പത്തനംതിട്ട: 2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിക്ക് വേണ്ടിയാണെന്നുമുള്ള മാത്യു കുഴൽനാടന്റെ ആരോപണം മാത്യു ടി. തോമസ് തള്ളി. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ല.
മന്ത്രി കെ.കൃഷ്ണൻകുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ല. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെട്ട ഫോൺ സംഭാഷണത്തിൽ പറയുന്ന കമ്പനി എന്നും ശത്രു പക്ഷത്താണ് അവർ ആവശ്യപ്പെട്ടത് ഒന്നും ചെയ്ത് നൽകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ അവർ പ്രചാരണം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പുതിയ ആരോപണം ഉയർന്നത്. ഇത് ജനം വിശ്വസിക്കില്ല. മാത്യു കുഴൽനാടന്റേത് വിശ്വാസ്യത ഇല്ലാത്ത ആരോപണമാണെന്നും മാത്യു ടി. തോമസ് പറഞ്ഞു.
Tags : thottappally spillway Mathew T. Thomas mathew kuzhalnadan