x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​തൃ​മാ​റ്റ ആ​വ​ശ്യം ശ​ക്തം; പി. ​ജ​യ​രാ​ജ​നാ​യി വീ​ണ്ടും ബോ​ർ​ഡു​ക​ൾ


Published: May 6, 2026 07:40 AM IST | Updated: May 6, 2026 10:25 AM IST

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്തു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ൽ പി. ​ജ​യ​രാ​ജ​നെ അ​നു​കൂ​ലി​ച്ചു ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ. പാ​ർ​ട്ടി​യി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പി. ​ജ​യ​രാ​ജ​നാ​യി ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്.

അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ സി​പി​എ​മ്മി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​രി​ല്‍ നേ​ര​ത്തെ​യും ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്.

പി. ​ജ​യ​രാ​ജ​നെ വി​ളി​ക്കൂ, പാ​ര്‍​ട്ടി​യെ ര​ക്ഷി​ക്കൂ​വെ​ന്നാ​ണ് ബോ​ർ​ഡി​ലെ ഉ​ള്ള​ട​ക്കം. അ​തേ​സ​മ​യം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഇ​ട​തു​പ​ക്ഷ​ത്തിനു തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ലും ച​ർ​ച്ച ന​ട​ക്കും.

Tags : P Jayarajan cpm kannur pinarayi vijayan

Recent News

Corehub Up