മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അംഗത്വം നൽകി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
വിശ്വമാനവികത ഉയർത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകുമെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിൽ ഇദ്ദേഹം സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.
Tags : njeralathu harigovindan sopanam singer muslim league