​​​​ല്‍ ഈ ​​​​സ​​​​ര്‍ക്കാ​​​​ര്‍ പ​​​​ത്ത് വ​​​​ര്‍ഷം കൊ​​​​ണ്ട് നാ​​​​ല​​​​ര​​​​ ല​​​​ക്ഷം വീ​​​​ടും ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ഞ്ച് വ​​​​ര്‍ഷം കൊ​​​​ണ്ട് അ​​​​ഞ്ച് ല​​​​ക്ഷം വീ​​​​ടു​​​​ക​​​​ളു​​​​മാ​​​​ണ് പ​​​​ണി​​​​ത​​​​ത്. സാ​​​​മൂ​​​​ഹി​​​​കസു​​​​ര​​​​ക്ഷാ പെ​​​​ന്‍ഷ​​​​ന്‍ 1600 രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്നും 2500 രൂ​​​​പ​​​​യാ​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു 2021ലെ ​​​​എ​​​​ല്‍ഡി​​​എ​​​​ഫി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വാ​​​​ഗ്ദാ​​​​നം. എ​​​​ന്നി​​​​ട്ട് നാ​​​​ലേ​​​​മു​​​​ക്കാ​​​​ല്‍ വ​​​​ര്‍ഷം ഒ​​​​രു ചി​​​​ല്ലി​​​​ക്കാ​​​​ശ് കൂ​​​​ട്ടി​​​​ക്കൊ​​​​ടു​​​​ത്തി​​​​ല്ല. ത​​​​ദ്ദേ​​​​ശ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ തൊ​​​​ട്ടു മു​​​​ന്‍പ് 400 രൂ​​​​പ കൂ​​​​ട്ടി. അ​​​​പ്പോ​​​​ഴും 2500 ആ​​​​ക്കി​​​​യി​​​​ല്ല. റ​​​​ബ​​​​റി​​​​ന് 250 രൂ​​​​പ​​​​യാ​​​​ക്കു​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​ന​​​​വും പാ​​​​ലി​​​​ച്ചി​​​​ല്ല. ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്ത് കാ​​​​രു​​​​ണ്യ​​​​പ​​​​ദ്ധ​​​​തി ഉ​​​​ള്‍പ്പെ​​​​ടെ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച എ​​​​ല്ലാ പ​​​​ദ്ധ​​​​തി​​​​ക​​​​ളും ക​​​​ട​​​​മാ​​​​ക്കി.
ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ന്‍ ഭൂ ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ന്ന് പ്രോ​​​​ഗ്ര​​​​സ് കാ​​​​ര്‍ഡി​​​​ല്‍ എ​​​​ഴു​​​​തി​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തും പ​​​​ച്ച​​​​ക്ക​​​​ള്ള​​​​മാ​​​​ണ്. ഇ​​​​ടു​​​​ക്കി​​​​യും സ​​​​മീ​​​​പ ജി​​​​ല്ല​​​​ക​​​​ളും ബ​​​​ഫ​​​​ര്‍ സോ​​​​ണ്‍ ആ​​​​ക്കു​​​​മെ​​​​ന്ന ജ​​​​ന​​​​വി​​​​രു​​​​ദ്ധ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ല്‍ എ​​​​ല്‍ഡി​​​എ​​​​ഫ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖം കൊ​​​​ണ്ടു​​​വ​​​​ന്ന​​​​ത് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ആ​​​​ണെ​​​​ന്ന​​​​താ​​​​ണ് പ്രോ​​​​ഗ്ര​​​​സ് കാ​​​​ര്‍ഡി​​​​ലെ മ​​​​റ്റൊ​​​​രു അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം. ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ കാ​​​​ല​​​​ത്ത് വി​​​​ഴി​​​​ഞ്ഞം പ​​​​ദ്ധ​​​​തി കൊ​​​​ണ്ടു​​​വ​​​​ന്ന​​​​പ്പോ​​​​ള്‍ 6000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ് അ​​​​ഴി​​​​മ​​​​തി​​​​യാ​​​​ണെ​​​​ന്ന് പ​​​​റ​​​​ഞ്ഞ ആ​​​​ളാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍. ക​​​​ട​​​​ല്‍ക്കൊ​​​​ള്ള​​​​യെ​​​​ന്നാ​​​​ണ് പാ​​​​ര്‍ട്ടി പ​​​​ത്രം വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി സ്വ​​​​ന്തം നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്താ​​​​ന്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് നാ​​​​ണ​​​​മി​​​​ല്ലേ? ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് പൈ​​​​പ്പ് ലൈ​​​​ന്‍ ഇ​​​​ട്ട​​​​പ്പോ​​​​ള്‍ ഭൂ​​​​മി​​​​ക്ക​​​​ടി​​​​യി​​​​ല്‍ ഒ​​​​ളി​​​​പ്പി​​​​ച്ചു വ​​​​ച്ച ബോം​​​​ബാ​​​​ണെ​​​​ന്ന് പ്ര​​​​സം​​​​ഗി​​​​ച്ച ആ​​​​ളാ​​​​ണ് വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. എ​​​​ന്നി​​​​ട്ടാ​​​​ണ് ഗെ​​​​യ‌്‌ല്‍ പൈ​​​​പ്പ് ലൈ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

വിലക്കയറ്റത്തിൽ പൊറുതിമുട്ട‌ി ജനം

12 മാ​​​​സ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​മാ​​​​ണ് കേ​​​​ര​​​​ളം. മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ 30 ല​​​​ക്ഷ​​​​ത്തോ​​​​ളം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ഈ ​​​​സ​​​​ര്‍ക്കാ​​​​ര്‍ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ ദ​​​​യ​​​​യ്ക്ക് വി​​​​ട്ടു കൊ​​​​ടു​​​​ത്തു. റ​​​​ബ​​​​ര്‍, നാ​​​​ളി​​​​കേ​​​​രം, കാ​​​​പ്പി, നെ​​​​ല്ല് ഉ​​​​ള്‍പ്പെ​​​​ടെ എ​​​​ല്ലാ കാ​​​​ര്‍ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളും ത​​​​ക​​​​ര്‍ന്നു. സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ധൂ​​​​ര്‍ത്തും അ​​​​ഴി​​​​മ​​​​തി​​​​യും ആ​​​റു ല​​​​ക്ഷം കോ​​​​ടി​​​​യു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യി​​​​ലേ​​​​ക്കാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ള്ളി​​​​വി​​​​ട്ട​​​​ത്.

ധ​​​​ന​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ല്‍ എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ണ്ട് വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു. ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ര്‍ഡു​​​​ക​​​​ളി​​​​ല്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ അ​​​​ട​​​​ച്ച അം​​​​ശാ​​​​ദാ​​​​യം വ​​​​ക​​​​മാ​​​​റ്റി. 18 മാ​​​​സ​​​​മാ​​​​യി ക്ഷേ​​​​മ​​​​നി​​​​ധി പെ​​​​ന്‍ഷ​​​​നും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും കി​​​​ട്ടാ​​​​ത്ത​​​​വ​​​​രു​​​​ണ്ട്. സ​​​​മൂ​​​​ഹി​​​​ക​​​​ക്ഷേ​​​​മ പെ​​​​ന്‍ഷ​​​​നും ഈ ​​​​സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് മാ​​​​സ​​​​ങ്ങ​​​​ളോ​​​​ളം മു​​​​ട​​​​ങ്ങി. പെ​​​​ന്‍ഷ​​​​ന്‍ തു​​​​ക കൂ​​​​ട്ടു​​​​മെ​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കാ​​​​തെ​​​​യും ഇ​​​​വ​​​​ര്‍ പാ​​​​വ​​​​ങ്ങ​​​​ളെ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചു. നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട പൊ​​​​ലീ​​​​സി​​​​നെ​​​​യും ഇ​​​​വ​​​​ര്‍ ഡി​​​വൈ​​​എ​​​​ഫ്ഐ ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്കു ത​​​​രം​​​​താ​​​​ഴ്ത്തി. ല​​​​ഹ​​​​രി- ക്വ​​​​ട്ടേ​​​​ഷ​​​​ന്‍ മാ​​​​ഫി​​​​യ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ണി​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്ന പാ​​​​ര്‍ട്ടി നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് ഭ​​​​ര​​​​ണം നി​​​​യ​​​​ന്ത്രി​​​​ച്ച​​​​ത്.

അഴിമതിയും പിൻവാതിൽ നിയമനവും

എ​​​​ത്ര​​​​യെ​​​​ത്ര അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളും പി​​​​ന്‍വാ​​​​തി​​​​ല്‍ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഈ ​​​​സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ന​​​​ട​​​​ന്ന​​​​ത്. പി​​​എ​​​​സ്‌​​​സി റാ​​​​ങ്ക് ലി​​​​സ്റ്റ്പോ​​​​ലും അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് സ്വ​​​​ന്ത​​​​ക്കാ​​​​രാ​​​​യ ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ളെ പൊ​​​​ലീ​​​​സി​​​​ല്‍ തി​​​​രു​​​​കി​​​​ക്ക​​​​യ​​​​റ്റി. തു​​​​ച്ഛ വേ​​​​ത​​​​ന വ​​​​ര്‍ധ​​​​ന​​​​യ്ക്ക് തെ​​​​രു​​​​വി​​​​ല്‍ സ​​​​മ​​​​രം ചെ​​​​യ്ത ആ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രെ​​​​യും അ​​​​ങ്ക​​​​ണ​​​​വാ​​​​ടി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും മ​​​​ന്ത്രി​​​​മാ​​​​ര്‍ നേ​​​​രി​​​​ട്ടി​​​​റ​​​​ങ്ങി അ​​​​പ​​​​ഹ​​​​സി​​​​ച്ചു. സ്വ​​​​ന്ത​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്പ​​​​ള​​​​വും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ക്ഷ​​​​ങ്ങ​​​​ള്‍ വ​​​​ര്‍ധി​​​​പ്പി​​​​ച്ചു.

ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്വ​​​​ര്‍ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍ കി​​​​ട​​​​ന്നു. സ്വ​​​​ര്‍ണ​​​​മെ​​​​ന്നു കേ​​​​ട്ടാ​​​​ല്‍ എ​​​​ല്ലാം മ​​​​റ​​​​ക്കു​​​​ന്ന കൊ​​​​ള്ള സം​​​​ഘ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ ഇ​​​​വ​​​​ര്‍. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നും എ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ര്‍ന്നു. ക​​​​രു​​​​വ​​​​ന്നൂ​​​​ര്‍ ബാ​​​​ങ്ക് കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച​​​​തും കേ​​​​ര​​​​ളം ഭ​​​​രി​​​​ക്കു​​​​ന്ന പാ​​​​ര്‍ട്ടി. ഇ​​​​തി​​​​നൊ​​​​ക്കെ എ​​​​തി​​​​രാ​​​​യ കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍സി​​​​ക​​​​ളു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ന്താ​​​​യി? ബി​​​​ജെ​​​പി നേ​​​​താ​​​​വ് പ്ര​​​​തി​​​​യാ​​​​കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ല്‍പ്പ​​​​ണ കേ​​​​സി​​​​ല്‍ എ​​​​ന്താ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​ത്?

കേ​​​​സു​​​​ക​​​​ളെ​​​​ല്ലാം ഒ​​​​തു​​​​ക്കി​​​ത്തീ​​​​ര്‍ക്കാ​​​​ന്‍ ബി​​​ജെ​​​​പി നേ​​​​തൃ​​​​ത്വം പ​​​​റ​​​​യു​​​​ന്ന​​​​തൊ​​​​ക്കെ ചെ​​​​യ്തു​​​കൊ​​​​ടു​​​​ത്ത മു​​​​ഖ്യ​​​​മ​​​​ന്ത്ര​​​​യ​​​​ല്ലേ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍. തൃ​​​​ശൂ​​​​ര്‍ സീ​​​​റ്റ് ബി​​​ജെ​​​പി​​​​ക്ക് ന​​​​ല്‍കാ​​​​ന്‍ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യ എ​​​ഡി​​​ജി​​​പി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​തും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന​​​​ല്ലേ.

രഹസ്യഡീലിൽ മറുപടിയില്ല 

ജ​​​​ന​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെത്തി​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് ഇ​​​​തൊ​​​​ന്നും പു​​​​തി​​​​യ കാ​​​​ര്യ​​​​മ​​​​ല്ല. മൈ​​​​ക്കി​​​​നു മു​​​​ന്നി​​​​ല്‍ ആ​​​​ര്‍എ​​​​സ്എ​​​​സ് വി​​​​രു​​​​ദ്ധ​​​​ത, പി​​​​ന്നി​​​​ല്‍ ര​​​​ഹ​​​​സ്യ ഡീ​​​​ല്‍. ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ബി​​​ജെ​​​പി- സി​​​പി​​​എം ഡീ​​​​ല്‍ ഉ​​​​ണ്ടെ​​​​ന്ന് തെ​​​​ളി​​​​വ് സ​​​​ഹി​​​​തം ഞ​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​താ​​​​ണ്. എ​​​​ന്തേ നി​​​​ങ്ങ​​​​ള്‍ക്ക് മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലേ? സം​​​​വാ​​​​ദ​​​​ത്തി​​​​ന് ക്ഷ​​​​ണി​​​​ച്ചി​​​​ട്ട് ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ കാ​​​​ണാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത് ആ​​​​രാ​​​​ണ്? പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ എ​​​​ന്തി​​​​നാ​​​​ണ് ഇ​​​​ങ്ങ​​​​നെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രിസ്ഥാ​​​​ന​​​​ത്ത് ഇ​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ മ​​​​ര്യാ​​​​ദ വേ​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ അ​​​​തേ നാ​​​​വു കൊ​​​​ണ്ട് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ തെ​​​​ലുങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ രേ​​​​വ​​​​ന്ത് റെ​​​​ഡ്ഡി​​​​യെ ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​ത് എ​​​​ന്തൊ​​​​രു അ​​​​പ​​​​ഹാ​​​​സ്യ​​​​മാ​​​​ണ്. “ഡാ​​​​ഷ് മോ​​​​നെ രേ​​​​വ​​​​ന്തേ” എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍ശം. നി​​​​കൃ​​​​ഷ്ട ജീ​​​​വി​​​​യെ​​​​ന്നും കു​​​​ലം​​​​കു​​​​ത്തി​​​​യെ​​​​ന്നും പ​​​​ര​​​​നാ​​​​റി​​​​യെ​​​​ന്നും പ​​​​ര​​​​മ​​​​ ചെ​​​​റ്റ​​​​ത്ത​​​​ര​​​​മെ​​​​ന്നും വി​​​​ളി​​​​ച്ചു ശീ​​​​ല​​​​മു​​​​ള്ള പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​ന്‍റെ നാ​​​​വി​​​​ല്‍നി​​​​ന്നു സ​​​​ഭ്യ​​​​മാ​​​​യ​​​​തൊ​​​​ന്നും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് യാ​​​​ഥാ​​​​ര്‍ഥ്യം.

► ബദൽ പദ്ധതികളുമായി യുഡിഎഫ്

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ വ​​​​രു​​​​മ്പോ​​​​ള്‍ എ​​​​ന്തൊ​​​​ക്കെ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തോ​​​​ടു പ​​​​റ​​​​ഞ്ഞാ​​​​ണ് യു​​​ഡി​​​​എ​​​​ഫ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്. എ​​​​വി​​​​ടെ​​​​യെ​​​​ല്ലാം ഈ ​​​​സ​​​​ര്‍ക്കാ​​​​ര്‍ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടോ അ​​​​വി​​​​ടെ​​​​യെ​​​​ല്ലാം കേ​​​​ര​​​​ള​​​​ത്തെ കൈ​​​​പി​​​​ടി​​​​ച്ച് എ​​​​ഴു​​​​ന്നേ​​​​ല്‍പ്പി​​​​ക്കാ​​​​നു​​​​ള്ള ബ​​​​ദ​​​​ല്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ യു​​​ഡി​​​എ​​​​ഫി​​​​നു​​​​ണ്ട്. ജ​​​​ന​​​​ക്ഷേ​​​​മ- വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക ജ​​​​ന​​​​ങ്ങ​​​​ള്‍ക്കു മു​​​​ന്നി​​​​ല്‍ സ​​​​മ​​​​ര്‍പ്പി​​​​ച്ചാ​​​​ണ് യു​​​ഡി​​​എ​​​​ഫ് വോ​​​​ട്ട് തേ​​​​ടു​​​​ന്ന​​​​ത്.

സ്ത്രീ​​​​ക​​​​ള്‍ക്ക് കെ​​​എ​​​​സ്ആ​​​​ര്‍ടി​​​സി ബ​​​​സു​​​​ക​​​​ളി​​​​ലെ സൗ​​​​ജ​​​​ന്യ യാ​​​​ത്ര​​​​യും കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍ഥി​​​​നി​​​​ക​​​​ള്‍ക്കു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും 25 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി ആ​​​​രോ​​​​ഗ്യ ഇ​​​​ന്‍ഷ്വ​​​​റ​​​​ന്‍സും ഉ​​​​ള്‍പ്പെ​​​​ടെ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന ഇ​​​​ന്ദി​​​​ര ഗാര​​​ന്‍റി​​​യും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും. ക്ഷേ​​​​മ പെ​​​​ന്‍ഷ​​​​ന്‍ 3000 രൂ​​​​പ​​​​യാ​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഖ​​​​ച്ഛാ​​​​യ മാ​​​​റ്റി കേ​​​​ര​​​​ള​​​​ത്തെ ഒ​​​​രു തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യും എ​​​​യ​​​​ര്‍പോ​​​​ര്‍ട്ടു​​​​ക​​​​ളെ കൂ​​​​ട്ടി​​​​യി​​​​ണ​​​​ക്കി​​​​യു​​​​ള്ള​​​​ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യും യു​​​ഡി​​​എ​​​​ഫ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക സ​​​​മ​​​​യബ​​​​ന്ധി​​​​ത​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും സ​​​​ജ്ജ​​​​മാ​​​​ക്കും. സ​​​​ര്‍ക്കാ​​​​ര്‍ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​ട​​​​ത്തൊ​​​​ക്കെ യു​​​ഡി​​​എ​​​​ഫ് വി​​​​ജ​​​​യി​​​​ക്കു​​​​മെ​​​​ന്ന വി​​​​ശ്വാ​​​​സം ജ​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​ണ്ട്. അ​​​​ഞ്ച് വ​​​​ര്‍ഷ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ന്ന എ​​​​ല്ലാ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും പാ​​​​ര്‍ല​​​​മെ​​​​ന്‍റ്- ത​​​​ദ്ദേ​​​​ശ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ഞ​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞ​​​​ത് അ​​​​ങ്ങോ​​​​ട്ടോ ഇ​​​​ങ്ങോ​​​​ട്ടോ മാ​​​​റി​​​​യി​​​​ട്ടി​​​​ല്ല.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും നൂ​​​​റി​​​​ല​​​​ധി​​​​കം സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ഐ​​​​ക്യ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചുവ​​​​രും. കേ​​​​ര​​​​ളം ജ​​​​യി​​​​ക്കും യു​​​ഡി​​​എ​​​​ഫ് ന​​​​യി​​​​ക്കും.

Tags : Kerala UDF Kerala Assembly Election Niyama Sabha Election

Recent News

Corehub Up