തൃശൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അമൽദേവ്, മുഹിബ് റഹ്മാൻ എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണലൂർ സ്വദേശിയുടെ വിവാഹ സൽക്കാരത്തിലാണ് പോലീസുകാർ പങ്കെടുത്തത്.
ഗുണ്ടകളുമായും സാമൂഹിക വിരുദ്ധരുമായും പോലീസുകാർ ബന്ധം പുലർത്തുന്നത് സേനയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Tags : Policemen suspended wedding