x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ല്; കോ​ൺ​ഗ്ര​സ് സ​മ​രം തു​ട​രു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: April 1, 2026 08:52 PM IST | Updated: April 1, 2026 08:52 PM IST

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രെ ക​ണ്ട​തോ​ടെ എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടി​യെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തു​കൊ​ണ്ടു​ത​ന്നെ ന​ല്ലൊ​രു ശ​ത​മാ​നം എം​പി​മാ​ർ​ക്കും ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ൺ​ഗ്ര​സ് എം​പി​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ ബി​ല്ല് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും കോ​ൺ​ഗ്ര​സ് വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. നി​യ​മ​ഭേ​ദ​ഗ​തി റ​ദ്ദാ​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : FCRA Congress Ramesh Chennithala bjp

Recent News

Corehub Up