x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ല്‍

വെബ് ഡെസ്ക്
Published: August 9, 2026 11:44 PM IST | Updated: August 9, 2026 11:44 PM IST

കെ.​സി. വേ​ണു​ഗോ​പാ​ല്‍

ആ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും എ​ന്‍​ജി​ഒ​ക​ളെ​യും ല​ക്ഷ്യംവച്ചാ​ണ് എ​ഫ്സി​ആ​ര്‍​എ ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​തെ എ​ഫ്സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ല്ല് പാ​സാ​ക്കാ​ന്‍വേ​ണ്ടി മാ​ത്രം പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യാ​ല്‍ അ​മി​ത് ഷാ ​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ പെ​ല്ല​റ്റ് വെ​ടി​യു​ണ്ട​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന് അ​മി​ത് ഷാ ​പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ശ​ദീ​ക​രി​ക്കാ​തെ പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഭീ​രു​വി​നെ പോ​ലെ പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​രാ​തെ മാ​റി​നി​ല്‍​ക്കു​ക​യാ​ണ്. ഇ​രു​സ​ഭ​ക​ളി​ലും വ​രാ​ത്ത അ​മി​ത് ഷാ ​പാ​ര്‍​ല​മെി​ന്‍റി​ലെ മു​റി​ക​ളി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഡീ​ലി​മി​റ്റേ​ഷ​ന്‍ ബി​ൽ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് സ​മ​വാ​യം ഉ​ണ്ടാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ഡീ​ലി​മി​റ്റേ​ഷ​ന്‍, എ​ഫ്സി​ആ​ര്‍​എ പോ​ലു​ള്ള രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ ലാ​ഘ​വ​ത്തോ​ടെ ന​ട​പ്പാ​ക്കാ​മെ​ന്ന് മോ​ദി ഭ​ര​ണ​കൂ​ടം ക​രു​ത​രു​ത്. ഇ​വ​യി​ല്‍ ഫ​ല​പ്ര​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​ന്‍ ആ​ദ്യം അ​മി​ത് ഷാ ​പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണം. ഇ​തി​നി​ടെ എ​ഫ്സി​ആ​ര്‍​എ ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​മെ​ന്നാ​ണ് ഉ​ദ്ദേ​ശ്യമെ​ങ്കി​ല്‍ അ​തു ന​ട​ക്കി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെയും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും ജെ​ന്‍​സി കേ​ള്‍​ക്കു​ന്നു

കോ​ണ്‍​ഗ്ര​സി​ന് ജെ​ന്‍​സി ത​ല​മു​റ​യു​ടെ പി​ന്തു​ണ​യി​ല്ലെ​ന്ന വാ​ദ​ത്തി​നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​റു​പ​ടി ന​ല്‍​കി. പ​രീ​ക്ഷാ​ത്ത​ട്ടി​പ്പി​നെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യി​ലും ഡെ​റാ​ഡൂ​ണി​ലും ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളി​ല്‍ റി​യല്‍ ജെ​ന്‍​സി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത്.
അ​ല​ഹ​ബാ​ദി​ലെ ഛത്രോ​ണ്‍ കി ​ഗൂ​ഞ്ച് പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത​ത് ജെ​ന്‍​സി ത​ല​മു​റ​യി​ലു​ള്ള​വ​രാ​ണ്.

ആ ​സ​മ്മേ​ള​നം ത​ട​സ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. എ​ന്നി​ട്ടും അ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ര്‍​ഥി യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​യി​രു​ന്നി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ധൈ​ര്യ​മാ​യി ത​ന്നോ​ട് എ​ന്തു​ചോ​ദ്യ​വും ചോ​ദി​ക്കാ​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന ചോ​ദ്യ​ങ്ങ​ളെ പേ​ടി​ച്ച് സ​ഭ​യി​ല്‍ പോ​ലും വ​രാ​ത്ത മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മ​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു​വെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Nattuvishesham DistrictNews DeepikaNews FCRA

Recent News

Corehub Up