മറയൂർ: ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. പാലാ ഡിപ്പോയിലെ കണ്ടക്ടറും ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്താണ് മരിച്ചത്.
പാലായിൽ നിന്ന് കാന്തല്ലൂരിലേക്ക് പോയ ബസിലായിരുന്നു സംഭവം. മറയൂരില്‍ വച്ച് തളർന്നു വീണ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. വിവരമറിഞ്ഞ് ബന്ധുക്കളും സഹപ്രവർത്തകരും മറയൂരിലേക്ക് തിരിച്ചു.
Tags : death ksrtc Conductor pala