ഇടുക്കി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സി.പി.മാത്യൂവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. സിപിഎം വനിതാ നേതാവ് ലിസി ജോസഫാണ് പോലീസിൽ പരാതി നല്‍കിയത്.
സമരത്തിനിടെ എതിരാളികള്‍ അടുത്തുവന്നാല്‍ സ്വന്തം ബ്ലൗസ് വലിച്ചുകീറാന്‍ കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് താൻ നിര്‍ദേശിച്ചെന്ന് സി.പി.മാത്യു പറഞ്ഞിരുന്നു. സി.പി.മാത്യു വ്യക്തി അധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഇടുക്കിയില്‍ റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സി.പി.മാത്യു വിവാദപരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം കുമളിയില്‍ ശശി തരൂര്‍ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ സി.പി. മാത്യു കൈയേറ്റം ചെയ്തത് വിവാദമായിരുന്നു.
Tags : complaint c.p.mathew idukki