Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fcra

കിരാത വ്യവസ്ഥകൾ ഇല്ലാതാക്കാൻ ചർച്ച തുടരും: സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശസം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്രണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ) ജോ​​​യി​​​ന്‍റ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​റി സ​​​മി​​​തി​​​ക്ക് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ബി​​​ല്ലി​​​ലെ കി​​​രാ​​​ത​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി.

ബി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ​​​യും മ​​​റ്റ് എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ​​​യും ആ​​​വ​​​ശ്യം. സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ന് ത​​​യാ​​​റാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ജെ​​​പി​​​സി​​​ക്ക് അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം മു​​​ന്നോ​​​ട്ടു​​വ​​​ച്ച​​​ത്.

ഭാ​​​ഗി​​​ക​​​മാ​​​യി ആ​​​ണെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യും ബി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം എ​​​ന്ന ആ​​​വ​​​ശ്യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​ഡോ. ​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

ജെ​​​പി​​​സി​​​ക്ക് ബി​​​ൽ കൈ​​​മാ​​​റി​​​യ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി തു​​​ട​​​ർ​​​ന്നും സം​​​വാ​​​ദം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്കു ക്ഷ​​​ണി​​​ക്കു​​​മ്പോ​​​ൾ ആ​​​ശ​​​ങ്ക വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും ക​​​ഠി​​​ന​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ജെ​​​പി​​​സി പ​​​രി​​​ഗ​​​ണി​​​ച്ച ശേ​​​ഷം വ്യ​​​വ​​​സ്ഥ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ഠി​​​ന​​​മാ​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​ണ്ടെ​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു ക്രൈ​​​സ്ത​​​വ സ​​​ഭ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന സം​​​ഭാ​​​വ​​​ന പാ​​​ർ​​​ശ്വ​​​വ​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ അ​​​ത് ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

Kerala

എഫ്‌സിആർഎ: ലോക്സഭയിൽ അടിയന്തര നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നൽകി.

വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പുതിയ നിയന്ത്രണങ്ങൾ അനാവശ്യമായി തടസപ്പെടുത്താൻ പാടില്ലെന്നു കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.

വിദേശ സംഭാവനകളുടെ സുതാര്യവും ഉത്തരവാദിത്വപരവുമായ വിനിയോഗം ഉറപ്പാക്കുന്നത് അനിവാര്യമാണ്. എന്നാൽ അതിന്‍റെ പേരിൽ യഥാർഥത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് അമിതമായ അനുസരണച്ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നത് ഒഴിവാക്കണം. രജിസ്ട്രേഷൻ, പുതുക്കൽ, അനുമതി നടപടികൾക്കു വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ, ചെറിയതും ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്നതുമായ എൻജിഒകൾക്ക് അനുപാതരഹിതമായ കംപ്ലയൻസ് ബാധ്യതകൾ ഒഴിവാക്കൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയന്ത്രണ നടപടി സ്വീകരിക്കൽ, പ്രതികൂല തീരുമാനങ്ങൾക്കെതിരെ ഫലപ്രദമായ അപ്പീൽ–റിവ്യൂ സംവിധാനം ഉറപ്പാക്കൽ എന്നിവ ഭേദഗതികളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായ നടപടികളുടെയോ സാങ്കേതികമായ പിഴവുകളുടെയോ പേരിൽ വർഷങ്ങളായി തുടരുന്ന ക്ഷേമ പദ്ധതികൾ പെട്ടെന്നു തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. വിദേശ സംഭാവന ലഭിക്കുന്ന സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ഫണ്ട് കൈമാറ്റം, വിനിയോഗം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ യഥാർഥ സേവന പ്രവർത്തനങ്ങളെ തടസപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നും എംപി പറഞ്ഞു.

മിഷനറി, വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സംഘടനകൾ ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകളുമായി അർഥവത്തായ കൂടിയാലോചന നടത്തിയ ശേഷമേ എഫ്‌സിആർഎ ചട്ടക്കൂടിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ നടപ്പാക്കാവൂ എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

എഫ്‌സിആർഎയുടെ നിയന്ത്രണ ലക്ഷ്യം സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതായിരിക്കണം. എന്നാൽ, നിയമപരമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, മാനുഷിക, വിദ്യാഭ്യാസ, ആരോഗ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ അനാവശ്യ നിയന്ത്രണങ്ങളിലൂടെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എംപി വ്യക്തമാക്കി.

ആയിരക്കണക്കിനു സംഘടനകളുടെയും അവയുടെ സേവനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെയും ജീവിതത്തെ ബാധിക്കാവുന്ന വിഷയമായതിനാൽ, സാധാരണ സഭാ നടപടികൾ നിർത്തിവച്ച് എഫ്‌സിആർഎ ഭേദഗതിയെക്കുറിച്ച് അടിയന്തര ചർച്ച നടത്തണമെന്ന് അദ്ദേഹം ലോക്‌സഭാ സ്പീക്കറോട് നോട്ടീസിൽ ആവശ്യപ്പെട്ടു.

District News

എ​ഫ്സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ആ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും എ​ന്‍​ജി​ഒ​ക​ളെ​യും ല​ക്ഷ്യംവച്ചാ​ണ് എ​ഫ്സി​ആ​ര്‍​എ ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​തെ എ​ഫ്സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ല്ല് പാ​സാ​ക്കാ​ന്‍വേ​ണ്ടി മാ​ത്രം പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യാ​ല്‍ അ​മി​ത് ഷാ ​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ പെ​ല്ല​റ്റ് വെ​ടി​യു​ണ്ട​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന് അ​മി​ത് ഷാ ​പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ശ​ദീ​ക​രി​ക്കാ​തെ പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഭീ​രു​വി​നെ പോ​ലെ പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​രാ​തെ മാ​റി​നി​ല്‍​ക്കു​ക​യാ​ണ്. ഇ​രു​സ​ഭ​ക​ളി​ലും വ​രാ​ത്ത അ​മി​ത് ഷാ ​പാ​ര്‍​ല​മെി​ന്‍റി​ലെ മു​റി​ക​ളി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഡീ​ലി​മി​റ്റേ​ഷ​ന്‍ ബി​ൽ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് സ​മ​വാ​യം ഉ​ണ്ടാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ഡീ​ലി​മി​റ്റേ​ഷ​ന്‍, എ​ഫ്സി​ആ​ര്‍​എ പോ​ലു​ള്ള രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ ലാ​ഘ​വ​ത്തോ​ടെ ന​ട​പ്പാ​ക്കാ​മെ​ന്ന് മോ​ദി ഭ​ര​ണ​കൂ​ടം ക​രു​ത​രു​ത്. ഇ​വ​യി​ല്‍ ഫ​ല​പ്ര​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​ന്‍ ആ​ദ്യം അ​മി​ത് ഷാ ​പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണം. ഇ​തി​നി​ടെ എ​ഫ്സി​ആ​ര്‍​എ ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​മെ​ന്നാ​ണ് ഉ​ദ്ദേ​ശ്യമെ​ങ്കി​ല്‍ അ​തു ന​ട​ക്കി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെയും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും ജെ​ന്‍​സി കേ​ള്‍​ക്കു​ന്നു

കോ​ണ്‍​ഗ്ര​സി​ന് ജെ​ന്‍​സി ത​ല​മു​റ​യു​ടെ പി​ന്തു​ണ​യി​ല്ലെ​ന്ന വാ​ദ​ത്തി​നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​റു​പ​ടി ന​ല്‍​കി. പ​രീ​ക്ഷാ​ത്ത​ട്ടി​പ്പി​നെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യി​ലും ഡെ​റാ​ഡൂ​ണി​ലും ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളി​ല്‍ റി​യല്‍ ജെ​ന്‍​സി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത്.
അ​ല​ഹ​ബാ​ദി​ലെ ഛത്രോ​ണ്‍ കി ​ഗൂ​ഞ്ച് പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത​ത് ജെ​ന്‍​സി ത​ല​മു​റ​യി​ലു​ള്ള​വ​രാ​ണ്.

ആ ​സ​മ്മേ​ള​നം ത​ട​സ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. എ​ന്നി​ട്ടും അ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ര്‍​ഥി യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​യി​രു​ന്നി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ധൈ​ര്യ​മാ​യി ത​ന്നോ​ട് എ​ന്തു​ചോ​ദ്യ​വും ചോ​ദി​ക്കാ​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന ചോ​ദ്യ​ങ്ങ​ളെ പേ​ടി​ച്ച് സ​ഭ​യി​ല്‍ പോ​ലും വ​രാ​ത്ത മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മ​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു​വെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റ് അ​ജ​ന്‍​ഡ​യി​ലി​ല്ല

ന്യൂ​​​​ഡ​​​​ല്‍​ഹി: പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം വ്യാ​​​​ഴാ​​​​ഴ്ച സ​​​​മാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കെ, അ​​​​വ​​​​സാ​​​​ന ആ​​​​ഴ്ച​​​​യി​​​​ല്‍ സ​​​​ഭ​​​​യു​​​​ടെ കാ​​​​ര്യോ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട ബി​​​​ല്ലു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ വി​​​​വാ​​​​ദ എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ ഇ​​​​ല്ല.

മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​നും വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളും അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ലി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പേ​​​​ര് കേ​​​​ര​​​​ളം എ​​​​ന്നാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​ത​​​​ട​​​​ക്കം നാ​​​​ലു ബി​​​​ല്ലു​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച​​​​ത്തെ അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ലു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ല്‍, അ​​​​ജ​​​​ന്‍​ഡ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത ബി​​​​ല്ലു​​​​ക​​​​ള്‍ അ​​​​നു​​​​ബ​​​​ന്ധ​​​​മാ​​​​യോ (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ച ബി​​​​സി​​​​ന​​​​സാ​​​​യോ (റി​​​​വൈ​​​​സ്ഡ് ലി​​​​സ്റ്റ് ഓ​​​​ഫ് ബി​​​​സി​​​​ന​​​​സ്) അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യും. ബി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി തേ​​​​ടാ​​​​ന്‍ മ​​​​ന്ത്രി​​​​യെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും വൈ​​​​കി​​​​യു​​​​ള്ള അ​​​​റി​​​​യി​​​​പ്പു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍​ക്കും രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​നും അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണ​​​​ങ്ങ​​​​ള്‍​ക്കും ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ കാ​​​​ര്യോ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി (ബി​​​​എ​​​​സി) താ​​​​ത്കാ​​​​ലി​​​​ക സ​​​​മ​​​​യ​​​​ക്ര​​​​മം ത​​​​യാ​​​​റാ​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​തു മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ണ്.

പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ത​​​​ലേ​​​​ന്നാ​​​​യ ബു​​​​ധ​​​​നാ​​​​ഴ്ച എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

വി​​​​പു​​​​ല​​​​മാ​​​​യ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വി​​​​ടു​​​​ക​​​​യോ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ട്. ക​​​​ഴി​​​​ഞ്ഞ ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ഇ​​​​തേ ബി​​​​ല്‍ കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ തി​​​​രി​​​​ച്ച​​​​ടി ഭ​​​​യ​​​​ന്നു മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

മൂ​​​​ന്നി​​​​ല്‍ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​മാ​​​​യ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​നു​​​​ള്ള വി​​​​വാ​​​​ദ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​സാ​​​​ക്കാ​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​നം ഉ​​​​ട​​​​നെ വി​​​​ളി​​​​ക്കാ​​​​നു​​​​ള്ള സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മം വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. ബി​​​​ല്ലി​​​​നെ എ​​​​തി​​​​ര്‍​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി ക​​​​ര്‍​ശ​​​​ന നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചു.

വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍​നി​​​​ന്നു പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​ട്ടു​​​​നി​​​​ന്ന് വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ത​​​​ന്നെ ബു​​​​ധ​​​​നാ​​​​ഴ്ച പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ബി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രു​​​​ടെ വി​​​​ശ്വ​​​​സം. എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യാ സ​​​​ഖ്യ​​​​ത്തി​​​​നു പു​​​​റ​​​​മെ ഡി​​​​എം​​​​കെ​​​​യും ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ര്‍​പ്പു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്.

എ​​​​ന്‍​ഡി​​​​എ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ എ​​​​ന്‍​സി​​​​പി, ശി​​​​വ​​​​സേ​​​​ന അ​​​​ട​​​​ക്ക​​​​മു​​​​ള്ള പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ക്കും വൈ​​​​എ​​​​സ്ആ​​​​ര്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​നും എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ബി​​​​ല്‍ തി​​​​ര​​​​ക്കി​​​​ട്ടു പാ​​​​സാ​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​ട് യോ​​​​ജി​​​​പ്പി​​​​ല്ല. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ വേ​​​​ട്ട​​​​യാ​​​​ടാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്‍ പാ​​​​സാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ്, ഇ​​​​ട​​​​തു​​​​പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സു​​​​ക​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

വ​​​​ര്‍​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ആ​​​​ദ്യ മൂ​​​​ന്നാ​​​​ഴ്ച​​​​ക​​​​ളി​​​​ലും സ്തം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ പോ​​​​ലീ​​​​സ് അ​​​​തി​​​​ക്ര​​​​മം, ആ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ത്ത​​​​തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണു സ​​​​ഭാ​​​​സ്തം​​​​ഭ​​​​നം തു​​​​ട​​​​രു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 20ന് ​​​​തു​​​​ട​​​​ങ്ങി​​​​യ സ​​​​മ്മേ​​​​ള​​​​നം 13ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.

Leader Page

എഫ്സിആർഎ കെണിയും ഷായും

ബ്രി​​​ട്ടീ​​​ഷ് വെ​​​സ്റ്റ്മി​​​ന്‍സ്റ്റ​​​ര്‍ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള​​​ത്. പ്രാ​​​യ​​​പൂ​​​ര്‍ത്തി വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​ലൂ​​​ടെ നേ​​​രി​​​ട്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 543 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ലോ​​​ക്‌​​​സ​​​ഭ​​​യും എം​​​എ​​​ല്‍എ​​​മാ​​​രി​​​ല്‍നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന 245 പേ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭ​​​യും ചേ​​​ര്‍ന്ന പാ​​​ര്‍ല​​​മെ​ന്‍റാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​ന്‍റെ അ​​​ടി​​​ത്ത​​​റ. ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യാ​​​യ ലോ​​​ക്‌​​​സ​​​ഭ​​​യും പൂ​​​ര്‍ണ​​​മാ​​​യി പി​​​രി​​​ച്ചു​​​വി​​​ടാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സ്ഥി​​​രം സ​​​ഭ​​​യാ​​​യ രാ​​​ജ്യ​​​സ​​​ഭ​​​യും പ​​​തി​​​വാ​​​യി സ്തം​​​ഭി​​​ക്കു​​​മ്പോ​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​മാ​​​ണു ത​​​ക​​​രു​​​ന്ന​​​ത്.

ആ​​​ഗോ​​​ള ജ​​​നാ​​​ധി​​​പ​​​ത്യ പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ട​​​തും ത​​​ദ്ദേ​​​ശീ​​​യ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ വേ​​​രൂ​​​ന്നി​​​യ​​​തു​​​മാ​​​യ സ​​​മ​​​ഗ്ര​​​മാ​​​യ ച​​​ട്ട​​​ക്കൂ​​​ടു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശ​​​ക്തി. ജുഡീ​​​ഷറി മു​​​ത​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വ​​​രെ​​​യു​​​ള്ള പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​ത​​​ന്ത്ര​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​നം സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​യ​​​തു വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ്. പാ​​​ര്‍ലമെ​ന്‍റി​ന്‍റെ​യും ​​​ പാ​​​ര്‍ലമെ​ന്‍റ​​​റി പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ര്യാ​​​ദ​​​ക​​​ളു​​​ടെ​​​യും ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്ത​​​ലാണു മ​​​റ്റൊ​​​രു ഭീ​​​ഷ​​​ണി.

പൗ​​​ര​​​ന്‍റെ ഇ​​​ടം ചു​​​രു​​​ങ്ങു​​​ന്നു

തീ​​​ര്‍ത്തും സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട അ​​​ന്വേ​​​ഷ​​​ണ, മേ​​​ല്‍നോ​​​ട്ട, നി​​​യ​​​ന്ത്ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്നു. ഭ​​​ര​​​ണ​​​ത്തി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും സു​​​താ​​​ര്യ​​​ത​​​യും തീ​​​ര്‍ത്തും കു​​​റ​​​യു​​​ന്നു. പൗ​​​ര​ന്‍റെ ഇ​​​ടം ചു​​​രു​​​ങ്ങു​​​ന്നു. മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും അ​​​ഭി​​​പ്രാ​​​യസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും ഭീ​​​ഷ​​​ണി​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും കൂ​​​ടു​​​ന്നു. സി​​​വി​​​ല്‍ സ​​​മൂ​​​ഹ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ മേ​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ത​​​ട​​​സ​​​ങ്ങ​​​ളും നി​​​യ​​​മ​​​പ​​​ര​​​വും രാ​​​ഷ്്ട്രീ​​​യ​​​വു​​​മാ​​​യ സ​​​മ്മ​​​ര്‍ദ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​ക​​​ളും വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്നു. എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി​​​യും അ​​​ത്ത​​​ര​​​ത്തി​​​ലൊ​​​ന്നാ​​​ണ്.

പാ​​​ര്‍ല​​​മെ​​​ന്‍റി​​​നെ അ​​​വ​​​ഗ​​​ണി​​​ക്ക​​​രു​​​ത്

ഏ​​​റ്റ​​​വും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ക​​​ര്‍ശ​​​ന​​​മാ​​​യ നി​​​യ​​​മ​​​നി​​​ര്‍മാ​​​ണ അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തു​​​ക​​​യും വേ​​​ണ്ട ബി​​​ല്ലു​​​ക​​​ള്‍ ച​​​ര്‍ച്ച പോ​​​ലും ചെ​​​യ്യാ​​​തെ, ഗി​​​ല്ല​​​റ്റി​​​ന്‍ ചെ​​​യ്തു മി​​​നി​​​റ്റു​​​ക​​​ള്‍ കൊ​​​ണ്ടു പാ​​​സാ​​​ക്കു​​​ന്ന​​​താ​​​ണു ദു​​​ര​​​ന്തം. ഓ​​​രോ വ​​​കു​​​പ്പും തി​​​രി​​​ച്ച് ആ​​​ഴ​​​ത്തി​​​ലു​​​ള്ള ക്ലോ​​​സ് ബൈ ​​​ക്ലോ​​​സ് വി​​​ശ​​​ക​​​ല​​​നം കൂ​​​ടാ​​​തെ വി​​​വാ​​​ദ ബി​​​ല്ലു​​​ക​​​ള്‍ പോ​​​ലും വേ​​​ഗ​​​ത്തി​​​ല്‍ പാ​​​സാ​​​ക്കു​​​ന്നു.

വി​​​ശ​​​ദ​​​വും വി​​​ദ​​​ഗ്ധവുമാ​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​യ്ക്കും സ​​​മ​​​വാ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി പ്ര​​​ധാ​​​ന ബി​​​ല്ലു​​​ക​​​ളെ​​​ങ്കി​​​ലും പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​ക​​​ള്‍ക്കു റ​​​ഫ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്. പ​​​ക്ഷേ വ​​​ള​​​രെക്കുറ​​​ച്ചു ബി​​​ല്ലു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലു​​​ള്ള​​​പ്പോ​​​ള്‍ പോ​​​ലും സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലെ​​​ത്താ​​​തെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു.

പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ കടയ്ക്കല്‍ കോ​​​ടാ​​​ലി വ​​​യ്ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണി​​​ത്. പാ​ര്‍​ല​മെ​ന്‍റി​നോ​ടും ജ​നാ​ധി​പ​ത്യ​ത്തോ​ടു​മു​ള്ള പൊ​തു​ജ​ന വി​ശ്വാ​സ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ക​ര്‍​ക്ക​രു​ത്.

ധ​​​ന്‍ക​​​റി​​​ന്‍റെ ഗ​​​തി വ​​​രാ​​​തി​​​രി​​​ക്ക​​​ട്ടെ

ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യോ​​​ട് സ​​​ഭ​​​യി​​​ല്‍ വ​​​രാ​​​ന്‍ പ​​​റ​​​യ​​​ണ​​​മെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നു പ​​​റ​​​യേ​​​ണ്ടിവ​​​ന്നു. സ​​​ഭ​​​യി​​​ല്‍ വ​​​ന്ന് ഷാ ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യു​​​ടെ അ​​​ഭ്യ​​​ര്‍ഥ​​​ന ശ​​​രി​​​വ​​​ച്ചാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്്ട്ര​​​പ​​​തി​​​യു​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​വും അ​​​സാ​​​ധാ​​​ര​​​ണ​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍.

ഏ​​​തു മ​​​ന്ത്രി​​​യാ​​​ണു സ​​​ര്‍ക്കാ​​​രി​​​നുവേ​​​ണ്ടി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നു ഖാ​​​ര്‍ഗെ ആ​​​ജ്ഞാ​​​പി​​​ക്കേ​​​ണ്ടെ​​​ന്ന് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴും അ​​​ധ്യ​​​ക്ഷ​​​ന്‍ യോ​​​ജി​​​ച്ചി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റേ​​​തു നി​​​ര്‍ദേ​​​ശ​​​മ​​​ല്ല, അ​​​ഭ്യ​​​ര്‍ഥ​​​ന​​​യാ​​​യി ക​​​ണ്ടാ​​​ല്‍ മ​​​തി​​​യെ​​​ന്നുകൂ​​​ടി പ​​​റ​​​ഞ്ഞു മ​​​ന്ത്രി​​​യെ തി​​​രു​​​ത്താ​​​നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ത​​​യാ​​​റാ​​​യി.

പ്ര​​​തി​​​പ​​​ക്ഷ വി​​​കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. മോ​​​ദി​​​യു​​​ടെ​​​യും ഷാ​​​യു​​​ടെ​​​യും അ​​​പ്രീ​​​തി​​​ക്കു വി​​​ധേ​​​യ​​​നാ​​​യ മു​​​ന്‍ ഉ​​​പ​​​രാ​​​ഷ്്ട്ര​​​പ​​​തി ജ​​​ഗ​​​ദീ​​​പ് ധ​​​ന്‍ക​​​റി​​​ന്‍റെ ഗ​​​തി രാ​​​ധാ​​​കൃ​​​ഷ്ണ​​​നു വരില്ലെന്നു ക​​​രു​​​താം.

അ​​​മി​​​ത് ഷാ​​​യോ​​​ടു സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി നി​​​ര്‍ദേ​​​ശി​​​ക്കാ​​​ന്‍ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​മാ​​​യെ​​​ങ്കി​​​ല്‍ പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം വ്യ​​​ക്തം. എ​​​ന്നി​​​ട്ടും ഇ​​​ന്ന​​​ലെ​​​യും ലോ​​​ക്‌​​​സ​​​ഭി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും വ​​​രാ​​​തെ ഷാ ​​​വി​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്ന​​​താ​​​ണു പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യം നേ​​​രി​​​ടു​​​ന്ന ഭീ​​​ഷ​​​ണി.

മു​​​റി​​​യി​​​ല​​​ല്ല, സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണം

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ഷാ ​​​വ​​​ര്‍ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ദി​​​വ​​​സ​​​വും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി റി​​​ജി​​​ജു​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ക്വ​​​മാ​​​യി. പാ​​​ര്‍ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ലോ അ​​​വി​​​ടു​​​ത്തെ മു​​​റി​​​യി​​​ലോ വ​​​രു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന​​​ത​​​ല്ല, സ​​​ഭ​​​യി​​​ലെ​​​ത്തി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണു മ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല. ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി മ​​​നഃ​​​പൂ​​​ര്‍വം സ​​​ഭ​​​യി​​​ല്‍നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണെ​​​ന്നു വ്യ​​​ക്തം. പാ​​​ര്‍ല​​​മെ​ന്‍റ​​​ിനെ​​​യും ജ​​​ന​​​ങ്ങ​​​ളെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​കു​​​മി​​​ത്. ഒ​​​രു സ​​​ര്‍ക്കാ​​​രി​​​നും മ​​​ന്ത്രി​​​ക്കും അ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചും അ​​​യോ​​​ധ്യ സം​​​ഭാ​​​വ​​​നക്കൊ​​​ള്ള​​​യെ​​​ക്കു​​​റി​​​ച്ചും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യാ​​​ല്‍ സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​വും സ്തം​​​ഭ​​​ന​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ലും ഖാ​​​ര്‍ഗെ​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പാ​​​ര്‍ലമെ​ന്‍റ് സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന​​​തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ര്‍ക്കാ​​​രിന്‍റേ​​​താ​​​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​പ്പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണു പ്ര​തി​പ​ക്ഷം.

ഭീ​​​ഷ​​​ണി​​​യാ​​​യി എ​​​ഫ്‌​​​സി​​​ആ​​​ര്‍എ

ഇ​​​തി​​​നി​​​ടെ, വി​​​വാ​​​ദ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ബി​​​ല്ലു​​​മാ​​​യി ഷാ ​​​ബു​​​ധ​​​നാ​​​ഴ്ച സ​​​ഭ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു. ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി വേ​​​ണ്ട​​​ത്ര കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ​​​യും ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​ക്കി​​​യാ​​​ല്‍ അ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ ഭാ​​​ര​​​ത​​​ത്തി​ന്‍റെ ആ​​​ത്മാ​​​വി​​​ന് മു​​​റി​​​വാ​​​കും. വി​​​ദേ​​​ശ​​​ത്തുനി​​​ന്നു വ​​​രു​​​ന്ന ഓ​​​രോ രൂ​​​പ​​​യു​​​ടെ​​​യും ഇ​​​തു ചെ​​​ല​​​വി​​​ടു​​​ന്ന​​​തി​​​ന്‍റെ​​​യും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ലെ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചു​​​ത​​​ന്നെ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നു ല​​​ഭി​​​ക്കും. കൃ​​​ത്യ​​​മാ​​​യി വി​​​വ​​​രം ന​​​ല്‍കാ​​​തെ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കി ന​​​ല്‍കി​​​ല്ല. അ​​​തി​​​നാ​​​ല്‍, പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​ത്തി​​​ല്‍ സം​​​ശ​​​യി​​​ക്കാ​​​തെ ത​​​ര​​​മി​​​ല്ല. രാ​​​ജ്യ​​​ത്തി​ന്‍റെ രാ​​​ഷ്ട്രീ​​​യക്ര​​​മംത​​​ന്നെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ​​​ത്തി​​​നാ​​​യു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​യ​​​തു സ്വാ​​​ഭാ​​​വി​​​കം.

 

Kerala

എ​ഫ്സി​ആ​ർ​എ നി​യ​മ ഭേ​ദ​ഗ​തി ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം

വാഷിംഗ്ടൺ ഡിസി: എ​ഫ്സി​ആ​ർ​എ (വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മം) നി​യ​മ ഭേ​ദ​ഗ​തി​ക​ളി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം റൈ​ലി മൂ​ർ. പു​തി​യ ഭേ​ദ​ഗ​തി​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ അ​ത് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​മാ​യ മൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

എ​ൻ​ജി​ഒ​ക​ൾ, ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന വി​ദേ​ശ ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​നീ​ക്കം ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളും ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രി​ന് പി​ടി​ച്ചെ​ടു​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും, ഇ​ത് ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ​യു​ള്ള വ്യ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും വെ​സ്റ്റ് വി​ർ​ജീ​നി​യ​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യ റൈ​ലി മൂ​ർ ത​ന്‍റെ എ​ക്സ് പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു. 

യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​ന​ത്തി​നുശേ​ഷം തോ​മാ​ശ്ലീ​ഹാ മ​ല​ബാ​ർ തീ​ര​ത്ത് എ​ത്തി​യ​ത് മു​ത​ൽ ക്രി​സ്ത്യാ​നി​ക​ൾ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

എ​ന്നാ​ൽ ഈ ​നീ​ണ്ട ച​രി​ത്രം നി​ല​നി​ൽ​ക്കെ​ത്ത​ന്നെ, പ​ള്ളി​ക​ളു​ടെ​യും ചാ​രി​റ്റ​ബി​ൾ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണം ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന രീ​തി​യി​ൽ എ​ഫ്സി​ആ​ർ​എ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഈ ​രൂ​പ​ത്തി​ൽ ബി​ൽ മു​ന്നോ​ട്ട് പോ​യാ​ൽ അ​ത് ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും മൂ​ർ വ്യ​ക്ത​മാ​ക്കി.

District News

എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി; ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

എ​ട​ത്വ: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണനി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ള്‍, ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തോ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തോ അ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും വ്യ​ക്ത​മാ​ക്കാ​നും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ത​യാറാ​ക​ണ​മെ​ന്ന് മ​രി​യാ​പു​ര​ത്ത് ചേ​ര്‍​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ത്രീശാക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ സെ​ക്ര​ട്ട​റി​യാ​യി സാ​ലി​മ്മ മാ​ത്യു വാ​ളം​പ​റ​മ്പി​ല്‍, വ​നി​താ ജോ​യിന്‍റ് സെ​ക്ര​ട്ട​റി​യാ​യി സാ​ലു റോ​യി കൂ​ട്ട​ക്ക​ര എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​രി​യാ​പു​രം മേ​രി മാ​താ പള്ളി പ്രീ​സ്റ്റ് ഇ​ന്‍-​ചാ​ര്‍​ജ് ഫാ. ​ബി​ബി​ന്‍ ക​ക്കാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ജെ. ജോ​സ​ഫ് പ​ടി​ഞ്ഞാ​റേ​ക്ക​ര, ജോ​സ് വ​ള്ളാം​പ​റ​മ്പ്, സൂ​സ​മ്മ വ​ര്‍​ഗീ​സ് ഒ​റ്റാ​റ​ക്ക​ല്‍ പ​ത്തി​ല്‍, മി​നി ജോ​സ് ച​ന്ദ​ന​പ​റ​മ്പ്, ലി​ജു വ​ര്‍​ഗീ​സ് കൊ​ച്ചു​മു​ക്കാ​ട്ടു​ത​റ, അ​ന്നു തോ​മ​സ് വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

എ​ഫ്സി​ആ​ർ​എ​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​മി​ത് ഷാ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​ദേ​​​​​ശ സം​​​​​ഭാ​​​​​വ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണ നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ (എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ) ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ ക്രൈ​​​​​സ്ത​​​​​വ​​​​​രെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്നി​​​​​ല്ലെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ ആ​​​​​ശ​​​​​ങ്ക വേ​​​​​ണ്ടെ​​​​​ന്നും കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ. ​​​​​

കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​ർ 2010ൽ ​​​​​ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ നി​​​​​യ​​​​​മം കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത രീ​​​​​തി​​​​​യി​​​​​ലാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ ചെ​​​​​യ്ത​​​​​തെ​​​​​ന്നും അ​​​​​മി​​​​​ത് ഷാ ​​​​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ക​​​​​ഴി​​​​​ഞ്ഞ ബ​​​​​ജ​​​​​റ്റ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലി​​​​ലെ​​​​യും അ​​​​​ടു​​​​​ത്തി​​​​​ടെ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന പു​​​​​തി​​​​​യ ച​​​​​ട്ട​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​​ലെ​​​​​യും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഭാ​​​​​ര​​​​​ത ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി (സി​​​​​ബി​​​​​സി​​​​​ഐ) അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കി​​​​​ട​​​​​യി​​​​​ലാ​​​​​ണ് അ​​​​​മി​​​​​ത് ഷാ ​​​​ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

45 മി​​​​​നി​​​​​റ്റോ​​​​​ളം നീ​​​​​ണ്ടു​​​​​നി​​​​​ന്ന കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ സി​​​​​ബി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​അ​​​​​നി​​​​​ൽ കൂ​​​​​ട്ടോ, ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ഫാ. ​​​​​മാ​​​​​ത്യു കോ​​​​​യി​​​​​ക്ക​​​​​ൽ, കാ​​​​​ത്ത​​​​ലി​​​​​ക് കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് ഇ​​​​​ന്ത്യ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ന്‍റോ​​​​​സ് ആ​​​​​ന്‍റ​​​​​ണി, സി​​​​​ബി​​​​​സി​​​​​ഐ പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ൽ അ​​​​​ഡ്വൈ​​​​​സ​​​​​ർ ജോ​​​​​നാ​​​​​ഥ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​ സെ​​​​​ക്ര​​​​​ട്ട​​​​​റി, എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി. ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ ആ​​​​​ശ​​​​​ങ്ക ഉ​​​​​ന്ന​​​​​യി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള നി​​​​​വേ​​​​​ദ​​​​​ന​​​​​വും പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി​​​​​ക്കു കൈ​​​​​മാ​​​​​റി.

വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​നങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ അ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ സി​​​​​ബി​​​​​സി​​​​​ഐ​​​​​ സം​​​​​ഘം ഉ​​​​​ന്ന​​​​​യി​​​​​ച്ചു.

മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല

​​​​രാ​​​​ജ്യ​​​​ത്തെ​​​​​ത്തു​​​​​ന്ന ആ​​​​​കെ വി​​​​​ദേ​​​​​ശ​​​​​ സം​​​​​ഭാ​​​​​വ​​​​​ന​​​​​യു​​​​​ടെ 30 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണു ക്രൈ​​​​​സ്ത​​​​​വ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള​​​​​ത്. ഏ​​​​​ക​​​​​ദേ​​​​​ശം 3000 കോ​​​​​ടി രൂ​​​​​പ​​​​​യോ​​​​​ളം മാ​​​​​ത്ര​​​​​മാ​​​​​ണി​​​​​ത്. നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ ഭേ​​​​​ദ​​​​​ഗ​​​​​തി മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​മി​​​​​ത് ഷാ ​​​​​ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ബി​​​​​ല്ലി​​​​​ന് മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ഉ​​​​​ണ്ടെ​​​​​ന്ന​​​​​തു വ​​​​​ലി​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​യ്ക്ക് ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ബി​​​​​ല്ലി​​​​​ന് മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് അ​​​​​മി​​​​​ത് ഷാ ​​​​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഫാ. ​​​​​മാ​​​​​ത്യു കോ​​​​​യി​​​​​ക്ക​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം പ​​​​​റ​​​​​ഞ്ഞു. എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ ലൈ​​​​​സ​​​​​ൻ​​​​​സോ ഫ​​​​​ണ്ടോ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ത​​​​​ട​​​​​ഞ്ഞു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു കേ​​​​​സു​​​​​ണ്ടാ​​​​​യാ​​​​​ൽ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ വാ​​​​​തി​​​​​ൽ ഏ​​​​​തു​​​​​സ​​​​​മ​​​​​യ​​​​​വും തു​​​​​റ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് അ​​​​​മി​​​​​ത് ഷാ ​​​​​ഉ​​​​​റ​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

Kerala

എ​ഫ്സി​ആ൪​എ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന (നി​​​യ​​​ന്ത്ര​​​ണ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ച​​​ട്ടം (എ​​​ഫ്സി​​​ആ൪​​​എ) പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര സ൪​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം ഇ​​​ന്ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​ണ് ച​​​ട്ടം 118 അ​​​നു​​​സ​​​രി​​​ച്ചു പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത. നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കു​​​ന്ന പ്ര​​​മേ​​​യം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് അ​​​യ​​​ച്ചു കൊ​​​ടു​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​ര് മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്ര ബി​​​ല്ലി​​​ലെ അ​​​ഭി​​​പ്രാ​​​യ​​​വും നി​​​യ​​​മ​​​സ​​​ഭ ഇ​​​ന്നു തേ​​​ടും.

National

എ​ഫ്സി​ആ​ർ​എ: സി​ബി​സി​ഐ പ്രാ​ർ​ഥനാ​ദി​നം ഇ​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ സം​​ഭാ​​വ​​ന നി​​യ​​ന്ത്ര​​ണ നി​​യ​​മ​​ത്തി​ന്‍റെ (എ​​ഫ്സി​​ആ​​ർ​​എ) നി​​ർ​​ദി​ഷ്‌​ട ച​​ട്ട​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു​​ള്ള ആ​​ശ​​ങ്ക​യ്ക്കി​​ടെ ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി (സി​​ബി​​സി​​ഐ) ഇ​ന്ന് ദേ​ശീ​യ പ്രാ​ർ​ഥ​നാ​ദി​നം ആ​​ച​​രി​​ക്കും.

പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ൽ ഇ​​ത​​ര സ​​ഭാ വി​​ഭാ​​ഗ​​ങ്ങ​​ളു​​മാ​​യി ചേ​ർ​ന്ന് പ്രാ​​ർ​ഥ​​നാ കൂ​​ട്ടാ​​യ്മ​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ആ​​രാ​​ധ​​ന, ജ​​പ​​മാ​​ല തു​​ട​​ങ്ങി​​യ​​വ ന​​ട​​ത്താ​നു​മാ​ണ് സി​​ബി​​സി​​ഐ​​യു​​ടെ നി​​ർ​​ദേ​​ശം.

എ​​ഫ്സി​​ആ​​ർ​​എ​​യെ സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​ക​​ൾ സ​​മാ​​ധാ​​ന​​പ​​ര​​വും ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​വു​​മാ​​യ രീ​​തി​​യി​​ൽ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി രൂ​​പ​​ത​​ക​​ളും ഇ​​ട​​വ​​ക​​ക​​ളും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി നി​​വേ​​ദ​​ന​​ങ്ങ​​ൾ കേ​ന്ദ്രസ​ർ​ക്കാ​രി​ലെ​ത്തി​ക്കാ​നും സി​​ബി​​സി​​ഐ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

പ​​ള്ളി​​ക​​ളും ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ളും ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം ന​​ട​​ത്തു​​ന്ന ജീ​​വ​​കാ​​രു​​ണ്യ, വി​​ദ്യാ​​ഭ്യാ​​സ, ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന, സാ​​മൂ​​ഹി​​കസേ​​വ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു ബി​​ല്ലി​​ന്‍റെ നി​​ർ​​ദി‌​ഷ്‌​ട ഭേ​​ദ​​ഗ​​തി​​ക​​ൾ ഗു​​രു​​ത​​ര​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്നാ​​ണ് സി​​ബി​​സി​​ഐ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്.

കൊച്ചിയിലും പ്രാർഥനാദിനാചരണം

കൊ​​​ച്ചി: സി​​​ബി​​​സി​​​ഐ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്നു പ്രാ​​​ര്‍ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ രാ​​​വി​​​ലെ 11നു ന​​​ട​​​ക്കു​​​ന്ന യോ​​​ഗം സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഏ​​​ബ്ര​​​ഹാം പ​​​ട്ട്യാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, പ്ര​​​ഫ. രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, എ​​​സ്.​​​ആ​​​ർ. ബൈ​​​ജു, വി.​​​സി. ജോ​​​ര്‍ജുകു​​​ട്ടി, ബി​​​ജു ജോ​​​സി, പ്ര​​​ഫ. ജോ​​​സുകു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

കാ​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ്, കെ​​​എ​​​ല്‍സി​​​എ, എം​​​സി​​​എ എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്തി​​​ല്‍ രൂ​​​പ​​​ത, യൂ​​​ണി​​​റ്റ് സ​​​മി​​​തി​​​ക​​​ളി​​​ലും പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ര്‍ജുകു​​​ട്ടി അ​​​റി​​​യി​​​ച്ചു.

Kerala

എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ച​ട്ട ഭേ​ദ​ഗ​തി​യോ​ടെ രാ​ജ്യ​ത്ത് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഈ ഭേ​ദ​ഗ​തി. സം​ഘ്പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഭ​ര​ണ​കൂ​ട​ത്തി​ന് രാ​ജ്യ​ത്തെ ഏ​ത് സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ക്കാ​നാ​കും.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചു​ള്ള ച​ട്ട​ഭേ​ദ​ഗ​തി​യി​ല്‍ നി​ന്നും അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​മാ​റാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

എഫ്സിആർഎ: ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊ​​ച്ചി: എ​​ഫ്സി​​ആ​​ർ​​എ ​നി​​​യ​​​മ​​​ത്തി​​​ലെ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ലെ ആ​​ശ​​ങ്ക​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി ജാ​​ഗ്ര​​താ ക​​മ്മീ​​ഷ​​ൻ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ലെ പ​​​ല​​​തും ഫ​​​ണ്ടു​​​ക​​​ളി​​​ലെ സു​​​താ​​​ര്യ​​​ത​​​യും ക്ര​​​മ​​​വ​​​ത്ക​​​ര​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​ണ് എ​​​ന്നാ​​​ണ് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം. അ​​​ത്ത​​​രം ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​യ്​​​ക്കു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴു​​​ള്ള ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം, സ്ഥാ​​​പ​​​ന​​​മോ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളോ ന​​​ട​​​ത്തു​​​ന്ന മു​​​ഴു​​​വ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​പോ​​​ലും വാ​​​ർ​​​ഷി​​​ക റി​​​ട്ടേ​​​ണി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം എ​​​ന്നു തു​​​ട​​​ങ്ങി, വ​​​കു​​​പ്പു​​​ക​​​ളി​​​ൽ പ​​​ല​​​തും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​വും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ സ്വ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ള്ള പൗ​​​ര​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്.

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന ശ്ര​​​മ​​​ങ്ങ​​​ളെ ത​​​ട​​​യാ​​​നെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു​​​ള്ള ചി​​​ല വ​​​കു​​​പ്പു​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ൽ ദു​​​രു​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടാ​​​വു​​​ന്ന​​​തും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ല്കു​​​ന്ന മ​​​തസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ച്ചേ​​​ക്കാ​​​വു​​​ന്ന​​​തു​​​മാ​​​ണ്.

ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള ആ​​​ശ​​​ങ്ക കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യും പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​ക​​​യും വേ​​​ണ​​മെ​​ന്ന് ജാ​​ഗ്ര​​താ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ഡോ. മൈ​​ക്കി​​ൾ പു​​ളി​​ക്ക​​ൽ ആ​​വ​​ശ‍്യ​​പ്പെ​​ട്ടു.

National

എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍​എ വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി; പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ല്‍

ന്യൂ​​​​​​ഡ​​​​​​ല്‍​ഹി: വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ളും പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളും അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ച്ച് വി​​​​​​ദേ​​​​​​ശ സം​​​​​​ഭാ​​​​​​വ​​​​​​ന നി​​​​​​യ​​​​​​ന്ത്ര​​​​​​ണ നി​​​​​​യ​​​​​​മ (എ​​​​​​ഫ്സി​​​​​​ആ​​​​​​ര്‍​എ) വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ള്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ക​​​​​​ര്‍​ക്ക​​​​​​ശ​​​​​​മാ​​​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള​​ പു​​​​​​തി​​​​​​യ ഭേ​​​​​​ദ​​​​​​ഗ​​​​​​തി കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍​ക്കാ​​​​​​ര്‍ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം ചെ​​​​യ്തു. ഭാ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യെ​​​​​​ങ്കി​​​​​​ലും വി​​​​​​ദേ​​​​​​ശ സം​​​​​​ഭാ​​​​​​വ​​​​​​ന ല​​​​​​ഭി​​​​​​ച്ച എ​​​​​​ല്ലാ സ​​​​​​ന്ന​​​​​​ദ്ധ​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ ഉ​​​​​​ള്ള​​​​​​ട​​​​​​ക്ക​​​​​​വും വി​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളു​​​​​​ടെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​രോ​​​​​​ധി​​​​​​ച്ചു.

സ​​​​മൂ​​​​​​ഹ​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ള്‍ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്ക​​​​​​ണം, പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ത ഉ​​​​​​ദ്ദേ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളും നി​​​​​​ര്‍​ദി​​​​ഷ്‌​​​​ട പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളും പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വ്യാ​​​​​​പ്തി​​​​​​യും വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം, നി​​​​​​ര്‍​ദി​​​​​​ഷ്‌​​​​ട പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മാ​​​​​​ത്രം തു​​​​​​ട​​​​​​ര​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ നി​​​​​​ര​​​​​​വ​​​​​​ധി വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ള്‍ കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പു​​​​​​തി​​​​​​യ എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍​എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ല്‍ ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ത്തി. ഹി​​​​​​ന്ദി​​​​​​യി​​​​​​ലും ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ലു​​​​​​മാ​​​​​​യി 28 പേ​​​​​​ജു​​​​​​ള്ള സ​​​​​​ര്‍​ക്കാ​​​​​​ര്‍ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ ഗ​​​​​​സ​​​​​​റ്റാ​​​​​​യി തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​യാ​​​​​​ണു പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

ക​​​​​​ഴി​​​​​​ഞ്ഞ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ന് തൊ​​​​​​ട്ടു​​​​​​മു​​​​​​മ്പാ​​​​​​യി എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍​എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി നി​​​​​​യ​​​​​​മം പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും പാ​​​​​​ര്‍​ല​​​​​​മെ​​​​​​ന്‍റി​​​​ലും പു​​​​​​റ​​​​​​ത്തും വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ഉ​​​​​​യ​​​​​​ര്‍​ന്ന​​​​​​തി​​​​​​നെ​​​​ത്തു​​​​​​ട​​​​​​ര്‍​ന്ന് ത​​​​​​ത്കാ​​​​​​ല​​​​​​ത്തേ​​​​​​ക്കു മ​​​​​​ര​​​​​​വി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ ക്രൈ​​​​​​സ്ത​​​​​​വ വോ​​​​​​ട്ട​​​​​​ര്‍​മാ​​​​​​രെ ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​ഴ്ത്തി​​​​​​യ എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍​എ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ള്‍ ബി​​​​​​ജെ​​​​​​പി​​​​​​ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ല്‍ തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യെ​​​​​​ന്നും വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​പ്പെ​​​​​​ട്ടു.

ഭേ​​​ദ​​​ഗ​​​തി​​​പ്ര​​​കാ​​​രം വി​​​​​​ദേ​​​​​​ശ പൗ​​​​​​ര​​​​​​ന്മാ​​​​​​രെ പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​രാ​​​​​​യി ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന എ​​​​​​ന്‍​ജി​​​​​​ഒ​​​​​​ക​​​​​​ള്‍​ക്ക് ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ന്‍ ന​​​​​​ല്‍​കി​​​​​​ല്ല. ഇ​​​​​​ന്ത്യ​​​​​​ന്‍ വം​​​​​​ശ​​​​​​ജ​​​​​​ര്‍ ഒ​​​​​​ഴി​​​​​​കെ​​​​​​യു​​​​​​ള്ള വി​​​​​​ദേ​​​​​​ശ​​​​പൗ​​​​​​ര​​​​​​ന്മാ​​​​​​ര്‍ പ്ര​​​​​​ധാ​​​​​​നി​​​​​​ക​​​​​​ളാ​​​​​​യു​​​​​​ള്ള ഏ​​​​​​തൊ​​​​​​രു അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​നെ​​​​​​യും നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ന്‍ ന​​​​​​ല്‍​കു​​​​​​ന്ന​​​​​​തി​​​​​​നോ വി​​​​​​ദേ​​​​​​ശ​​​​ഫ​​​​​​ണ്ട് സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള മു​​​​​​ന്‍​കൂ​​​​​​ര്‍ അ​​​​​​നു​​​​​​മ​​​​​​തി​​​​​​ക്കോ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ല്‍ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന് കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, പ്ര​​​​​​ത്യേ​​​​​​ക ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ലൂ​​​​​​ടെ അ​​​​​​ത്ത​​​​​​രം കേ​​​​​​സു​​​​​​ക​​​​​​ള്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് കേ​​​​​​ന്ദ്ര​​​​സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​നു​​​​​​ള്ള വ്യ​​​​​​വ​​​​​​സ്ഥ നി​​​​​​ല​​​​​​നി​​​​​​ര്‍​ത്തി.

ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ന് അ​​​​​​ര്‍​ഹ​​​​​​ത​​​​​​യു​​​​​​ള്ള നി​​​​​​ര​​​​​​വ​​​​​​ധി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍നി​​​​​​ന്നു മ​​​​​​ത​​​​​​പ​​​​​​രി​​​​​​വ​​​​​​ര്‍​ത്ത​​​​​​നം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലെ വ്യ​​​​​​വ​​​​​​സ്ഥ ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മോ​​​​​​യെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യു​​​​​​ണ്ട്.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ന്‍​ജി​​​​​​ഒ​​​​​​ക​​​​​​ളെ ല​​​​​​ക്ഷ്യ​​​​മി​​​​​​ട്ടാ​​​​​​ണി​​​​​​തെ​​​​​​ന്ന് ക​​​​​​രു​​​​​​തു​​​​​​ന്നു. എ​​​​​​ഫ്‌​​​​​​സി​​​​​​ആ​​​​​​ര്‍​എ ര​​​​​​ജി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ന്‍ തേ​​​​​​ടു​​​​​​ന്ന എ​​​​​​ന്‍​ജി​​​​​​ഒ​​​​​​ക​​​​​​ള്‍ അ​​​​​​വ​​​​​​രു​​​​​​ടെ കൃ​​​​​​ത്യ​​​​​​മാ​​​​​​യ ഉ​​​​​​ദ്ദേ​​​​​​ശ്യ​​​​​​വും പ്ര​​​​​​വ​​​​​​ര്‍​ത്തി​​​​​​ക്കാ​​​​​​ന്‍ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന സം​​​​​​സ്ഥാ​​​​​​ന​​​​​​മോ കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​മോ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. ഒ​​​​​​പ്പം വി​​​​​​ശ്വാ​​​​​​സാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​രു ശ്രേ​​​​​​ണി​​​​​​യും പു​​​​​​തി​​​​​​യ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ല്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

വാ​​​​​​ര്‍​ത്ത​​​​​​ക​​​​​​ളോ സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളോ നി​​​​​​ര്‍​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നോ പ്ര​​​​​​ക്ഷേ​​​​​​പ​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നോ വി​​​​​​ല​​​​​​ക്കേ​​​​​​ര്‍​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. എ​​​​​​ന്‍​ജി​​​​​​ഒ​​​​​​ക​​​​​​ള്‍ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ അ​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ര്‍ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളോ ലേ​​​​​​ഖ​​​​​​ന​​​​​​ങ്ങ​​​​​​ളോ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടോ​​​​​​യെ​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും നി​​​​​​യ​​​​​​മ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലു​​​ണ്ട്.

National

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവഡേക്കർ

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്‍റെ സംഘടനാചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.

കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവസഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.

Kerala

ക്രൈസ്തവ സഭകൾക്കെതിരേ വിമർശനവുമായി ഷോണും പി.സി. ജോർജും

കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.

കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്‍റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.

National

എഫ്സിആർഎ ഭേദഗതി ബിൽ: കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി സിബിസിഐ നേതൃത്വം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ് കർദിനാൾ ആന്‍റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി.

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്ക കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സാങ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിലെ ഉന്നതരെ ആശങ്കകൾ അറിയിക്കുമെന്ന് റിജിജുവിൽ നിന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

നിലവിലെ ബില്ലിലെ ഭേദഗതികൾ പാസാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംഘം കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. അതേസമയം എഫ്സിആർഎ ബാധകമായ എല്ലാ വിഭാഗവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചിട്ടുണ്ട്.

കിരൺ റിജിജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടന്നേക്കും. എന്നാൽ ഇന്നത്തെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.

മാർച്ച് 25 ആണ് എഫ്സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവിധ ബിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ബില്ലിലെ വിവാദമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്ന് ഉയർന്നതോടെ ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി.

കോൺഗ്രസ് അടക്കം പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും പാർലമെന്‍റിന്‍റെ പരിഗണനനയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. അതിന് മുമ്പായി ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ള വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം.

Kerala

പി​ണ​റാ​യി​യും മോ​ദി​യും ഒ​രേ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഇ​ടു​ക്കി: വ​ഖ​ഫ് ബി​ല്ല് മു​സ്‌​ലിം വി​ഭാ​ഗ​ത്തെ ബാ​ധി​ച്ച​തു പോ​ലെ​യാ​ണ് എ​ഫ്സി​ആ​ർ​എ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. നി​യ​മ​ഭേ​ദ​ഗ​തി ന്യൂ​ന​പ​ക്ഷ​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​ണ്. നി​യ​മ ഭേ​ദ​ഗ​തി പ​രി​ഷ്കാ​ര​മ​ല്ല ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി ഏ​ല​പ്പാ​റ​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഖാ​ർ​ഗെ. പി​ണ​റാ​യി​യും മോ​ദി​യും ഒ​രേ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​രു​വ​ർ​ക്കും അ​ധി​കാ​രം അ​വ​രു​ടെ കൈ​യി​ൽ മാ​ത്രം ഒ​തു​ങ്ങ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തേ​യി​ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൊ​ടു​ത്ത വാ​ഗ്ദാ​നം മ​റ​ന്നു.

വ​ന്യ​ജീ​വി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. കേ​ര​ളീ​യ​ർ വി​ദ്യാ​സ​മ്പന്ന​രാ​ണ്. പ​ക്ഷേ ഇ​വി​ടെ ജോ​ലി ഇ​ല്ല. യു​വ​ജ​ന​ങ്ങ​ൾ ജോ​ലി തേ​ടി വി​ദേ​ശ​ത്ത് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഈ ​സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എ​ഫ്സി​ആ​ർ​എ; കി​ര​ൺ റി​ജി​ജു എ​ല്ലാം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ എ​ല്ലാ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ച്ചെ എ​ഫ്സി​ആ​ർ​എ ബി​ല്ല് അ​വ​ത​രി​പ്പി​ക്കൂ​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ല്ലി​നെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നു പ​റ​യ​ണം.

കേ​ന്ദ്ര​ത്തി​നു പ​റ​യാ​നു​ള്ള​തെ​ല്ലാം മ​ന്ത്രി കി​ര​ൺ റി​ജി​ജു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ കൊ​ന്ന സി​പി​എ​മ്മു​മാ​യി എ​ങ്ങ​നെ ധാ​ര​ണ ഉ​ണ്ടാ​ക്കും. പി​ണ​റാ​യി​യെ ചോ​ദ്യം ചെ​യ്യാ​ത്ത​ത് ഒ​രു ഡീ​ലി​ന്‍റെ​യും ഭാ​ഗ​മ​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ ക​ള്ള​ത്ത​ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ളി​യും.

ശ​ബ​രി​മ​ല കൊ​ള്ള​യെ കു​റി​ച്ച് മോ​ദി മു​മ്പ് സം​സാ​രി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്ക്‌ വി​വ​രം ഇ​ല്ലാ​ത്ത​തി​ന് എ​ന്തു പ​റ​യാ​നാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

എഫ്സിആർഎ: ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു

തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.

അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.

ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.

Kerala

എഫ്സിആർഎ: എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് ജോർജ് കുര്യൻ

കോട്ടയം: സമവായത്തിലൂടെ മാത്രമേ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എഫ്സിആർഎ) ബിൽ കൊണ്ടുവരൂ എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും എല്ലാ വിഭാഗങ്ങളുടെയും സമ്മതപ്രകാരമേ തുടർനടപടികൾ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെയടക്കം സാഹചര്യം ധരിപ്പിച്ചു. സഖ്യകക്ഷികളോട് ആലോചിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

അതേസമയം വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ത്കാ​​​ല​​​ത്തേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി ഭ​​​യ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി.

ബി​​​ല്ലി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ ​​​സ​​​ഖ്യം എം​​​പി​​​മാ​​​രും സി​​​ബി​​​സി​​​ഐ അ​​​ട​​​ക്കം വി​​​വി​​​ധ ക്രൈ​​​സ്ത​​​വ​​​സ​​​ഭാ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​ഷേ​​​ധം കടുപ്പിച്ചിരുന്നു.​

Kerala

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ല്; കോ​ൺ​ഗ്ര​സ് സ​മ​രം തു​ട​രു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രെ ക​ണ്ട​തോ​ടെ എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടി​യെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തു​കൊ​ണ്ടു​ത​ന്നെ ന​ല്ലൊ​രു ശ​ത​മാ​നം എം​പി​മാ​ർ​ക്കും ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ൺ​ഗ്ര​സ് എം​പി​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ ബി​ല്ല് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും കോ​ൺ​ഗ്ര​സ് വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. നി​യ​മ​ഭേ​ദ​ഗ​തി റ​ദ്ദാ​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

National

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ: ഡീ​ൻ കു​ര്യാ​ക്കോ​സ്

ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഡ​ൽ​ഹി​യി​ൽ ദീ​പി​ക ഒാ​ൺ​ലൈ​ൻ പ്ര​തി​നി​ധി​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ഒ​രു അ​ഥോ​റ്റി​യെ രൂ​പീ​ക​രി​ച്ച് ഏ​തെ​ങ്കി​ലു​മൊ​രു ചാ​രി​റ്റി സ്ഥാ​പ​ന​ത്തി​നെ​തി​രേ​യോ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യോ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ഈ ​രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​കെ​മാ​നം നൂ​റു ക​ണ​ക്കി​ന് അ​നാ​ഥാ​ല​യ​ങ്ങ​ളും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​മെ​ല്ലാം ന​ട​ത്തു​ന്ന സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള നീ​ക്കം ത​ന്നെ​യാ​ണ് ഇ​തി​നു പി​ന്നി​ൽ. ക്രൈ​സ്ത​വ​ർ പീ​ഡാ​നു​ഭ​വ വാ​രം ആ​ച​രി​ക്കു​ന്ന ആ​ഴ്ച​യി​ൽത​ന്നെ ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ത​ത്കാ​ലം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എം​പി​മാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​ൽ പി​ൻ​വ​ലി​ക്കു​ക​യോ സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ബി​ല്ലി​ൽ ആ​ശ​ങ്ക​യു​ടെ സ​ഭ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​ഒ​ക​ളു​ടെ​യു​മൊ​ക്കെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യ്ക്കു സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ആ​തു​രാ​ല​യ​ങ്ങ​ളും സ്കൂ​ളു​ക​ളും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​മൊ​ക്കെ ഭ​യം​കൂ​ടാ​തെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണം. അ​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

എ​ഫ്‍​സി​ആ​ര്‍​എ: പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എം​പി​മാ​ർക്ക് നിർദേശം നൽകിയെന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് എം​പി​മാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. എ​ഫ്‍​സി​ആ​ര്‍​എ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​പി​മാ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ സ​മ​യം നോ​ക്കി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഈ ​ബി​ല്‍ പാ​ര്‍​ലി​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ത് പൂ​ര്‍​ണ​മാ​യും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ നി​യ​മ​മാ​ണ്.

ഇ​ത് എ​ന്‍​ജി​ഒ​ക​ളെ​യും സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ​യും പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും ന​ശി​പ്പി​ക്കും. അ​തി​നാ​ല്‍ ഈ ​ബി​ല്‍ ഒ​രു​വി​ധേ​ന​യും പാ​സാ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.​ബി​ല്ലി​നെ​തി​രെ രാ​വി​ലെ 10.30ന് ​പാ​ര്‍​ല​മെ​ന്‍റി​ന് പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു. സ്വൈ​ര്യ​മാ​യി ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് അ​വ​ര്‍​ക്കി​ട​യി​ല്‍ സ്പ​ര്‍​ധ വ​ള​ര്‍​ത്താ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത്.

Kerala

എ​ഫ്‌​സി​ആ​ർ​എ ബി​ൽ ക്രൈ​സ്ത​വ വി​രു​ദ്ധ​മെ​ന്ന​ത് നു​ണ​പ്ര​ചാ​ര​ണം; കോ​ൺ​ഗ്ര​സി​നെ​തി​രെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ൽ ക്രൈ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​രം നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന പ​ണം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ത് ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വെ​ച്ചു​ള്ള​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹി​ന്ദു, മു​സ്‌​ലിം, ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ട്ര​സ്റ്റു​ക​ളും നി​ല​വി​ൽ എ​ഫ്‌​സി​ആ​ർ​എ വ​ഴി ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണെ​ന്നി​രി​ക്കെ, ക്രൈ​സ്ത​വ​രെ മാ​ത്രം നി​യ​മം ബാ​ധി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭേ​ദ​ഗ​തി ചെ​യ്ത വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ആ​രും വേ​ട്ട​യാ​ട​പ്പെ​ടി​ല്ലെ​ന്ന് 100 ശ​ത​മാ​നം ഉ​റ​പ്പ് ന​ൽ​കു​ന്നു​വെ​ന്നും, നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്ക് ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

 

Kerala

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ലി​ൽ പു​നഃ​പ​രി​ശോ​ധ​ന വേ​ണം: ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യ​സ് ക്ലീ​മി​സ് ബാ​വ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ല്ലി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ഈ ​നി​യ​മം സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

സേ​വ​ന മേ​ഖ​ല​ക​ളി​ൽ നി​സ്തു​ല​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്തു​നി​ന്ന് ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ദ​രി​ദ്ര​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​ത് നി​യ​മം മൂ​ലം ത​ട​സ​പ്പെ​ടു​ന്ന​ത് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കും.

നി​യ​മ​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ത​ന്നെ, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ലെ നി​ശ്ചി​ത ബാ​ങ്ക് ശാ​ഖ​യി​ൽ ത​ന്നെ അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റി​യ സം​ഘ​ട​ന​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​ർ​ദി​നാ​ൾ വ്യ​ക്ത​മാ​ക്കി.

ഭേ​ദ​ഗ​തി​യി​ലെ പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. സ​ഭാ നേ​തൃ​ത്വ​ങ്ങ​ളും വി​വി​ധ എ​ൻ​ജി​ഒ​ക​ളും നേ​ര​ത്തെ ത​ന്നെ ഈ ​നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

International

ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം, എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കും

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം ക​ടു​പ്പി​ച്ചു കൊ​ണ്ട് ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ യ​മ​നി​ലെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കും ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും വ്യാ​പാ​ര മേ​ഖ​ല​യെ​യും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​തി​ക​ൾ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ്ര​യോ​ഗി​ച്ച​ത്. മേ​ഖ​ല​യി​ലെ ഇ​സ്ര​യേ​ൽ സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ന് നേ​രെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ നീ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണം ച​ര​ക്ക് ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യെ ബാ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ക്കാ​നും വി​ത​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ വ​ലി​യൊ​രു ഭാ​ഗ​വും ഈ ​പാ​ത​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 

Kerala

എ​ഫ്സി​ആ​ർ​എ നി​യ​മം സാധാരണക്കാരെ ബാധിക്കുന്ന ഗു​രു​ത​ര പ്ര​തി​സ​ന്ധി: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ബിൽ (FCRA) ഭേ​ദ​ഗ​തി ന​മ്മു​ടെ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ൽ പ്ര​ത്യേ​കി​ച്ച് മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തി​ൽ പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​ക​ളും അ​സ്വ​സ്ഥ​ത​ക​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

പൊ​തു​വി​ൽ ആ ​ബി​ൽ റെ​ഗു​ലേ​റ്റ​റി മാ​ന​ദ​ണ്ഡ​ത്തി​ൽ​നി​ന്ന് കൺട്രോളിംഗ് ആ​യി​ട്ടു​ള്ള ഒ​രു ആ​ക്‌​ടി​ലേ​ക്ക്, നി​ല​പാ​ടി​ലേ​ക്കു മാ​റു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി FCRA നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രാ​റു​ണ്ട്. ന​ല്ല​തു​മാ​ണ്. നി​യ​മ​ത്തി​ലെ പ​ഴ​തു​ക​ൾ അ​ട​യ്ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് ഭേ​ദ​ഗ​തി വ​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾത​ന്നെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളു​മാ​യി നി​ല​നി​ൽ​ക്കു​ന്ന FCRA വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്ന​ത് സ​ദു​ദ്ദേ​ശ്യ​ത്തോ​ട് കൂ​ടി​യാ​ണോ എ​ന്നു​ള്ള സം​ശ​യ​മു​ണ്ട്.

സർക്കാരിനു ​ജ​ന​ങ്ങ​ളു​ടെ എ​ല്ലാ ഭൗ​തി​കാ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് എൻജിഒക​ളും മ​റ്റ് പൊ​തു ട്ര​സ്റ്റു​ക​ളും വ്യ​ക്തി​ക​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി മു​ന്നോട്ടു പോ​കു​ന്ന​ത്. രാ​ഷ്‌ട്ര​ത്തി​ന് അ​തൊ​രു കൈ​ത്താ​ങ്ങാ​ണ്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ഒ​രു സ​ഹാ​യ​വും സ്വീ​ക​രി​ക്കി​ല്ല എ​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തിന്‍റെ നി​ല​പാ​ട​ല്ല, മ​റി​ച്ച് വ്യ​ർ​ത്ഥാ​ഭി​മാ​ന​ത്തിന്‍റെ ല​ക്ഷ​ണ​മാ​ണ്. ക്രിമിനൽ പ്ര​വൃത്തി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ട്ര​സ്റ്റു​ക​ൾ​ക്കു മൂ​ക്കു​കയ​റി​ടേ​ണ്ട​തി​ല്ല. രാ​ജ്യ​ത്തി​ൽ അ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ഗൗ​ര​വ​ത​ര​മാ​യ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ ന​മു​ക്കു വേ​റെ​യു​ണ്ട്.

ഭാ​ഷാ, മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും അ​വ​രു​ടെ അ​ന്താ​രാ​ഷ്ട്ര കൂ​ട്ടാ​യ്മ​യെ​യും ത​ള്ളി​പ്പ​റ​യു​ന്ന സ​മീ​പ​ന​മാ​ണ് പു​തി​യ എഫ്സിആർഎ. ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ പാ​വ​പ്പെ​ട്ടവരെ ഗൗ​ര​വ​ത​ര​മാ​യി ബാ​ധി​ക്കും. ദാ​താ​ക്ക​ൾ​ക്കു വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ർ ന​ൽ​കു​ന്ന​ത്. സ്വ​ത്തു​ക്ക​ൾ ദാ​താ​ക്ക​ളു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച​ല്ല വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​ത് അ​വ​ർ​ക്കു തി​രി​കെ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. അ​ത് സ്വ​ന്ത​മാ​ക്കാ​ൻ സർക്കാർ ത​ത്ര​പ്പെ​ടേ​ണ്ട​തി​ല്ല.

ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ള് വി​ദേ​ശ​പ​ണം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന​മാ​യി ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ത​ന്നെ വേ​ണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബി​ൽ ഭേ​ദ​ഗ​തി​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​നാ​പ​ര​മാ​യ മാ​റ്റം ന​മ്മ​ളെ ആ​ശ​ങ്ക​യി​ലേ​ക്ക് എ​ത്തി​ച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.

നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.

ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്‍റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്‍റെ പരിണത ഫലം.

Kerala

പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടുന്നതിൽ രാഷ്‌ട്രീയമില്ല: മാർ തോമസ് തറയിൽ

ചങ്ങനാശേരി: എഫ്‌സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.

കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്‍റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.

സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്‌ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.

യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്‌ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. - മാർ തോമസ് തറയിൽ പറഞ്ഞു. 

Kerala

എഫ്സിആർഎ ബിൽ സുതാര്യതക്ക് വേണ്ടിയാണെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എഫ്സിആർഎ ഭേദഗതി ബിൽ സുതാര്യതക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എഫ്സിആർഎ ഭേദഗതി ബിൽ ആരെയും ബാധിക്കില്ല. നിയമ ഭേദഗതി ഒരു വിഭാഗത്തിനും എതിരല്ലെന്നും തെറ്റ് ചെയ്താൽ മാത്രമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. 

പാലായിൽ തോൽക്കാൻ പോകുന്നത് കൊണ്ടാണ് പള്ളികൾ ഏറ്റെടുക്കുമെന്ന് ജോസ് കെ. മാണി പറയുന്നത്. വിദേശ സംഭാവനയിൽ സുതാര്യത ഉറപ്പാക്കാനാണ് ബിൽ. കിരൺ റിജിജുമായി സംസാരിച്ചിരുന്നു. പേടി വേണ്ടെന്ന് റിജിജു അറിയിച്ചിട്ടുണ്ട്.

അതേസമയം അമിത് ഷായുമായും താൻ സംസാരിച്ചു. സഭകൾക്ക് ആശങ്ക വേണ്ടെന്നും ദുരുപയോഗം തടയാൻ മാത്രമാണ് ഭേദഗതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

എഫ്സിആർഎ വിവാദ നിയമം: ഭ‍യപ്പെടുത്തുന്ന വ്യവസ്ഥകളെന്ന് സിബിസിഐ

ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.

ലൈസൻസ് പുതുക്കുന്നതിന്‍റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.

ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.

നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്‍റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.

ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.

നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

National

എഫ്സിആർഎ ഭേദഗതി: പ്രതിഷേധം വ്യാപകം

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി 2026 അ​​​പ​​​ക​​​ട​​​ക​​​ര​​​വും ക്രൂ​​​ര​​​വു​​​മെ​​​ന്ന് വ്യാ​​​പ​​​ക പ​​​രാ​​​തി. ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ​​​യും ആ​​​സ്തി​​​ക​​​ൾ വ​​​ള​​​ഞ്ഞ​​​ വ​​​ഴി​​​യി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കാ​​​നും വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ദു​​​ഷ്‌​​​ട​​​ലാ​​​ക്കോ​​​ടെ​​​യാ​​​ണെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും, പ്ര​​​ത്യേ​​​കി​​​ച്ച് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ അ​​​തി​​​രു​​​ക​​​ട​​​ന്ന ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​ത്തി​​​നാ​​​ണു വി​​​വാ​​​ദ ഭേ​​​ദ​​​ഗ​​​തി വ​​​ഴി​​​തെ​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യോ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്ത​​​ശേ​​​ഷം പു​​​തി​​​യ അ​​​ഥോ​​​റി​​​റ്റി വ​​​ഴി ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റ് എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​സ്തി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ത്തു നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം സാ​​​മാ​​​ന്യ​​​നീ​​​തി​​​യു​​​ടെ നി​​​ഷേ​​​ധ​​​മാ​​​കു​​​മെ​​​ന്ന് നി​​​യ​​​മ​​​ വി​​​ദ​​​ഗ്ധ​​​ർ ദീ​​​പി​​​ക​​​യോ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ലൈ​​​സ​​​ൻ​​​സ് ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ അ​​​ഥോ​​​റി​​​റ്റി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ ശ​​​ക്ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ക്കൂ​​​ടാ​​​ണു നി​​​ർ​​​ദി​​​ഷ്‌​​​ട ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ. ഒ​​​രു സം​​​ഘ​​​ട​​​ന​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കു​​​ക​​​യോ പു​​​തു​​​ക്കി ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യോ നി​​​ല​​​വി​​​ലി​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട ആ​​​സ്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും വി​​​നി​​​യോ​​​ഗി​​​ക്കാ​​​നും നി​​​യു​​​ക്ത അ​​​ഥോ​​​റി​​​റ്റി​​​ക്കു ബി​​​ല്ലി​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​സ്തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നോ കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നോ വി​​​നി​​​യോ​​​ഗി​​​ക്കാ​​​നോ ബി​​​ല്ലി​​​ൽ അ​​​ഥോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ത്ത​​​രം ആ​​​സ്തി​​​ക​​​ൾ സ്ഥി​​​ര​​​മാ​​​യോ താ​​​ത്കാ​​​ലി​​​ക​​​മാ​​​യോ ഏ​​​റ്റെ​​​ടു​​​ത്തു സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കാ​​​ൻ ബി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. ഫ​​​ല​​​ത്തി​​​ൽ, എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ ഫ​​​ണ്ടു​​​ക​​​ളും ആ​​​സ്തി​​​ക​​​ളും അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കും.

വി​​​ദേ​​​ശ ഫ​​​ണ്ട് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത് ത​​​ട​​​യാ​​​നാ​​​ണു ഭേ​​​ദ​​​ഗ​​​തി​​​യെ​​​ന്നാ​​​ണു ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ് റാ​​​യ് പ​​​റ​​​ഞ്ഞ​​​ത്. നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി സ​​​ർ​​​ക്കാ​​​രി​​​നെ പ്രാ​​​പ്ത​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​ത്ത സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ഫ്സി​​​ആ​​​ർ​​​എ ച​​​ട്ട​​​ക്കൂ​​​ടി​​​നു​​​ള്ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​ദേ​​​ശ​​​ ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വി​​​ദേ​​​ശ ഫ​​​ണ്ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു സൃ​​​ഷ്‌​​​ടി​​​ച്ച ആ​​​സ്തി​​​ക​​​ൾ കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തും വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു തടയാനും ബി​​​ല്ലി​​​ൽ വ്യവസ്ഥ ചെയ്യുന്നു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ സ്ഥാ​​​പ​​​നം ശാ​​​ശ്വ​​​ത​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​നും ക​​​ഴി​​​യും.

കേ​​​ര​​​ള​​​മ​​​ട​​​ക്കം അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി എം​​​പി​​​മാ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വി​​​വാ​​​ദ ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

National

എഫ്സിആർഎ ഭേദഗതി; ബി​​​​ല്ല് അ​​​​പ​​​​ക​​​​ടം ചെ​​​​യ്യു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രെ​​​​യും വി​​​​ദേ​​​​ശ ഫ​​​​ണ്ട് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന (നി​​​​യ​​​​ന്ത്ര​​​​ണ) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി നി​​​​ത്യാ​​​​ന​​​​ന്ദ് റാ​​​​യ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​​​​ല്ല് അ​​​​പ​​​​ക​​​​ടം ചെ​​​​യ്യു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും, നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും വ്യ​​​​ക്തി​​​​ഗ​​​​ത നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി വി​​​​ദേ​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കും ബി​​​​ല്ല് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്.

ബി​​​​ല്ല് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ എ​​​​തി​​​​ർ​​​​ത്ത കോ​​​​ണ്‍ഗ്ര​​​​സ് അം​​​​ഗം മ​​​​നീ​​​​ഷ് തി​​​​വാ​​​​രി, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ സ​​​​ർ​​​​ക്കാ​​​​രി​​​​ന് വി​​​​പു​​​​ല​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം ബി​​​​ല്ല് ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു. ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണു ഭേ​​​​ദ​​​​ഗ​​​​തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 16,000 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള​​​​ത്. എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ, ട്ര​​​​സ്റ്റു​​​​ക​​​​ൾ, സൊ​​​​സൈ​​​​റ്റി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​നങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ക്കു​​​​ക. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ദേ​​​​ശഫ​​​​ണ്ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് 2011ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ദ്യ​​​​മാ​​​​യി വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.

വി​​​​ദേ​​​​ശ ഫ​​​​ണ്ട് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ സു​​​​താ​​​​ര്യ​​​​ത ല​​​​ക്ഷ്യം വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി. പി​​​​ന്നീ​​​​ട് 2016, 2018, 2020 തു​​​​ട​​​​ങ്ങി​​​​യ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​മ​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി.

National

വിദേശ സംഭാവന: കൂടുതൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ ഫ​​​ണ്ട് വി​​​നി​​​യോ​​​ഗ​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ) കൂ​​​ടു​​​ത​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ്പു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​​​ക്കും.

സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​നു​​​ പു​​​റ​​​മെ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തോ ക​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​തോ ആ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ൽനി​​​ന്നു സൃ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട ആ​​​സ്തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​ന്നേ​​​ക്കും.

സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഒ​​​രു നി​​​ശ്ചി​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്കാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല. ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തോ കാല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​തോ ആ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​സ്തി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് എ​​​ന്നാ​​​ണു വാ​​​ദം.

എ​​​ഫ്സി​​​ആ​​​ർ​​​എ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ല​​​വി​​​ലെ ച​​​ട്ട​​​ക്കൂ​​​ടി​​​ന്‍റെ പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തു എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 16000 ത്തോ​​​ളം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 22,000 കോ​​​ടി രൂ​​​പ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക്.

വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച മേ​​​ൽ​​​നോ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും അ​​​ത്ത​​​രം സം​​​ഭാ​​​വ​​​ന​​​ക​​​ൾ ദേ​​​ശീ​​​യ​​​ സു​​​ര​​​ക്ഷ​​​യ്ക്കോ രാ​​​ജ്യ​​​ത്തി​​​ന്‍റെ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നും പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പാ​​​യി​​​രി​​​ക്കും ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.

Latest News

Corehub Up