x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ യൂ​ട്യൂ​ബ​ർ ദി​ൽ​ഷാ​ദി​നെ ക​ണ്ടെ​ത്തി; അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മേ​ഘാ​ല​യ​യി​ൽ ചി​കി​ത്സ​യി​ൽ

വെബ് ഡെസ്ക്
Published: July 29, 2026 03:07 PM IST | Updated: July 29, 2026 03:07 PM IST

ദി​ൽ​ഷാദ്

മ​ല​പ്പു​റം: കാ​ണാ​താ​യ പ്ര​മു​ഖ യൂ​ട്യൂ​ബ​റ​ർ മ​ല​പ്പു​റം ചേ​ലേ​മ്പ്ര പു​ല്ലി​പ്പ​റ​മ്പ് പാ​റ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ദി​നെ ക​ണ്ടെ​ത്തി. മേ​ഘാ​ല​യ​യി​ലെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തു​നി​ന്നാ​ണ് ദി​ൽ​ഷാ​ദി​നെ ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം നി​ല​വി​ൽ മേ​ഘാ​ല​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യാ​ത്ര ടു​ഡേ എ​ന്ന ഇ​യാ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും സ്ഥ​ല​ങ്ങ​ളി​ലും നി​ര​ന്ത​രം യാ​ത്ര​ക​ൾ ന​ട​ത്താ​റു​ള്ള ദി​ൽ​ഷാ​ദ്, ഈ ​മാ​സം ആ​റി​നാ​ണ് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. ജൂ​ലൈ 22 വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നാ​ലു​ദി​വ​സ​മാ​യി യാ​തൊ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫോ​ണി​ലും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ കു​ടും​ബം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദി​ൽ​ഷാ​ദ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷി​ത​നാ​യി ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന മു​റ​യ്ക്ക് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags : Missing Youtuber Dilshad Meghalaya Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up