ആലപ്പുഴ: വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ പേര് തെളിയാതിരുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ ബൂത്തിൽ റീ പോളിംഗ് പുരോഗമിക്കുന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ പോളിംഗ് തുടങ്ങി.
1077 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. വൈകുന്നേരം ആറ് വരെയാണ് പോളിംഗ്.
Tags : mannancherry repolling progresses local body election kerala