തൃശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി നടത്തുന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. ഉച്ചകഴിഞ്ഞ് മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്
ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിന് അടുത്തെത്തിയതോടെയാണ് രവികൃഷ്ണന്‍ ജേതാവായത്. ഇതോടെ ഇത്തവണ ഉത്സവത്തിനു ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റാനുള്ള അവസരം കൊമ്പനു ലഭിച്ചു.
മൂന്നാം തവണയാണ് കൊമ്പന് ആനയോട്ടത്തില്‍ ജേതാവാകുന്നത്. മഞ്ജുളാലില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രഗോപുരം വരെയുള്ള ദൂരം സുരക്ഷിതമായ അകലം പാലിച്ചാണ് ആനകള്‍ ഓടിയത്.
Tags : Guruvayur temple Elephant Race Guruvayur Ravikrishnan