x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി; ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 18, 2026 11:59 PM IST | Updated: July 18, 2026 11:59 PM IST

മ​രി​യാ​പു​ര​ത്ത് ചേ​ര്‍​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഫാ. ​ബി​ബി​ന്‍ ക​ക്കാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്വ: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണനി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ള്‍, ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തോ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തോ അ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും വ്യ​ക്ത​മാ​ക്കാ​നും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ത​യാറാ​ക​ണ​മെ​ന്ന് മ​രി​യാ​പു​ര​ത്ത് ചേ​ര്‍​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ത്രീശാക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ സെ​ക്ര​ട്ട​റി​യാ​യി സാ​ലി​മ്മ മാ​ത്യു വാ​ളം​പ​റ​മ്പി​ല്‍, വ​നി​താ ജോ​യിന്‍റ് സെ​ക്ര​ട്ട​റി​യാ​യി സാ​ലു റോ​യി കൂ​ട്ട​ക്ക​ര എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​രി​യാ​പു​രം മേ​രി മാ​താ പള്ളി പ്രീ​സ്റ്റ് ഇ​ന്‍-​ചാ​ര്‍​ജ് ഫാ. ​ബി​ബി​ന്‍ ക​ക്കാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ജെ. ജോ​സ​ഫ് പ​ടി​ഞ്ഞാ​റേ​ക്ക​ര, ജോ​സ് വ​ള്ളാം​പ​റ​മ്പ്, സൂ​സ​മ്മ വ​ര്‍​ഗീ​സ് ഒ​റ്റാ​റ​ക്ക​ല്‍ പ​ത്തി​ല്‍, മി​നി ജോ​സ് ച​ന്ദ​ന​പ​റ​മ്പ്, ലി​ജു വ​ര്‍​ഗീ​സ് കൊ​ച്ചു​മു​ക്കാ​ട്ടു​ത​റ, അ​ന്നു തോ​മ​സ് വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham FCRA Catholic Congress

Recent News

Corehub Up