പത്തനംതിട്ട: വോട്ട് അഭ്യർഥിച്ച് കോഴഞ്ചേരി സെന്റ് തോമസ് കോളജിലെത്തിയ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവർത്തകർക്കൊപ്പമെത്തിയ അബിൻ വർക്കിയെ കോളജിനകത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു.
തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി. അബിൻ വർക്കിയെ കോളജിൽ വോട്ടഭ്യർഥിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞുവെന്ന് കെഎസ്യു നേതാക്കൾ ആരോപിച്ചു. മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കേസിൽ പ്രതിയായ ഒരാൾ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. അതേസമയം തങ്ങൾ ആരെയും തടഞ്ഞിട്ടില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുകയാണ്.
Tags : election sfi attack abin varkeyabin