x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി​യി​ൽ 50 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: August 9, 2026 08:40 PM IST | Updated: August 9, 2026 08:40 PM IST

ഇ​ജാ​ജു​ൽ ഹ​ഖ്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ 50 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി​യെ പി​ടി​കൂ​ടി പോ​ലീ​സ്. ആ​സാം നൗ​ഗാ​വ് സ്വ​ദേ​ശി ഇ​ജാ​ജു​ൽ ഹ​ഖ്(29)​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ആ​സാ​മി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം തൃ​ശൂ​രി​ൽ എ​ത്തി അ​വി​ടെ​നി​ന്ന് കാ​ർ മാ​ർ​ഗം പി​രാ​രൂ​രി​ൽ എ​ത്തി മു​റി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യാ​യി​രു​ന്നു. ട്രോ​ളി ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഞ്ച് സോ​പ്പ് പെ​ട്ടി​ക​ളി​ലാ​ക്കി​യാ​ണ് ഹെ​റോ​യി​ൻ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​യാ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ
നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് 15 ല​ക്ഷം രൂ​പ വി​ല​യു​ണ്ട്. മ​യ​ക്ക് മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി പി​റ്റേ​ന്ന് ത​ന്നെ വി​മാ​ന​ത്തി​ൽ ആ​സാ​മി​ലേ​യ്ക്ക് മ​ട​ങ്ങി പോ​കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നാ​ണ് മ​യ​ക്കു മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ട​യ്ക്കി​ട​യ്ക്ക് ഇ​യാ​ൾ കേ​ര​ള​ത്തി​ൽ വ​ന്നു പോ​കാ​റു​ണ്ട്.

 

Tags : heroin arrest assam native Nedumbassery police

Recent News

Corehub Up