x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവയവദാന തട്ടിപ്പ് ; വൃ​​​​ക്ക​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കും പ​​​​ങ്കെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം


Published: May 13, 2026 01:16 AM IST | Updated: May 13, 2026 01:16 AM IST

ആ​​​​ലു​​​​വ: അ​​​​വ​​​​യ​​​​വദാ​​​​ന ത​​​​ട്ടി​​​​പ്പു​​​​കേ​​​​സി​​​​ൽ വൃ​​​​ക്ക​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം. വൃ​​​​ക്ക​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് വ​​​​ൻതു​​​​ക കൈ​​​​പ്പ​​​​റ്റി​​​​യ പ്ര​​​​തി​​​​ക​​​​ൾ ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് തു​​​​ച്ഛ​​​​മാ​​​​യ തു​​​​ക മാ​​​​ത്ര​​​​മാ​​​​ണു കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് തെ​​​​ളി​​​​വ് ല​​​​ഭി​​​​ച്ചു.

കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ വൃ​​​​ക്ക​​​​ദാ​​​​താ​​​​ക്ക​​​​ളെ​​​​യും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യ്ക്ക് വ​​​​ഞ്ചി​​​​ച്ചെ​​​​ന്നാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ൽ. വൃ​​​​ക്ക സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് 25 ല​​​​ക്ഷം രൂ​​​​പ വ​​​​രെ വാ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് 10 മു​​​​ത​​​​ൽ 15 ല​​​​ക്ഷം വ​​​​രെ മാ​​​​ത്ര​​​​മേ കൊ​​​​ടു​​​​ക്കാ​​​​റു​​​​ള്ളൂ​​​​വെ​​​​ന്ന് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ൻ പ​​​​ത്ര​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്ത് 25 ഓ​​​​ളം പേ​​​​ർ അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​രാ​​​​യി​​​​ട്ടു​​​​ണ്ട്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ന​​​​ട​​​​ന്ന​​​​ത് വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണെ​​​​ന്നും എ​​​​സ്പി പ​​​​റ​​​​ഞ്ഞു.

ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​യും സൂ​​​ത്ര​​​ധാ​​​ര​​​നും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ജീ​​​​ബാ​​​​ണ്. ഇ​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ​​​​യ​​​​ട​​​​ക്കം നാ​​​​ലു പ്ര​​​​തി​​​​ക​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു പേ​​​​രെ​​​​യും പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. തൃ​​​​ശൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലും കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. കൊ​​​​ച്ചി സി​​​​റ്റി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​മാ​​​​ണു നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട്, സ്വ​​​​ത്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മു​​​​ഖ്യ​​​​പ്ര​​​​തി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ല​​​​ഭി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കും.

അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എം​​​​എ​​​​ൽ​​​​എ, എം​​​​പി​​​​മാ​​​​രു​​​​ടെ ലെ​​​​റ്റ​​​​ർ​​​​പാ​​​​ഡു​​​​ക​​​​ൾ, വി​​​​വി​​​​ധ മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബു​​​​ക​​​​ളു​​​​ടെ വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ, ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രും സീ​​​​ലും ഒ​​​​പ്പും വ​​​​ച്ച് കൃ​​​​ത്രി​​​​മ​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ രോ​​​​ഗി​​​​ക​​​​ളു​​​​ടെ പേ​​​​രും വി​​​​ലാ​​​​സ​​​​വും, വൃ​​​​ക്ക​​​​ദാ​​​​താ​​​​വി​​​​ന്‍റെ പേ​​​​രും വി​​​​ലാ​​​​സ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി പി​​​​സി​​​​സി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീ​​​​സി​​​​ന്‍റെ ലെ​​​​റ്റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ത്ത​​​​രം വ്യാ​​​​ജ ലെ​​​​റ്റ​​​​ർ പാ​​​​ഡു​​​​ക​​​​ൾ, സ​​​​മ്മ​​​​ത​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​വി​​​​ടെ​​​​യെ​​​​ല്ലാം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു എ​​​​ന്ന​​​​തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി പ​​​​റ​​​​ഞ്ഞു. ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ മൊ​​​​ഴി​​​​യും ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ട​​​​പാ​​​​ട് കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ത്രം

ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലോ രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തോ അ​​​​വ​​​​യ​​​​വ​​​​ദാ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി സൂ​​​​ച​​​​ന​​​​യി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ട​​​​ത്ത് എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കേ​​​​സ് വ​​​​രി​​​​ല്ലെ​​​​ന്ന് എ​​​​സ്പി പ​​​​റ​​​​ഞ്ഞു. അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ അ​​​​വ​​​​യ​​​​വ​​​​ദാ​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​കൂ.

അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലേ​​​​ച്ഛ കൂ​​​​ടാ​​​​തെ സ്വ​​​​മേ​​​​ധ​​​​യാ ന​​​​ൽ​​​​കാ​​​​നാ​​​​ണു നി​​​​യ​​​​മം അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​ണ് വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ പ​​​​ങ്ക് ഇ​​​​തു​​​​വ​​​​രെ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

വൃ​​​​ക്ക​​​​ദാ​​​​നം വ​​​​ഴി പ​​​​ണം സ​​​​മ്പാ​​​​ദി​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​യം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ദാ​​​​താ​​​​ക്ക​​​​ൾ ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. വ​​​​ലി​​​​യൊ​​​​രു തു​​​​ക​​​​യാ​​​​ണ് വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഒ​​​​രു വൃ​​​​ക്ക ഇ​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​മി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ദാ​​​​താ​​​​ക്ക​​​​ളെ വ​​​​ശ​​​​ത്താ​​​​ക്കു​​​​ന്ന​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ​​​​രാ​​​​ണ് എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​ത്.

മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കും

ത​​​​ട്ടി​​​​പ്പ് ത​​​​ട​​​​യാ​​​​ൻ വേ​​​​ണ്ട കൂ​​​​ടു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​മെ​​​​ന്ന് എ സ്പി അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​ത്തി​​​​ലെ പ​​​​ഴു​​​​തു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രി​​​​ക്കും റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കു​​​​ക​​​​യെ​​​​ന്ന് എ​​​​സ്പി അ​​​​റി​​​​യി​​​​ച്ചു.

Tags : Organ donation fraud Investigation team kidney donors recipients

Recent News

Corehub Up