x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അജിത് കുമാറിനെ തൊടാൻ മടി; കൈമലർത്തി ചെന്നിത്തല

വെബ് ഡെസ്ക്
Published: July 10, 2026 07:39 PM IST | Updated: July 10, 2026 07:48 PM IST

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സു​കാ​രെ ര​ക്ഷി​ക്കാ​ൻ കേ​സ് അ​ട്ടി​മ​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് ഡ​യ​റി തി​രു​ത്തി​യ​തി​ൽ അ​ജി​ത് കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ൽ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ 23ന് ​ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന്‍റേ​താ​യ സ​മ​യ​ത്ത് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ബ​സി​ന് ക​രി​ങ്കൊ​ടി കാ​ണി​ച്ച കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ന്മാ​ർ ത​ല്ലി​ച്ച​ത​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​രും ഇ​പ്പോ​ൾ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ ഒ​ട്ടും താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി പ​ദ​വി ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ലേ​ക്ക് കൈ​മാ​റാൻ വൈ​കി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​തേ​സ​മ​യം അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags : Report RameshChennithala M.R.AjithKumar GunmanAssaultCase

Recent News

Corehub Up