കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിന് ഹൈക്കോടതി രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചു.
അഡ്വക്കറ്റ് ജനറല്‍ ജാജു ബാബുവിന്റെ അപേക്ഷപ്രകാരമാണു നടപടി. വിഷയം ബുദ്ധിമുട്ടില്ലാതെ രമ്യമായി പരിഹരിക്കാനാണു ശ്രമമെന്ന് എജി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റീസ് ടി.ആര്. രവി രണ്ടാഴ്ച സാവകാശം അനുവദിച്ചത്.
സംഘര്‍ഷസാധ്യത ചൂണ്ടിക്കാട്ടി എറണാകുളം റൂറല്‍ എസ്പിയും എസ്എച്ച്ഒയും നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കുടിയൊഴിപ്പിക്കലിനു നേരത്തേ ഇന്നു വരെയായിരുന്നു ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച രാത്രി കളക്ടറുടെ ചേംബറില്‍ പ്രശ്നപരിഹാരത്തിനായി മന്ത്രി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
അതിനാല്‍ രണ്ടാഴ്ച സമയം വേണമെന്നുമാണ് ആവശ്യപ്പെട്ടത്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Tags : Malayidam Thuruthe liquor ban Two more weeks allowed