കൊല്ലം: ശബരിമല സ്വർണക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം വിജിലൻസ് കോടതി നിഷേധിച്ചു. കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.
എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.
Tags : Sabarimala gold robbery K.P. Shankaradas bail rejected court