തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയുള്ള ഡാഷ് മോൻ പരാമര്‍ശം തിരുത്തി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ നീ പോ മോനേ വിജയാ എന്ന പരാമർശത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്. പോകും മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ, എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
നീ പോ മോനേ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ വിളിക്ക് മറുപടിയുമായി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് കോൺഗ്രസ് വലിയ വിവാദമാക്കിയിരുന്നു.
Tags : election pinarayi vijayan revanth reddy