x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീലാത്തോസിന്‍റെ തിരിച്ചറിവ്


Published: March 20, 2026 01:09 AM IST | Updated: March 20, 2026 01:09 AM IST

ക​ർ​ത്താ​വി​ന്‍റെ പീ​ഡാ​നു​ഭ​വ സം​ഭ​വ​ത്തി​ലെ ചി​ല നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് പീ​ലാ​ത്തോ​സ്. എങ്കിലും ഒ​രു പോ​സി​റ്റീ​വ് ആ​യ, സ​ത്യ​സ​ന്ധ​മാ​യ ഒ​രു കാ​ര്യം അ​ദ്ദേ​ഹം ചെ​യ്ത​ത് ഓ​ർ​ക്കാ​റു​ണ്ട്.

അ​ദ്ദേ​ഹം പാ​പം ചെ​യ്തു. കു​റ്റ​മി​ല്ലാ​ത്ത ചോ​ര ഒ​റ്റിക്കൊ​ടു​ത്തു, ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യും സ്വ​ന്തം അ​ധി​കാ​രം ഉ​റ​പ്പി​ക്കാ​ൻ വേ​ണ്ടി​യും ഈ​ശോ​യു​ടെ മ​ര​ണ​വി​ധി​ക്കു കൂ​ട്ടു​നി​ന്നു. എങ്കിലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ വ​ന്ന് "ഈ ​മ​നു​ഷ്യ​ന്‍റെ മേ​ൽ ന​ട​പ​ടി​ എ​ടു​ക്ക​രു​ത്. അ​ദ്ദേ​ഹം മൂ​ലം ഞാ​ൻ രാ​ത്രി സ്വ​പ്ന​ത്തി​ൽ ക്ലേ​ശി​ച്ചി​രു​ന്നു. അ​വ​ൻ സ​ത്യ​സ​ന്ധ​നാ​ണ്' എ​ന്നിങ്ങനെ പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം അ​തു വി​ശ്വ​സി​ച്ചു. അ​വ​ൻ ന്യാ​യാ​സ​ന​ത്തി​ൽ ഉ​പ​വി​ഷ്ട​നാ​യി​രി​ക്കു​ന്പോ​ൾ, അ​വ​ന്‍റെ ഭാ​ര്യ അ​വ​ന്‍റെ അ​ടു​ത്തേ​യ്ക്ക് ആ​ള​യ​ച്ച് അ​റി​യി​ച്ചു: ആ ​നീ​തി​മാ​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​രു​ത്. അ​വ​ൻ ​മൂ​ലം സ്വ​പ്ന​ത്തി​ൽ ഞാ​ൻ ഇ​ന്നു വ​ള​രെ​യേ​റെ ക്ലേ​ശി​ച്ചു (മ​ത്താ​ 27:19). ക്ലോ​ഡി​യ ശ​രി​ക്കും പ​റ​ഞ്ഞാ​ൽ സു​വി​ശേ​ഷ​ത്തി​ലെ ധീ​ര​ത​യാ​ർ​ന്ന വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​ണ്.

കൈകഴുകൽ

ഇ​ത്ര​യും ജ​ന​ങ്ങ​ൾ എ​തി​രേ സം​സാ​രി​ക്കു​ന്പോ​ഴും ഭ​ർ​ത്താ​വ് ത​ന്നെ ആ​ട്ടിയോ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​പ്പോ​ഴും അ​വ​ൾ സ​ത്യ​ത്തിനു സാ​ക്ഷ്യം വ​ഹി​ച്ചുകൊ​ണ്ട് ക​ർ​ത്താ​വി​ന്‍റെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അവളുടെ വാക്കുകളിലെ യാഥാർഥ്യം പീ​ലാ​ത്തോ​സ് തിരിച്ചറിഞ്ഞു എന്നു വേ​ണം ക​രു​താ​ൻ. അ​വ​നെ ക്രൂ​ശി​ക്കു​ക! ബ​ഹ​ളം വ​ർധി​ക്കു​ന്ന​ത​ല്ലാ​തെ പ്ര​യോ​ജ​ന​മൊ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പീ​ലാ​ത്തോ​സ് വെ​ള്ള​മെ​ടു​ത്ത് ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ​വ​ച്ചു കൈ ​ക​ഴു​കി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ഈ ​നീ​തി​മാ​ന്‍റെ ര​ക്ത​ത്തി​ൽ എ​നി​ക്കു പ​ങ്കി​ല്ല. അ​തു നി​ങ്ങ​ളു​ടെ കാ​ര്യ​മാ​ണ് (മ​ത്താ 27:24). പീ​ലാ​ത്തോ​സ് കൈ​ക​ഴു​കി​ക്കൊ​ണ്ട് ആ ​കു​റ്റം ത​ന്‍റെ​മേ​ൽ വീ​ഴ​രുതെന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു.

സ്വന്തം സുരക്ഷിതത്വം നോക്കിയാണെങ്കിലും അ​ദ്ദേ​ഹം ആ ​കു​റ്റ​ത്തെ കു​റ്റ​മാ​യി​ട്ട് അം​ഗീ​ക​രി​ച്ചു എ​ന്നു​ള്ള​ത് ശ്രദ്ധിക്കേണ്ട കാ​ര്യ​മാ​ണ്. കൈ ​ക​ഴു​കു​ന്ന​തിനു പ​ക​രം ആ ​കൈ​കൊ​ണ്ട് ഹാ​യ് പ​റ​യു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത. തിന്മക​ൾ ചെ​യ്യു​ന്നുവെങ്കിലും അതിനോടു വി​യോ​ജിക്കാ​ൻ ചി​ല​ർ​ക്കു പ​റ്റി​ല്ല.

പ​ക്ഷേ, ചി​ല​ർ​ക്കു വി​യോ​ജി​പ്പ് കാ​ണി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ലും അ​വ​ർ അ​തി​നോ​ടു ഹാ​യ് പ​റ​യു​ന്നു​മു​ണ്ട്. ക്രിസ്തു പകർന്ന മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​സാ​ക്ഷ്യം ന​ൽ​കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ സ​ത്യ​ത്തി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കാ​ൻ വി​ശ്വാ​സ​ത്തെ ഒ​രു വെ​ല്ലു​വി​ളി​യാ​യി കാ​ണ​ണ​മെ​ന്നു​ള്ള നി​ല​പാ​ട് നോ​ന്പു​കാ​ല​ത്തു ന​മ്മ​ളെ പു​തി​യ മ​നു​ഷ്യ​രാ​ക്കേ​ണ്ട​താ​ണ്, അ​തൊരു സു​വി​ശേ​ഷ സാ​ക്ഷ്യ​മാ​ണ്.

Tags : Pilate's recognition Hridayavazhi Kalvari

Recent News

Corehub Up