x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗി​ന്‍റെ അ​വ​കാ​ശ​ത്തെ​പ്പ​റ്റി ചോ​ദി​ക്കാ​ൻ അ​യാ​ൾ​ക്കെ​ന്ത് അ​ധി​കാ​രം: മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രേ ഉ​ണ്ണി​ത്താ​ൻ


Published: May 9, 2026 10:50 AM IST | Updated: May 9, 2026 12:19 PM IST

തി​രു​വ​ന​ന്ത​പു​രം: മു​സ്‍​ലിം ലീ​ഗി​നെ​തി​രെ​യു​ള്ള മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എംപി. ലീ​ഗി​ന്‍റെ അ​വ​കാ​ശ​ത്തെ​പ്പ​റ്റി ചോ​ദി​ക്കാ​ൻ അ​യാ​ൾ​ക്കെ​ന്താ​ണ് അ​ധി​കാ​ര​മെ​ന്ന് ഉ​ണ്ണി​ത്താ​ൻ ചോ​ദി​ച്ചു.

ലീ​ഗ് യു​ഡി​എ​ഫി​ന്‍റെ ടീ​മി​ൽ​പെ​ട്ട ആ​ളു​ക​ളാ​ണ്. അ​വ​ർ​ക്ക് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്, അ​വ​ർ​ക്ക​ത് പ​റ​യാം, ര​ഹ​സ്യ​മാ​യും പ​റ​യാം പ​ര​സ്യ​മാ​യും പ​റ​യാം. അ​തൊ​ക്കെ പ​റ​യാ​നു​ള്ള അ​വ​കാ​ശം അ​വ​ർ​ക്കു​ണ്ട് . അ​ൽ​പ​ന് ഐ​ശ്വ​ര്യം കി​ട്ടി​യാ​ൽ അ​ർ​ധ​രാ​ത്രി​യും കു​ട​പി​ടി​ക്കു​മെ​ന്നൊ​രു ചൊ​ല്ലു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി സ​ഹാ​യി​ച്ച​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫി​ന് ഈ ​ഭൂ​രി​പ​ക്ഷം കി​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ യു​ഡിഎ​ഫ് അ​ധി​കാ​ര​ത്തി​ൽ ​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്, സ്വാ​ത​ന്ത്ര്യ​മു​ണ്ട്.

ആ ​സ്വാ​ത​ന്ത്ര്യം ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ, അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചി​ട്ട് യാ​തൊ​രു കാ​ര്യ​വു​മി​ല്ല. ആ​രെ​ങ്കി​ലും ഒ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ അ​തി​നെ കൊ​ച്ചാ​ക്കു​ന്ന പ്ര​വ​ണ​ത ശ​രി​യ​ല്ല. അ​തൊ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ്ര​തി​ക​രി​ച്ചു.

 

Tags : rajmohan unnithan mathew kuzhalnadan

Recent News

Corehub Up