കണ്ണൂർ: ശമ്പള പരിഷ്കരണത്തിൽ സർവീസ് വെയിറ്റേജ് നിർബന്ധമായും പരിഗണിക്കണമെന്ന് കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
ശമ്പളപരിഷ്കരണത്തോടൊപ്പം മുഴുവൻ ക്ഷാമബത്ത ഗഡുക്കളും കുടിശിക സഹിതം അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ജൂണിയർ അധ്യാപക പ്രശ്നം പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന സമ്മേളനം മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. സിജു അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഡോ. കെ.വി. സജയ് ഉദ്ഘാടനം ചെയ്തും. ഡോ. ജോഷി ആന്റണി, എം. ഹരീന്ദ്രൻ, എസ്. അജിത്കുമാർ, ഡോ. ജോർജ് ടി. ഏബ്രഹാം, ഡോ. ആബിദ പുതുശേരി, ഇ.പി. ജോസുകുട്ടി, കെ.ബീന, സ്മിജു ജേക്കബ്, കെ.കെ. ശ്രീജേഷ് കുമാർ, പി. അഖിലേഷ്, വി.എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ. സിജു-പ്രസിഡന്റ്, എസ്. അജിത്കുമാർ-ജനറൽ സെക്രട്ടറി, ഡോ. ആബിജ പുതുശേരി-സീനിയർ വൈസ് പ്രസിഡന്റ്, ഡോ. ജോർജ് ടി. ഏബ്രഹാം, വി.എസ്. സുനിൽ, എൻ.പി. ജാക്സൻ, പി. അഖിലേഷ്-വൈസ് പ്രസിഡന്റുമാർ, പി.സി. ഷൈജു, ലിവിൻ പോൾ, കെ.എസ്. രാജേഷ് , ആർ. ഷെജിൻ, പി.കെ. ദിനേശൻ, മുഹമ്മദ് ഹനീഫ -സെക്രട്ടറിമാർ, സ്മിജു ജേക്കബ് -ട്രഷറർ.
Tags : KHSTA Service weightage salary revision