x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​കാ​തെ സ​ർ​ക്കാ​ർ; പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ


Published: February 16, 2026 04:42 AM IST | Updated: February 16, 2026 06:33 AM IST

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നാ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​പാ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ആ​ലോ​ചി​ക്കാ​മെ​ന്നു​മാ​ണ് നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ, വി​ശ്വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള നീ​ക്ക​ത്തി​നാ​ണ് സി​പി​എ​മ്മും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മു​ൻ​പ് യു​വ​തീപ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ "വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം" എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​തു​ക്കെ ചു​വ​ടു​മാ​റ്റു​ന്ന​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ന് മു​ന്നി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​ട​തി​യി​ൽ ന​ട​ക്കു​ക. യു​വ​തീപ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണെ​ന്നും ഭ​ക്ത​രെ വീ​ണ്ടും വ​ഞ്ചി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ത്യ​വാംഗ്‌മൂ​ലം തി​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യാ​വ​കാ​ശ​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

Tags : Sabarimala Women Entry Supreme Court

Recent News

Corehub Up