x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടിക്കേസിൽ സർക്കാർ ഹൈക്കോടതിയിലേക്ക്; ദിലീപിനെതിരേ വീണ്ടും നിയമപോരാട്ടം


Published: December 16, 2025 06:35 AM IST | Updated: December 16, 2025 09:52 AM IST

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പ്രോ​സി​ക്യൂ​ഷ​ൻ. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ പ്ര​മു​ഖ ന​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ പ്ര​ത്യാ​ശ ന​ൽ​കു​ന്ന ഒ​രു നീ​ക്ക​മാ​ണി​ത്. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, സാ​ക്ഷി​മൊ​ഴി​ക​ൾ, തെ​ളി​വു​ക​ൾ എ​ന്നി​വ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ നി​ല​വി​ലെ വി​ധി​ന്യാ​യ​ത്തി​നെ​തി​രാ​യ അ​പ്പീ​ൽ സാ​ധ്യ​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി ക​ഴി​ഞ്ഞു.

ഈ ​സു​പ്ര​ധാ​ന റി​പ്പോ​ർ​ട്ട് ഇ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ​സി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലെ നി​യ​മ​പ​ര​വും വ​സ്തു​താ​പ​ര​വു​മാ​യ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന അ​പ്പീ​ൽ ഹ​ർ​ജി ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കും.

നി​ല​വി​ലെ നി​യ​മോ​പ​ദേ​ശ​മ​നു​സ​രി​ച്ച് ഈ ​ആ​ഴ്ച​ത​ന്നെ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Tags : ProsecutionAppeal TrialCourtVerdict Dileep KeralaCrime ActressAssaultCase

Recent News

Corehub Up