പാലാ: മാര് സ്ലീവാ കാന്സര് കെയര് ആന്ഡ് റിസര്ച്ച് സെന്ററില് നൂതനസംവിധാനങ്ങളോടെ റേഡിയേഷന് ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവര്ത്തനം ആരംഭിച്ചു.
ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് റേഡിയേഷന് ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീര്വാദവും സ്വിച്ച് ഓണ് കര്മവും നിര്വഹിച്ചു. സാധാരണക്കാര്ക്കും കുറഞ്ഞ ചെലവില് സമ്പൂര്ണ കാന്സര് ചികിത്സാകേന്ദ്രം എന്ന ലക്ഷ്യം യാഥാര്ഥ്യമായിരിക്കുകയാണെന്നും പാലായുടെ ആരോഗ്യ സാംസ്കാരിക ആധ്യാത്മിക ജീവിതത്തില് മാര് സ്ലീവാ മെഡിസിറ്റി നിര്ണായക പങ്കായി മാറിക്കഴിഞ്ഞതായും ബിഷപ് പറഞ്ഞു. ചുരുങ്ങിയ വര്ഷത്തിനിടെ മാര് സ്ലീവാ മെഡിസിറ്റിക്ക് ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടങ്ങള് സൃഷ്ടിക്കാന് സാധിച്ചതായി മാനേജിംഗ് ഡയറക്ടര് മോണ്.ജോസഫ് കണിയോടിക്കല് പറഞ്ഞു. വര്ഗീസ് മാളിയേക്കല്, ഷീല മാളിയേക്കല് എന്നിവര് മുഖ്യാതിഥികളായി പങ്കെടുത്തു.
ചീഫ് ഓഫ് മെഡിക്കല് സര്വീസസ് എയര് കോമഡോര് ഡോ.പോളിന് ബാബു, റേഡിയേഷന് ഓങ്കോളജി വിഭാഗം കണ്സള്ട്ടന്റ് ആന്ഡ് കോഓര്ഡിനേറ്റര് ഡോ. സോന്സ് പോള് എന്നിവര് പ്രസംഗിച്ചു.
ആറ്റോമിക് എനര്ജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരത്തോടെ ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യകളോടെയുള്ള റേഡിയേഷന് ചികിത്സയാണ് മാര് സ്ലീവാ കാന്സര് കെയര് ആന്ഡ് റിസര്ച്ച് സെന്ററില് ക്രമീകരിച്ചിരിക്കുന്നത്.
മധ്യകേരളത്തിലെ ആദ്യത്തെ സമഗ്ര പീഡിയാട്രിക് ഓങ്കോളജി വിഭാഗവും സെന്ററില് പ്രവര്ത്തനം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ കാന്സര് ചികിത്സക്കായി പ്രത്യേക പ്രാഗല്ഭ്യം നേടിയവരുടെ സേവനങ്ങളാണ് ഇവിടെ ക്രമീകരിച്ചിക്കുന്നത്.
കണ്സള്ട്ടന്റ് ഡോ. വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലാണ് പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്ത്തനം. സീനിയര് കണ്സള്ട്ടന്റ് ഡോ. എം.ജെ. ജേക്കബ്, കണ്സള്ട്ടന്റ് ഡോ. എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂക്ലിയര് മെഡിസിന് വിഭാഗത്തിന്റെ പ്രവര്ത്തനം. സര്ജിക്കല് ഓങ്കോളജി വിഭാഗം സീനിയര് കണ്സള്ട്ടന്റ് ഡോ. ജോഫിന് കെ. ജോണിയുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്നു.
Tags : Radiation Oncology Therapy