x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'നീ ​പോ മോ​നേ വി​ജ​യാ...'; ആ​വേ​ശ​ത്തി​ര​യു​യ​ർ​ത്തി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ റോ​ഡ് ഷോ


Published: April 1, 2026 06:42 PM IST | Updated: April 1, 2026 06:42 PM IST

​തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​നു​മാ​യ രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. നേ​മം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥി​ന് വേ​ണ്ടി പൂ​ന്തു​റ​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​ടു​ത്ത പ​രി​ഹാ​സ​വു​മാ​യാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ശ​സ്ത​മാ​യ സി​നി​മാ ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്താ​ണ് രേ​വ​ന്ത് റെ​ഡ്ഡി തു​ട​ങ്ങി​യ​ത്. "നീ ​പോ മോ​നേ വി​ജ​യാ... യു​വ​ർ ടൈം ​ഈ​സ് ഓ​വ​ർ" എ​ന്ന് മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ കൈ​യ്യ​ടി നേ​ടി. പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നും ഇ​നി യു​ഡി​എ​ഫി​ന്‍റെ കാ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫി​ന് ന​ൽ​കു​ന്ന വോ​ട്ട് ബി​ജെ​പി​ക്കാ​ണ് പോ​കു​ന്ന​ത്. ബി​ജെ​പി​യെ കേ​ര​ള​ത്തി​ൽ ക​ട​ക്കാ​തെ ത​ട​യു​ന്ന​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വേ​ണ്ട​ത്ര വ്യ​വ​സാ​യ​ങ്ങ​ളോ തൊ​ഴി​ല​വ​സ​ര​ങ്ങ​ളോ ഇ​ല്ല.

വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് കേരളത്തിൽ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തി​ന് മാ​റ്റം വ​രു​ത്താ​ൻ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തു​റ​ന്ന ജീ​പ്പി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യും കെ.​എ​സ്. ശ​ബ​രീ​നാ​ഥും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൊ​രി​വെ​യി​ലി​നെ അ​വ​ഗ​ണി​ച്ച് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 

Tags : Revanth Reddy Congress UDF Election Latest News

Recent News

Corehub Up