കെഎസ്ആർടി ബസുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി വനിതകൾക്കായി രാത്രികാല പിങ്ക് സർവീസുകൾ ആരംഭിക്കുന്നു. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറാണ് അറിയിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗതമന്ത്രി സി.പി. ജോൺ നിർവഹിക്കും.
കെഎസ്ആർടിസി തീരുമാനമെടുത്തെങ്കിലും റൂട്ടുകളെക്കുറിച്ചും സർവീസുകളെക്കുറിച്ചും പൂർണമായ തീരുമാനം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂ. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നാകും പിങ്ക് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.
Tags : KSRTC PinkServices Women Deepika DeepikaNewspaper BreakingNews NewsUpdate Headlines