x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടിമിന്നലേറ്റ് വീടിന്‍റെ ചുമര് തകർന്നു; ഉറങ്ങിക്കിടന്ന മൂന്നു പേർക്ക് പരിക്ക്‌


Published: May 2, 2026 07:57 AM IST | Updated: May 2, 2026 07:57 AM IST

തൃശൂർ: ഇടിമിന്നലേറ്റ് വീടിന്‍റെ ചുമര് തകർന്ന് മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.

ശക്തമായ ഇടിമിന്നൽ വീടിന്‍റെ ചുമരിൽ പതിക്കുകയും ചുമർ തകർന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.

പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags : Lightning house collapses sleeping

Recent News

Corehub Up