x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ർ​എ; കി​ര​ൺ റി​ജി​ജു എ​ല്ലാം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: April 4, 2026 02:15 PM IST | Updated: April 4, 2026 02:24 PM IST

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ എ​ല്ലാ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ച്ചെ എ​ഫ്സി​ആ​ർ​എ ബി​ല്ല് അ​വ​ത​രി​പ്പി​ക്കൂ​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ല്ലി​നെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നു പ​റ​യ​ണം.

കേ​ന്ദ്ര​ത്തി​നു പ​റ​യാ​നു​ള്ള​തെ​ല്ലാം മ​ന്ത്രി കി​ര​ൺ റി​ജി​ജു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ കൊ​ന്ന സി​പി​എ​മ്മു​മാ​യി എ​ങ്ങ​നെ ധാ​ര​ണ ഉ​ണ്ടാ​ക്കും. പി​ണ​റാ​യി​യെ ചോ​ദ്യം ചെ​യ്യാ​ത്ത​ത് ഒ​രു ഡീ​ലി​ന്‍റെ​യും ഭാ​ഗ​മ​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ ക​ള്ള​ത്ത​ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ളി​യും.

ശ​ബ​രി​മ​ല കൊ​ള്ള​യെ കു​റി​ച്ച് മോ​ദി മു​മ്പ് സം​സാ​രി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ വി​വ​രം ഇ​ല്ലാ​ത്ത​തി​ന് എ​ന്തു പ​റ​യാ​നാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Tags : Rajeev Chandrasekhar fcra bjp nda

Recent News

Corehub Up