x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവം: ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി ബ്യൂറോ
Published: April 20, 2026 10:45 AM IST | Updated: April 20, 2026 05:17 PM IST

കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന്‍ സന്തോഷിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. അശ്വിനൊപ്പം കാണാതായ ക്രിസ് വിനുവിനായി തിരച്ചില്‍ തുടരുകയാണ്.

പ്ലസ് ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഞായറാഴ്ച വൈകുന്നേരം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. സമപ്രായക്കാരായ ആറുപേരാണ് പുഴയിലിറങ്ങിയത്. അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂബ ടീമും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നു വരെ തെരച്ചില്‍ നടന്നിരുന്നു. രാവിലെ വീണ്ടും തെരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്‍റെ തൊട്ടടുത്ത കടവില്‍നിന്നു അശ്വിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിലും അശ്വിൻ മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.

Tags : Missing students Muvattupuzha

Recent News

Corehub Up